ഓർക്കുവാനാവതില്ല ഈ നാളുകളെ
ഓർക്കുമ്പോൾ എൻ കണ്ണിലിരുട്ടു മൂടുന്നു
ഒരു മഹാമാരിതൻ നടുവിൽ
ഒതുങ്ങിയ കൊച്ചു ജീവിതങ്ങളെ
അറിയില്ല ഇനി നാം എന്ത് ചെയ്യണം
അറിഞ്ഞിടേണം ഓരോ മനുഷ്യനും
അറിവുപകർന്നിടേണം നാം
അറിയാത്ത ജനതയ്ക്കു വേണ്ടി
ഓർത്തിടേണം ഓരോ മനുഷ്യനും
ഓർമ്മകൾ മങ്ങുന്ന കാലം വരെ
ഓരോ മനുഷ്യർക്ക് ഓര്മപ്പെടുത്താൻ
ഓരോരോ മഹാരോഗവും പ്രളയവും
തുരത്തുമീ ജനത ഒന്നിച്ചു ചേർന്ന്
തുരതീടുമീ മഹാമാരിയെ
ഒരുമയോടെ ഒത്തൊരുമയോടെ
ഒരുമതൻ കരുത്തോടെ ജയിച്ചീടും നാം