ഗവ. എൽ.പി. ജി. എസ് മലയിൻകീഴ്/അക്ഷരവൃക്ഷം/കോവിഡ് - 19
കോവിഡ് - 19
ഇപ്പോൾ നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ ചൈനയുടെ വുഹാൻ എന്ന പ്രവിശ്യയിൽ നിന്നും പുറപ്പെട്ട കൊറോണ എന്ന രോഗം ലോകം മുഴുവൻ വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു.ഇതിന്റെ മറ്റൊരു പേരാണ് കോവിഡ് - 19.കൊറോണ പകരാതിരിക്കാൻ എല്ലാവരും നിങ്ങളുടെ വീട്ടിൽ തന്നെ ഇരിക്കുക.ഇപ്പോൾ ക്വാറന്റൈനിൽ കഴിയുന്നവരും രോഗം സ്ഥിതീകരിച്ചവരും അവരവരുടെ മുറിയിൽ തന്നെ കഴിയേണ്ടതാണ് നിങ്ങൾക്ക് വേണ്ട മരുന്നും ഭക്ഷണവുമെല്ലാം ഗവൺണ്മെന്റ് എത്തിച്ചു തരുന്നതാണ്.പിന്നെ പ്രധാനപ്പെട്ട കാര്യം പറയാനുള്ളത് പുറത്തു പോയാൽ കൈ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസെർ ഉപയോഗിച്ച് നന്നായി കഴുകണം.അനാവശ്യമായി യാത്രക്കായി പുറത്തിറങ്ങരുത്. അശ്യസാധനങ്ങൾ മരുന്ന് ഇവ വാങ്ങാനായി മാത്രമേ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക .സാമൂഹ്യ അകലം പാലിക്കുക .ആരോഗ്യ പ്രവർത്തകർ പോലീസ് തുടങ്ങിയവരുടെ നിർദേശങ്ങൾ പാലിയ്ക്കുക.അനാവശ്യമായി ആശുപത്രിയിൽ പോകാതിരിക്കുക.കഴുകാത്ത കൈ കൊണ്ട് മൂക്ക് ,കണ്ണ് ,വായ ഇവ തൊടാതിരിക്കുക.പുറത്തു തുപ്പാതിരിക്കുക. ഈ നിർദേശങ്ങൾ എല്ലാം പാലിച്ചാൽ വളരെ വേഗം തന്നെ നമുക്ക് ഈ രോഗ വ്യാപനത്തിൽ നിന്നും മുക്തി നേടാൻ കഴിയുന്നതാണ് .
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം