ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/അക്ഷരവൃക്ഷം/പ്ലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാവ്

എന്റെ വീടിന്റെ മുറ്റത്ത് ഒരു പ്ലാവുണ്ട്.അതിൽ നിറയെ ചക്കയുണ്ട്.അമ്മൂമ്മ ചക്ക അടക്കും.ഇപ്പോൾ കൊറോണയായതുകൊണ്ട് ചക്കയും മാങ്ങയും കൊണ്ടുള്ള കറികളാണ് വീട്ടിലുള്ളത്.എന്റെ വീട്ടിൽ മാത്രമല്ല അയൽപക്കത്തെ വീടുകളിലെല്ലാം ഇതുതന്നെയാണ് കറികൾ.ഇന്നലെ അമ്മ ചക്കക്കുരു കൊണ്ടുള്ള പായസം ഉണ്ടാക്കിത്തന്നു.ഒരു വളവും ഇടാത്ത വൃക്ഷമാണല്ലോ പ്ലാവ്.അതുമാത്രമല്ല എന്റെ വീട്ടിൽ ചീര,വെണ്ട,പയർ,കത്തിരി,കോവൽ എന്നിവയും കൃഷിചെയ്യുന്നുണ്ട്.നിങ്ങളും ഇതൊക്കെ നട്ട് വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കുക.ഈ കൊറോണക്കാലത്ത് മാത്രമല്ല എല്ലായിപ്പോഴും കുറച്ച് സമയം കൃഷിക്കായി മാറ്റി വയ്ക്കുക.
 

കാർത്തിക്എസ്.ആർ
1A ഗവ എൽ പി എസ് പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം