ഗവ. എച്ച് എസ് കുറുമ്പാല/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർ‌ട്സ് ക്ലബ്ബിൻെറ നേതൃതത്തിൽ വിവിധ പരിശീലന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.വോളിബാൾ, ഫുട്ബാൾ,ഷട്ടിൽ തുടങ്ങിയ ഗെെമിനങ്ങളിലും, മറ്റ് അത്‍ലറ്റിക് ഇനങ്ങളിലും പരിശീലനം നൽകിവരുന്നു. എസ് എസ് കെ മുഖേന നിയമിച്ച ഫിസിക്കൽ എജുക്കേഷൻ ടീച്ചർ സുഭാഷ് സാറിൻെറ നേതൃതത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. സ്കൂൾ തല കായിക മേളകൾ നല്ല രൂപത്തിൽ നടത്തുകയും അവരിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകിവരുന്നു.കഴിഞ്ഞ സബ് ജില്ലാ കായിക മേളകളിലും, വിവിധ ഗെെംസ് മത്സരങ്ങളിലും സ്കൂളിന് മികച്ച നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.

സ്‍പോ‍ർ‍ട്‍സ് കിറ്റ്

പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ സ്കൂളിന് സ്പോർട്സ് ഉപകരണങ്ങൾ വാങ്ങുന്നതിനായി മുവ്വായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചർ കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാറിൽ നിന്ന് സ്കൂൾ അധികൃതർ ഏറ്റ‍ുവാങ്ങി.

സ്‍കൂൾ ഒളിമ്പിൿസ്

സ്‍കൂൾ ഒളിമ്പിൿസ് 2024
സ്‍കൂൾ ഒളിമ്പിൿസ്

2024-25 സ്‍കൂൾ കായികമേള 2024 ആഗസ്റ്റ് 21,22 തിയ്യതികളിലായി സംഘടിപ്പിച്ച‍ു. ബ്ല‍ൂ,ഗ്രീൻ,റെഡ് എന്നീ ഹൗസുകളിലായി കുട്ടികൾ മാർച്ച് പാസ് നടത്തി. കഴിഞ്ഞ വർഷത്തെ ജില്ലാ, സബ് ജില്ലാ താരങ്ങൾ ദീപശിഖ തെളിയിച്ച് സ്‍കൂൾ ഒളിമ്പിക്സിന് തുടക്കം കുറിച്ച‍ു.ഉദ്ഘാടനം ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ച‍ു.പി ടി എ പ്രസിഡൻറ് ശറഫ‍ുദ്ദീൻ ഇ കെ അധ്യക്ഷനായിരുന്നു.എൽ പി കിഡീസ്, യു പി കിഡീസ്,സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി.മ‍ുഴ‍ുവൻ കുട്ടികൾക്കും ചിക്കൻ കറി ഉൾപ്പെടെയുള്ള വിഭവ സമൃദമായ ഉച്ച ഭക്ഷണം നൽകി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ ഹൗസുകാർക്ക് സമാപന ചടങ്ങിൽ ട്രോഫികൾ സമ്മാനിച്ച‍ു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബ‍ുഷറ വെെശ്യൻ മുഖ്യാതിഥിയായിരുന്നു.


സഹായങ്ങൾ

  • വയനാട് ജില്ലാ പഞ്ചായത്തിൻെറ സഹായത്തോടെ ഒരു വോളിബാൾ കോർട്ട് നിർമ്മിച്ചിട്ടുണ്ട്.
  • പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ സ്കൂളിന് സ്പോർട്സ് ഉപകരണങ്ങൾ വാങ്ങുന്നതിനായി മുവ്വായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചർ നൽകിയിട്ടുണ്ട്.