ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

ഈ കൊറോണ കാലത്ത് നമ്മുക്ക് വീട്ടിലിരുന്ന് എന്തൊക്കെ ചെയ്യാം.കഥകൾ കേൾക്കാം,പാട്ടു പഠിക്കാം എന്നാൽ എനിക്ക് ചിക്കൻ പോക്സ് വന്നപ്പോൾ സ്കൂളിൽ പോകാൻ പറ്റിയില്ല. ആസമയത്ത് തന്നെയാണ് കൊറോണ വന്നതും പെട്ടെന്ന് സ്കൂൾ അടച്ചതും അതുകൊണ്ട് എൻെറ രണ്ടാംക്ലാസ്സിലെ അവസാന ദിവസം മിസ്സ് ആയി.പിന്നീട് ഞങ്ങൾ നാട്ടിൽ പോയി.നാട്ടിലേക്ക് പോകാനായി മാർച്ച് 30 ന് തീവണ്ടിയിൽ ടിക്കറ്റ് എടുത്തിരുന്നു.ഞങ്ങൾ 20 ന് തന്നെ വിമാനത്തിൽ വന്നു. വിമാനത്തിൽ നിന്നു താഴേക്ക് നോക്കിയപ്പോൾ മരങ്ങളും വീടുകളും വയലുകളും കണ്ടു.നല്ല രസമുള്ള കാഴ്ചകളായിരുന്നു. 11.30 ന് കയറിയിട്ട് 12.40 ന് വിമാനമിറങ്ങി.പിറ്റേന്ന് മുതൽ ലോക്ക് ഡൗൺ തുടങ്ങി.ഇവിടെ കിളികളുടെ പാട്ടു കേട്ടു ചിത്രം വരച്ചും പാട്ടുപാടിയും രണ്ടുമാസം പ്രായമായ എൻെറ കു‍ഞ്ഞുവാവയെ കളിപ്പിച്ചും ദിവസങ്ങൾ പോകുന്നതറയുന്നില്ല.അധികം സമയം അവനെ കളിപ്പിക്കാൻ പറ്റില്ല. കാരണം അവൻ എപ്പോഴും പാലുകുടിയും ഉറക്കവും ആണ്.ഞങ്ങളുടെ കണ്ണൂരിൽ കൊറോണ കൂടുതലാണ് ഒന്നരലക്ഷത്തോളം ആളുകൾ മരിച്ചതായി കേട്ടു.ഈ രോഗം പടരാതിരിക്കാൻ നമ്മുക്കെല്ലാവർക്കും വീട്ടിലിരിക്കാം.

ആത്മജ
2 D ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം