ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/സമ്മാനം
സമ്മാനം
ഒരിടത്ത് ഒരു അമ്മയും അച്ഛനും അവർക്ക് ഒരു മകനും ഉണ്ടായിരിന്നു. അമ്മ ഗീത, സ്കൂൾ അദ്ധ്യാപിക, അച്ഛൻ ഒരു തുണി കടയിൽ ജോലി ചെയ്യുന്നു. മോന്റെ പേര് അരവിന്ദ് . അവൻ 4ാം ക്ലാസ്സിലാണ് പഠിക്കുന്നത്. അവനു ഒരു സുഹൃത്ത് ഉണ്ടായിരുന്നു , പേര് ദേവാനന്ദ് . ദേവാനന്ദന്റെ അമ്മ വീട്ടമ്മയായിരുന്നു. അവന്റെ അച്ഛൻ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. ദേവാനന്ദും അരവിന്ദും എന്നും ഒരുമിച്ചാണ് വിദ്യാലയത്തിൽ പോകുന്നതും വരുന്നതും. അരവിന്ദിന്റെ അമ്മ അദ്ധ്യാപികയായതുകൊണ്ട് , ആഹാരം കഴിക്കുകയും അതിന്‌ശേഷം പാത്രങ്ങൾ വൃത്തിയാക്കി വയ്ക്കുന്നതും യൂണിഫോം ഇടുന്നതും എല്ലാം തനിയെ ആണ് . മാത്രമല്ല വ്യക്തിപരമായ ശുചിത്വം ആരോഗ്യ പരമായ കാര്യങ്ങളും അവന് അറിയാമായിരുന്നു. എന്നാൽ ദേവാനന്ദിന് അവന്റെ അമ്മയാണ് ഭക്ഷണം വായിൽ കൊടുക്കുന്നതും യൂണിഫോം ഇട്ടു കൊടുക്കുന്നതും എല്ലാം. അങ്ങന്നെയിരിക്കേ സുഹൃത്തുക്കൾ വിദ്യാലയത്തിൽ നിന്ന് തിരികെ വരുമ്പോൾ ദേവാനന്ദ് സൈക്കിൾ നിന്ന് റോഡിൽ വീണു . അപ്പോൾ ദേവാനന്ദിന്റെ കാൽ മുട്ടിലും കൈകളിലും മുറിവ് ഉണ്ടായി. അവൻ വേദന കൊണ്ട് കരഞ്ഞപ്പോൾ അരവിന്ദ് ദേവാനന്ദനെ ഒരു പൈപ്പിന്റെ അടുത്തേയ്ക്ക് കൊണ്ടു പോയി കഴുകി വൃത്തിയാക്കി കൊടുത്തു . എന്നിട്ട് അവനെ വീട്ടിൽ കൊണ്ടു എത്തിച്ചു. അടുത്ത ദിവസം ദേവാനന്ദിനെ അമ്മ ആശുപത്രിയിൽ കൊണ്ടു പോയി. ഡോക്ടർ മുറിവ് നോക്കിയതിനുശേഷം മരുന്നു വച്ചുകെട്ടുകയും ഒരു ഇൻജംഷൻ എടുക്കുകയും ചെയ്തു. ഇന്നലെ വീണ ഉടനെ മുറിവ് വൃത്തിയാക്കി കഴുകിയത് കൊണ്ട് ഇപ്പോൾ കുഴപ്പമൊന്നും ഇല്ല , ഡോക്ടർ പറഞ്ഞു. അരവിന്ദ് അന്ന് ദേവാനന്ദിനെ കാണാൻ വന്നപ്പോൾ ദേവാനന്ദിന്റെ അമ്മ ഒരു സമ്മാനം അരവിന്ദിന് കൊടുത്തു. ശുചിത്വത്തെയും ആരോഗ്യത്തെയും കുറിച്ചുളള അറിവിനാണ് ആ സമ്മാനം.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ