ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/മൂന്നു കൂട്ടുകാർ
മൂന്നു കൂട്ടുകാർ വിഭാഗം
പണ്ട് പണ്ട് ഒരു സുന്ദരമായ ഗ്രാമത്തിൽ മൂന്നു നല്ല കൂട്ടുകാർ ഉണ്ടായിരുന്നു .സിലു ചിഞ്ചു പൊന്നു. ഇവർ എപ്പോഴും ഒരുമിച്ച് സ്കൂളിൽ പോകും ഒരുമിച്ച് ഭക്ഷണം കഴിക്കും. ഇതിൽ പൊന്നുവിനെ വീട് അല്പം ദൂരെ നഗരത്തിലാണ് സിലുവും , ചിഞ്ചുവും എന്നും അവരുടെ പരിസരം ശുചീകരിക്കും. അവരുടെ അമ്മമാർ അങ്ങനെയാണ് അവരെ പഠിപ്പിച്ചത്. എന്നാൽ നഗരത്തിൽ താമസിക്കുന്ന അങ്ങനെയല്ല വീടിൻറെ മുൻഭാഗത്ത് വേസ്റ്റ് കുന്നാണ്. അവൾ കൂട്ടുകാരുടെ വാക്കുകൾ സ്വീകരിച്ചില്ല അതുകൊണ്ടുതന്നെ പൊന്നുവിന്റെ വീട്ടിൽ പരിസരശുചീകരണം എന്നറിയില്ല .അവളുടെ വീടും ചുറ്റുപാടും മാലിന്യം കുന്നുകൂടി കിടക്കുകയാണ്. അവൾ എന്നും അവളുടെ കൂട്ടുകാരോട് പരാതി പറയും .അവൾ പറയും എൻറെ വീടിൻറെ അരികിൽ വേസ്റ്റ് മണം സഹിക്കാൻ കഴിയുന്നില്ല . ഒരുപാട് കൊതുകുകളും ഉണ്ട് എനിക്കും എൻറെ വീട്ടുകാർ രാത്രി ഉറങ്ങാൻ കഴിയുന്നില്ല. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറഞ്ഞു നിനക്ക് ഞങ്ങൾ ചെയ്യുന്ന പോലെ നിൻറെ വീടും പരിസരവും ശുചീകരിച്ചു കൂടേ ? കേട്ടതും പൊന്നു പറഞ്ഞു ഇല്ല ഞങ്ങൾ ചെയ്യില്ല കയ്യിലും കാലിലും അഴക്കാകും. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറഞ്ഞു എങ്കിൽ നീ കൊതുകുകടി കൊണ്ടുതന്നെ ഉറങ്ങേണ്ടി വരും. ഒരു ദിവസം നന്നായി മഴ പെയ്തു. മഴ പെയ്തു കഴിഞ്ഞപ്പോൾ മുറ്റത്ത് നിറയെ മാലിന്യം. എന്നിട്ടും വൃത്തിയാക്കാൻ തയ്യാറായില്ല. പൊന്നുവിന്റെ വീട്ടിൽ ധാരാളം പുല്ലു വളരുന്നുണ്ട് എങ്കിലും അവർ അത് വൃത്തിയാക്കുന്ന ഒന്നുമില്ല .പലപല ഇഴജന്തുക്കളും പോലെ വെറുതെ ജന്തുക്കളും വീട്ടിൽ കയറാൻ തുടങ്ങി .പൊന്നുവിന് ആകെ സങ്കടമായി. അവസാനം സ്വന്തം വീടും പരിസരവും വൃത്തിയാക്കാൻ തുടങ്ങി. ഇതിൽനിന്നും പരിസരശുചീകരണം മനുഷ്യൻറെ ശുചിത്വത്തിൽ ഒരു വലിയ ഭാഗം ആണെന്ന് മനസ്സിലാക്കാം . എല്ലാവരും പരിസരം ശുചീകരിക്കണം പ്രകൃതിയെ സംരക്ഷിക്കണം
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ