ഗവ. എൽ. പി. എസ്സ്. മടവൂർ/ക്ലബ്ബുകൾ/ഗാന്ധിദർശൻ ക്ലബ്
ദൃശ്യരൂപം
ഗാന്ധി ജയന്തി - ഒക്ടോബർ 2
ഗവ: എൽ. പി. എസ് മടവൂർ.

ഒക്ടോബർ 2
ഗാന്ധി ജയന്തിയുടേയും, വിഷരഹിത ഭക്ഷ്യ സംസ്കാര ബോധവൽക്കരണ പരിപാടിയുടെയും ഉത്ഘാടനം ബഹു: HM ശ്രീമതി. അമ്പിളി ടീച്ചർ നിർവ്വഹിച്ചു. ചടങ്ങിൽ PTA പ്രസിഡൻ്റ് ശ്രീമതി. ആരതി കൃഷ്ണ , MPTA പ്രസിഡൻ്റ് ശ്രീമതി. ദർശന, വിദ്യാർത്ഥി പ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ജൈവവൈവിധ്യ അവാർഡിൻ്റെ നിറവിൽ നിൽക്കുന്ന നമ്മുടെ വിദ്യാലയം വിഷരഹിത ഭക്ഷ്യസംസ്ക്കാരം വൈവിധ്യങ്ങളോടെ നമ്മുടെ കുട്ടികൾക്ക് അനുഭവവേദ്യമാക്കാൻ ടീം മടവൂർ ഏറ്റെടുത്തിരിക്കുന്ന പ്രവർത്തനങ്ങൾക്ക് HM ശ്രീമതി അമ്പിളി ടീച്ചർ ആശംസകൾ നേർന്നു. PTA പ്രസിഡൻ്റ് ശ്രീമതി ആരതി കൃഷ്ണ നന്ദി അറിയിച്ചു.