ഗവ. എച്ച് എസ് വാളവയൽ/ലിറ്റിൽകൈറ്റ്സ്/2024-27
സ്കൂൾതല ക്യാമ്പ് 2024-27 Batch
ഗവൺമെൻറ് ഹൈസ്കൂൾ വാളവയലിൽ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്ക് സ്കൂൾതല ക്യാമ്പ് 05 /6/ 25 ന് നടത്തി.രാവിലെ 9 .30ന് ആരംഭിച്ച ക്യാമ്പ് പ്രധാന അധ്യാപകനായ ശ്രീ റ്റി.പി സദൻ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും പിടിഎ പ്രസിഡണ്ട് കെ ആർ രമിത്ത് അധ്യക്ഷത വഹിക്കുകയും ചെയ്തു . ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ജിഷ കെ ഡൊമിനിക് പരിശീലനത്തിനും നേതൃത്വം കൊടുക്കുകയും ചെയ്തു.ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് ആയ റ്റി.ആർ രമ്യ ക്യാമ്പിന് സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപകനായ എം.കെ രതീഷ് ക്യാമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റീൽസ്നിർമ്മാണം,വീഡിയോ എഡിറ്റിംങ്ങ് തുടങ്ങിയ മേഖലകളിൽ കുട്ടികൾ പരിശീലനം നേടി. ലിറ്റിൽസ് കൈറ്റ്സ് അംഗമായ അക്ഷര രാജേഷ് ക്യാമ്പിന് നന്ദി അർപ്പിച്ചു.
