ഗവ. എൽ. പി. എസ്. പെരുങ്ങുഴി/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കൺവീനർ ശ്രീ.ശ്രീജിത്ത് സാറിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. കേരളപ്പിറവിദിനവുമായി ബന്ധപ്പെട്ടു നടന്ന രചനകളും കുട്ടികൾ വരച്ച ചിത്രങ്ങളും മികച്ചവയായിരുന്നു. കുട്ടികളുടെ വായനയ്ക്കും സൃഷ്ഠിപരതയ്ക്കും പ്രചോദനമാകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ വിദ്യാരംഗം കലാസാഹിത്യ വേദിക്കുകഴിഞ്ഞു. കയ്യെഴുത്തുദിനവുമായി ബന്ധപ്പെട്ടു കയ്യെഴുത്തു മത്സരംനടത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്കൂൾ കലോത്സവംനടക്കാത്ത സാഹചര്യത്തിൽ കുട്ടികളിലെ കലാബോധം വളർത്തുന്നതിനായി സംഘടിപ്പിച്ച ഓൺലൈൻ കലോത്സവം രക്ഷിതാക്കൾക്കിടയിൽ വിദ്യാരംഗം കലാ സാഹിത്യവേദിയ്ക്ക് ഏറെ മതിപ്പുണ്ടാക്കി.