ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/അക്ഷരവൃക്ഷം/കൊറോണ അല്ലെങ്കിൽ കോവി‍ഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അല്ലെങ്കിൽ കോവി‍ഡ് 19

കൊറോണ ലോകത്തിലെ പകുതിയിലേറെ രാജ്യങ്ങളെ ഭീതിയുടെ മുന്നിൽ എത്തിച്ച ഒരു മാരകരോഗമാണ്. കൊറോണ എന്നു കേട്ടാൽ ഒരു പൊട്ടിച്ചിരിയായിരുന്നു എല്ലാവരുടേയും മുഖത്ത്.അന്നാരും മനസ്സിലാക്കിയിരുന്നില്ല നമ്മുടെ അടുത്തേയ്ക്കും ഈ രോഗം എത്തിച്ചേരും എന്ന്.ആർക്കും തന്നെ ചിന്തിക്കാൻ പറ്റാത്ത ഒരു ഉയരത്തിലേക്കാണ് കോവിഡ് 19എത്തിനിൽക്കുന്നത്.ചൈനയിൽ ഉണ്ടായ ഈ കൊറോണ വൈറസ് ഏവർക്കും മരണ ഭീതി കാട്ടിത്തന്നു.ഇത് നമുക്ക് എങ്ങനെയൊക്കെ അതിജീവിക്കാം എന്നാണ് നാം ഓരാരുത്തരും ചിന്തിക്കേണ്ടത്.അതിന് നമ്മുട ഭരണകർത്താക്കൾ കാട്ടിത്തരുന്ന വഴികളിലൂടെ നടക്കാൻ നാം മനസ്സുവയ്ക്കണം.മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും നടപടികളാണ് നമ്മുടെ സംസ്ഥാത്തിലെ കൊറോണ രോഗികളുടെ എണ്ണത്തെ കുറയ്ക്കാൻ സഹായിച്ചത്.

അഖിൽരവീന്ദ്രൻ
2 A ഗവ എൽ പി എസ് പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം