ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം/പ്രവർത്തനങ്ങൾ
യോഗ
ഇന്ത്യൻ പൗരാണിയിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ . തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുന്നതിന് ഇത് സഹായകമാകുന്നു . അതിനാൽ കുട്ടികളുടെ ശാരീരിക മാസസികാരോഗ്യത്തിനാ കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയ തോതിലുള്ള യോഗാ മുറകൾ അഭ്യസിച്ചു പോരുന്നു

സർഗ്ഗവേള
കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനും പഠന വിരസത ഒഴിവാകുന്നതിനും മികവുറ്റ സൗഹാർദ്ധ അന്തരീക്ഷം സ്കൂളിൽ സൃഷ്ടിക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്

കരകൗശല നിർമ്മാണ പരിശീലനം
കുട്ടികളിലെ നിർമ്മാണ തൽപരതയെ വികസിപ്പിക്കുന്നതിനും സർഗ്ഗശേഷി വളർത്തുന്നതിനും യോജിക്കുന്ന പ്രവർത്തനങ്ങൾ പഠനത്തോടൊപ്പം സംയോജിപ്പിച്ച് സ്കൂളിൽ നടത്തി വരുന്നു

മണ്ണിലെ നിധി
കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനു വേണ്ടി രൂപീകരിച്ച പ്രവർത്തനമാണ് മണ്ണിലെ നിധി . സ്കൂൾ പരിസരത്തെ ചെറിയ ഒരു ഭാഗം കൃഷിക്കായി നീക്കി വെച്ചിരിക്കുന്നു . കുട്ടികളിൽ മണ്ണിനെ കുറിച്ചും കൃഷി രീതികളെക്കുറിച്ചും കാർഷിക വിളകളെ കുറിച്ചും അവബോധം ഉണ്ടാകുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് മണ്ണിലെ നിധി
