ബഹു. വി. ജോയ് എംഎൽഎ യുടെ പ്ലാനിങ് ഫണ്ടിൽനിന്നും അനുവദിച്ചു കിട്ടിയ 8 ക്ലാസ്മുറികളോട് കൂടിയ ബഹുനില മന്ദിരം. ബഹുനില മന്ദിരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 10/02/2022 ൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സ്കൂൾ തല ഉദ്ഘാടനം ബഹുമാനപ്പെട്ട എംഎൽഎ വി. ജോയിയും നിർവഹിച്ചു . നാവായിക്കുളം പഞ്ചായത്തിന്റെ സഹകരണത്തോടുകൂടി ക്ലാസ് മുറികൾ ഹൈടെക്കിലേക്ക് മാറുന്നു.......
നിലവിൽ 17 ക്ലാസ് മുറികൾ
ആയിരത്തിൽപരം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി.
ഗണിതലാബ്
ശുചിത്വബോധവും പരിസ്ഥിതി സ്നേഹവും വളർത്തുന്ന അന്തരീക്ഷം.
ജൈവവൈവിധ്യ ഉദ്യാനം.
വൃത്തിയുള്ള ശുചിമുറികൾ.
എല്ലാ റോഡുകളിലേക്കും മികച്ച രീതിയിലുള്ള വാഹനസൗകര്യം.
സ്കൂൾ സെക്യൂരിറ്റി സേവനം ലഭ്യമാണ്.
മികച്ച അധ്യാപക രക്ഷകർതൃ -വിദ്യാർത്ഥി ബന്ധം.
ശിശുസൗഹൃദ പ്രീ പ്രൈമറി വിദ്യാഭ്യാസം.
ശിശുസൗഹൃദ ക്ലാസ് മുറികൾ.
പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം.
ചരിത്രപുരുഷന്മാരുടെ ചിത്രങ്ങളും കേരളീയ തനത് കലാരൂപങ്ങളും ആലേഖനം ചെയ്ത കെട്ടിടങ്ങൾ.
മഴവെള്ളസംഭരണി.
ശുദ്ധജലവിതരണ സംവിധാനം.
തറയോട് പാകിയ സ്കൂൾ അങ്കണവും വരവേൽക്കാനായി കാത്തുനിൽക്കുന്ന നിറയെ കായ്ഫലമുള്ള നെല്ലിമരവും.