ഗവ. എൽ.പി.എസ്. പനവൂർ/അക്ഷരവൃക്ഷം/ ശിക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
ശിക്ഷ


ക്ഷമ ചോദിച്ചാലും തീരില്ല പ്രകൃതി....
നിൻ മടിയിൽ തല വെച്ചുറങ്ങിയ ഞങ്ങൾ
നിന്നെ മലിനമാക്കി കൊണ്ടേയിരുന്നു
മാപ്പു നൽകുമോ ഞങ്ങളീ ചെയ്ത
പാപങ്ങൾക്കൊക്കെയും
പേമാരിയായും ചുട്ടുപൊള്ളുന്ന വേനലായും
മഹാരോഗങ്ങളായും നീ നമ്മെ ശിക്ഷിക്കുന്നു
നിൻ സൗന്ദര്യം ഞങ്ങൾ ഓർമ്മിച്ചിരുന്നില്ല
തിരക്കേറിയ ഈ ജീവിതവും
സന്തോഷം തേടിയുള്ള ഓട്ടത്തിലും
ഇനിയും ഞങ്ങളെ നീ ശിക്ഷിക്കരുതേ
ക്ഷമ ചോദിക്കുന്നൂ പ്രകൃതീ.. നീ മാപ്പു നൽകൂ....
 

അർജുൻ
III A ജി.എൽ.പി.എസ് പനവൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത