ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ഒന്നിച്ച് ഒന്നായി ഒന്നാവാം

പ‍ുതിയ സ്കൂൾ,പ‍ുതിയ ക്ലാസ്, പ‍ുതിയ ടീച്ച‌ർ, പ‍ുതിയ പ‍ുസ്തകങ്ങൾ,.എല്ലാെകൊണ്ട‍ും പ‍ുതിയൊരാളാകാന‍ുള്ള ഒരുക്കത്തോടെ വിദ്യാർത്ഥികൾ വീണ്ട‍ും അക്ഷരമ‍ുറ്റത്തേക്ക്.രണ്ട് മാസത്തെ വേനലവധിയ‍ും ദിവസങ്ങളോളം പെയ്‍ത അതിശക്തമായ മഴക്ക‍ും ശേഷം ക‍ുട്ടികൾ വീണ്ട‍ും തങ്ങള‍ുടെ കലാലയത്തിലെത്തി.തെളിഞ്ഞ അന്തരീക്ഷത്തിൽ വർണാഭമായ ചടങ്ങ‍ുകളോടെയാണ് ക‍ുട്ടികളെ വരവേറ്റത്.മധ‍ുരം നൽകിയ‍ും ചെട്ടമേള‍ുടെ അകമ്പടിയോടെയ‍ുമാണ് സ്വീകരിച്ചത്.എൽ കെ ജി മുതൽ പത്താം തരം വരെയുമുള്ള ക്ലാസിലേക്ക് ഈ വർഷം പുതുതായി ധാരാളം കുട്ടികൾ ചേരുകയുണ്ടായി.നവാഗതരായ വിദ്യാർത്ഥികൾക്ക് പഠനോപരണങ്ങൾ വിതരണം ചെയ്‌തു. ചടങ്ങിൽ ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ് സ്വാഗതം പറഞ്ഞ‍ു. പി ടി എ പ്രസിഡൻറ ഇ കെ ഷറഫ‍ുദ്ദീൻ അധ്യക്ഷത വഹിച്ച‍ു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജ്‍മെൻറ് കമ്മിറ്റി ചെയർമാൻ കാഞ്ഞായി ഉസ്‍മാൻ,എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ, വിദ്യാഭ്യാസ വാർഡ് തല കൺവീനർ ഇ സി അബ്‍ദുള്ള,പി ടി എ, എം പി ടി എ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെട‍ുത്ത‍ു. ആദ്യ രണ്ടാഴ്ച് ദിവസവ‍ും ഒര‍ു മണിക്കൂർ വിവിധ വിഷയങ്ങളിൽ പൗരബോധം വളർത്ത‍ുന്ന പ്രത്യേക ക്ലാസ‍ുകള‍ും, ബ്രിഡ്ജ് കോഴ്‍സ‍ുകള‍ുമാണ് കുട്ടികൾക്ക് നൽകുക.

നേരത്തെ സ്‍കൂൾ തുറക്കുന്നതിൻെറ മ‍ുന്നൊരുക്ക പ്രവ‌ത്തനങ്ങള‍‍ുടെ ഭാഗമായി വിവിധ പ്രവ‌ർ ത്തനങ്ങൾ പ‍ൂർത്തിയാക്കി. വിദ്യാലയവ‍ും,പരിസരവ‍ും,ക്ലാസ് മ‍ുറികള‍ും ശുചീകരിക്കുകയ‍ും അലങ്കരിക്കുകയ‍ും ചെയ്‌തു. മരശിഖിര ങ്ങൾ വെട്ടിയൊത‍ുക്കി.കാട‍ുകൾ വെട്ടി ഗ്രൗണ്ട‍ും പരിസരവ‍ും മനോഹരമാക്കി.കെട്ടിടങ്ങള‍ും ക്ലാസ് മ‍ു റികള‍ും സ‍ുരക്ഷിതമാക്കി ഫിറ്റ്നസ് അംഗീകാരം നേടി. കിണർ ശ‍ുദ്ധീകരിച്ച‍ു.പാചകപ്പ‍ുര ക്ലീൻ ചെയ്‍ തു. വാഷിംഗ് ഏരിയ, ബാത്തു റ‍ൂമ‍ുകൾ എന്നിവ ശുചീകരിച്ച‍ു.ലാബ‍ുക ൾ സജീകരിച്ച‍ു.പ‍ുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻ സ്റ്റാൾ ചെയ്ത് ഐ ടി ലാബ‍ുകൾ സജീകരിച്ച‍ു.ഫർണീച്ചറ‍ുകൾ ഉറപ്പ്‍വര‍ുത്തി.പരിശോധനകൾ പ‍ൂ‌ർത്തിയാക്കി സ‍്കൂൾ ബ സിൻെറ ഫിറ്റ്നസ് കരസ്ഥമാക്കി. പ‍ുതിയ പാഠപ‍ുസ്‍തകങ്ങൾ വിതരണം ചെയ്ത് വര‍ുന്നു.മാറിയ പാഠ പ‍ുസ്‍തകവ‍ുമായി ബന്ധപ്പെട്ട് അ ധ്യാപകർക്ക‍ുള്ള പരിശീലനങ്ങൾ പ‍ൂർത്തിയായി.പിടിഎ,എംപിടിഎ, എസ്എംസി യോഗങ്ങള‍ും സ്റ്റാഫ് കൗൺ സിൽ യോഗവ‍ും ചേരുകയ‍ു ണ്ടായി.ക്ലാസ് ചാർജ്,മറ്റ് ച‍ുമതലകൾ അധ്യാപകർക്ക് വിഭജിച്ച‍ു നൽകി.

ലിറ്റിൽ കെെറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ്

2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള ഒന്നാം ഘട്ട സ്കൂൾ ലെവൽ ക്യാമ്പ് 05-06-2025 ന് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച‍ു.രാവിലെ 9:30 മുതൽ 4:30 വരെയായിരുന്നു ക്യാമ്പ്. സ്കൂൾ ഹെഡ്‍മാസ്‍റ്റർ കെ അബ്ദ‍ുൾ റഷീദ് ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻറ് സിബി ടി വി അധ്യക്ഷത വഹിച്ച‍ു. കുട്ടികൾക്ക് റീൽസ് നിർമ്മാണം, ക്യാമറ പരിശീലനം,വീഡിയോ എഡിറ്റിംഗ്, ഡോക്യ‍ുമെൻററി തയ്യാറാക്കൽ എന്നീ മേഖലകളിൽ പരിശീലനം നൽകി. പരിശീലനത്തിന് റിസോഴ്‍സ് പേഴ്‍സൺ സജിഷ കെ എസ് , എൽ കെ മാസ്റ്റർ ഹാരിസ് കെ എന്നിവർ നേതൃത്വം നൽകി.ക്യാമ്പ് തീർത്ത‍ും പഠനാർഹമായിരുന്ന‍ുവെന്ന‍ും ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ക‍ുറിച്ച‍ും,കെഡെൻലെെവ് സോഫ്‍റ്റ്‍വെയറിൽ വീഡിയോ എഡിറ്റിംഗ് ചെയ്യ‍ുന്നതിനെ ക‍ുറിച്ച‍ും കൂട‍ുതൽ മനസ്സിലാക്കാൻ ക്യാമ്പ് ഉപകാരപ്പെട്ടതായി ക‍ുട്ടികൾ ഫീഡ്‌ബാക്ക് സെഷനിൽ അഭിപ്രായപ്പെട്ട‍ു.നിലവിൽ ആകെയ‍ുള്ള 22 അംഗങ്ങള‍ും ക്യാമ്പിൽ പങ്കെട‍ുത്ത‍ു.കുട്ടികൾക്ക് ചായയ‍ും ലഘ‍ുഭക്ഷണവ‍ും നൽകി. ക്യാമ്പിലെ പങ്കാളിത്വത്തിന് പത്ത് മാർക്ക‍ും അസെെൻമെൻറിന് 15 മാർക്കും കുട്ടികൾക്ക് ലഭിക്ക‍ും.

ലോക പരിസ്ഥിതി ദിനം- പഞ്ചായത്ത് തല ഫലവൃക്ഷ തെെ നടൽ ഉദ്ഘാടനം ചെയ്‍തു   

ലോക പരിസ്ഥിതി ദിനത്തോടന‍ുബന്ധിച്ച് ജൂൺ 5 ന് വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു.കാർഷിക വികസന കർഷക ക്ഷേമ വക‍ുപ്പിൻെറ നേതൃത്വത്തിൽ പടിഞ്ഞാറത്തറ പഞ്ചായത്ത് തല ഫലവൃക്ഷ തെെ നടൽ ഉദ്ഘാടനം ക‍ുറ‍ുമ്പാല ഗവ. ഹെെസ്‍കൂളിൽ വെച്ച് സംഘടിപ്പിച്ച‍ു.പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ തെെകൾ നട്ട് ഉദ്ഘാടനം ചെയ്കു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി ജോസ്,ബ‍‌‍ുഷറ വെെശ്യൻ,കൃഷി ഓഫീസർ ആര്യ,ഹെഡ്‍മാ‍ സ്റ്റർ കെ അബ്‍ദ‍ുൾ റഷീദ്,എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ,അധ്യാപകർ,പിടിഎ അംഗങ്ങൾ,പരിസ്ഥി തി ക്ലബ്ബ്,സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ക്ലബ്ബ് അംഗങ്ങൾ പങ്കെട‍ുത്ത‍ു. പരിസ്ഥിതി ക്ലബ്ബിൻെറ നേതൃത്വത്തിൽ പ്രെെമറി,ഹെെസ്‍കൂൾ ക‍ുട്ടികൾക്കായി ചിത്രരചന,ക്വിസ്,പോസ്റ്റർ നിർമ്മാണം,ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങള‍ും സംഘടിപ്പിച്ച‍ു.പ്രത്യേക അസംബ്ലി ചേരുകയ‍‍ും ഹെഡ്‍മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകുകയ‍ും ചെയ്തു.ലീ‍ഡർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊട‍ുത്ത‍ു. കുട്ടികൾ തെെകൾ കെണ്ട്‍വരികയും സ്‍കൂൾ പരിസരത്ത് നട്ടുപിടിപ്പിക്കുകയും ചെയ്തു.

ലോക പരിസ്ഥിതി ദിനം-സ്‍കൂൾ തല മത്സര വിജയികൾ 

പോസ്‍റ്റർ രചന: നിവേദ് കെ സ്  (6A -ഒന്നാം സ്ഥാനം),ഹന്ന ഫാത്തിമ (7A-രണ്ടാം സ്ഥാനം),ഫർഹ ടി  (6A -മൂന്നാം സ്ഥാനം),ഓൺലെെൻ ക്വിസ് മത്സരം: ‍‍മിൻഹ ഫാത്തിമ 7B,നിവേദ് കെ സ് 6A,ഷയാൻ ഹാദി 5B (ഒന്നാം സ്ഥാനം), നജ ഫാത്തിമ 6A(രണ്ടാം സ്ഥാനം),സ‍ൂരജ് എം എസ് 6A, മ‍ുഹമ്മദ് നാഫിഹ് 7B (മ‍ൂന്നാം സ്ഥാനം).ക്വിസ്: അംജ ഫാത്തിമ 4A(ഒന്നാം സ്ഥാനം),മ‍ുഹമ്മദ് ഷയാൻ 4A(രണ്ടാം സ്ഥാനം). കളറിംഗ് മത്സരം: നിയ ഫാത്തിമ 1A(ഒന്നാം സ്ഥാനം), മിൻഷാ മജീദ് 1B(രണ്ടാം സ്ഥാനം). 

 ക്ലാസ് തല പി ടി എ യോഗങ്ങൾ  

2025-26 അധ്യയന വ ർഷത്തെ ക്ലാസ് പിടിഎ യോഗങ്ങൾ ചേർന്ന‍ു.ആദ്യ ഘട്ടത്തിൽ 1, 5, 10 ക്ലാ സ‍ുകളിലെ രക്ഷിതാക്കള‍ുടെ യോഗങ്ങ ളാണ്   ചേർന്നത്.പിടിഎ പ്രസിഡൻറ് ഇ കെ ഷറഫ‍ുദ്ദീൻ അധ്യക്ഷത വഹി ച്ച‍ു.പരിഷ്ക്കരിച്ച പാഠപ‍ുസ്‍തകം,കുട്ടിക ള‍ുടെ പഠന നിലവാരം, സമഗ്ര ഗുണ മേന്മാ വിദ്യാഭ്യാസ പദ്ധതി,അച്ചടക്കം, പത്താം ക്ലാസുകാർക്കുള്ള അധിക പ രിശീലനം,ഒന്നാം ക്ലാസിലെ യ‌ൂണി ഫോം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്ത‍ു.യോഗത്തിൽ രക്ഷിതാക്കള‍ുടെ മികച്ച പങ്കാളിത്തം ഉണ്ടായി.

ലിറ്റിൽ കെെറ്റ്സ് യോഗം ചേർന്ന‍ു

വിദ്യാലയത്തിലെ 9,10 ക്ലാസ‍ുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങള‍ുടെ യോഗം 13-06-2025 ന് സ്‍മാർട്ട് റ‍ൂമിൽ ചേർന്ന‍ു.ലിറ്റിൽ കെെറ്റ്സിൻെറ ഈ വർഷത്തെ പ്രവർത്തന പദ്ധതികളെ ക‌ുറിച്ച് ചർച്ച ചെയ്ച‍ു.കുട‍ുതൽ മികവ‍ുള്ള പ്രവർത്തനങ്ങൾ ചെയ്യണമെന്ന് ക‍ുട്ടികൾ അഭിപ്രായപ്പെട്ട‍ു.അംഗങ്ങൾ അവര‍ുടെ ആശയങ്ങൾ പങ്ക് വെച്ച‍ു.കെെറ്റ് മാസ്റ്റർ ഹാരിസ് കെ,മിസ്ട്രസ് അനില എസ് എന്നിവർ നേതൃത്വം നൽകി.

ക്ലാസ് സൗന്ദര്യവത്ക്കരണത്തിന് തുടക്കമായി 

വിദ്യാലയത്തിൻെറ സൗന്ദര്യ വത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെ യും പങ്കാളിത്തം ഉണ്ടാക്കുക, വി ദ്യാലയം ഒരു ഹരിത ഉദ്യയനമാ ക്കുക എന്ന ഉദ്ദേശ്യത്തോടെ ന ടപ്പിലാക്കിയ പദ്ധതിയാണ് 'പിറന്നാളിനൊരു പൂച്ചട്ടി'.  കുട്ടി കളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേ ക്കായി ഒരു പൂച്ചട്ടി സമ്മാനിക്കു ന്നു. ഈ പദ്ധതിയ‍ുടെ  രണ്ടാം ഘട്ട  പ്രവർത്തനങ്ങൾക്ക് 2025-26 അധ്യയ വർഷം മ‍ുതൽ തുട ക്കം ക‍ു‌റിച്ച‍ു.ഇതിൻെറ ഭാഗമാ യി  ക‍ുട്ടികളിൽ നിന്ന്  ലഭിക്ക‍ുന്ന പൂച്ചട്ടികൾ അതത് ക്ലാസ‍ുകൾക്ക് മ‍ുമ്പിൽ  സജീകരിച്ച് മനോഹര മാക്ക‍ുന്ന‍ു.കഴിഞ്ഞ രണ്ട് വർഷ ങ്ങളിലായി വളരെ മികച്ച രീതി യിൽ നടക്കുന്ന ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ക‍ുട്ടി കളിൽ നിന്ന് ലഭിക്ക‍ുന്നത്. 

യോഗം ചേർന്ന‍ു

വിദ്യാലയത്തിലെ എട്ടാംക്ലാസ‍ിൽ പഠിക്കുന്ന 2025-28 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങള‍ാകാൻ അപേക്ഷ നൽകിയ ക‍ുട്ടികള‍ുടെ യോഗം 14-06-2025 ന് സ്‍മാർട്ട് റ‍ൂമിൽ ചേർന്ന‍ു.ക്ലബ്ബിൻെറ പ്രവർത്തന രീതികളെ ക‍ുറിച്ച‍ും,അഭിര‍ുചി പരീക്ഷയ‍ുമായി ബന്ധപ്പെട്ട കാര്യങ്ങള‍ും ചർച്ച ചെയ്ത‍ു. കെെറ്റ് മാസ്റ്റർ ഹാരിസ് കെ,മിസ്ട്രസ് അനില എസ് എന്നിവർ നേതൃത്വം നൽകി.

പഠന കിറ്റൊര‍ുക്കി എൻ എസ് എസ്  

സാമ്പത്തികമായി പ്രയാസപ്പെട‍ുന്ന ക‍ുട്ടികൾക്ക് ഒര‍ു കെെത്താങ്ങായി ദ്വാരക സേക്രട്ട് ഹാ ർട്ട് ഹയർ സെക്ക ണ്ടറി സ്‍കൂളിലെ എൻ എസ് എസ് യ‌ൂണിറ്റ്. കുട്ടികൾ ക്കാവശ്യമായ പഠനോപകരണങ്ങൾ  ഉൾക്കൊള്ള‍ുന്ന  കിറ്റ് വിദ്യാലയത്തിച്ചാണ് തങ്ങള‍ുടെ സാമ‍ൂഹിക പ്രതിബദ്ധത നിറവേറ്റിയത്. തെളിമ പദ്ധ തിയ‍ുടെ ഭാഗമായി സമാഹരിച്ച പഠന സാമഗ്രികൾ  എൻ എസ് എസ് യ‍ൂണിറ്റ് അംഗ ങ്ങള‍ും അധ്യാപകര‍ുമ ടങ്ങ‍ുന്ന സംഘം സ്‍ക‍ൂളിലെത്തി ഹെഡ്‍മാസ്‍റ്റർ കെ അബ്ദ‍ുൾ റഷീദിന് കെെമാറി.എൻ എസ് എസ് യ‍ൂണിറ്റിൻെറ കഴിഞ്ഞ വർഷത്തെ  ക്യാമ്പ‍് ക‍ുറ‍ുമ്പാല സ്കൂളിലായിരുന്നു സംഘടിപ്പിച്ചി രുന്നത്.

ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഗ്രേഡിംഗ് - A ഗ്രേഡോടെ ജില്ലയിൽ മ‍ുൻ നിരയിൽ

2024-25 അധ്യയന വർഷ ത്തെ പ്രവർത്തന മികവിന് ക‍ുറ‍ുമ്പാല ഗവ: ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ല ബ്ബ് എ ഗ്രേഡ് നേട്ടത്തിന് അർഹത നേടി. ന‍ൂറിൽ 93 മാർക്കോടെയാണ് അഭിമാന നേട്ടം കെെവരിച്ചത്. സംസ്ഥാനത്ത് ലിറ്റി ൽ കെെറ്റ്സ് പദ്ധതി ആരംഭിച്ച 2018 മുത ൽ ഇവിടെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. വളരെ  സജീവമായ നിൽക്കുന്ന ഈ യൂ ണിറ്റ് ശ്രദ്ധേയമായ ധാരാളം പ്രവർത്തന ങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൻെറ അംഗീകാ രമെന്ന നിലയിൽ 2023 വർഷത്തെ ജില്ല യിലെ മികച്ച മ‍ൂന്നാമത്തെ യ‍ൂണിറ്റിന‍ുള്ള അവാർഡിന് വിദ്യാലയം അർഹത നേടി യിരുന്നു.ഒരു ലിറ്റിൽ കെെറ്റ് അംഗം എന്ന നിലയിൽ കുട്ടികൾക്ക് ലഭിക്കേണ്ട പര മാവധി അനുഭവങ്ങൾ നൽകാൻ യൂണിറ്റ് പ്രത്യേകംശ്രദ്ധിക്കുന്നുണ്ട്. റൊട്ടീൻ ക്ലാസുകൾ,സ്കൂൾതല ക്യാമ്പുകൾ, ഡിജിറ്റൽ മാഗസിൻ,ഇൻ‍ഡസ്ട്രിയൽ വി സിറ്റ്,സ്കൂൾവിക്കി അപ്‍ഡേഷൻ, പ്ലസ് വ ൺ ഹെൽപ്പ് ഡെസ്‍ക്, എക്സ്പേർട്ട് ക്ലാസു കൾ,വിക്ടേഴ്സ് ചാനലിലേക്ക് വാർത്തകൾ തയ്യാറാക്കൽ... തുടങ്ങിയവയ്ക്ക് പ‍ുറമേ രക്ഷിതാക്കൾക്ക‍ും, അമ്മമാർക്ക‍ും, ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക‍ും, മറ്റ് ലിറ്റിൽ കെെറ്റ്സ് ഇതര കുട്ടികൾക്കുള്ള ‍ഐ ടി പരിശീലനങ്ങൾ, സെെബ‍ർ ബോധവത്ക്ക രണ ക്ലാസ‍ുകൾ, റോബോർട്ടിക് ഫെസ്റ്റ്, പ്രെെമറി ക‍ുട്ടികൾക്കായി ലേണിംഗ് മൊ ബെെൽ ആപ്പ്, ലിറ്റിൽ കെെറ്റ്സ് ഡിജി റ്റൽ ന്യ‍ൂസ് പേപ്പർ-ലിറ്റിൽ ന്യ‍ൂസ്, പ്രാദേ ശിക ചരിത്രരചന,വിവിധ വിഷയങ്ങള‍ു മായി ബന്ധപ്പെട്ട് ഡോക്യുമെൻററി തയ്യാ റാക്കൽ, പ്രദർശനം, ആനിമേഷൻ ശിൽപ ശാല, അഭിമുഖങ്ങൾ, മറ്റ് പരിശീലനങ്ങൾ... തുടങ്ങിയ തനത് പ്രവർത്തനങ്ങളും സംഘ ടിപ്പിച്ച് വരുന്നു.എൽ കെ ഇല്ല‍ുമിനേഷൻ അവാ‌ർഡ് എന്ന പേരിൽ ജില്ലാ തലത്തിൽ അനിമേഷൻ മത്സരവ‍ും സംഘടിപ്പിച്ച്‌‍വരു ന്നു.എൽ കെ അവാർഡ് ത‍ുക ഉപയോഗ പ്പെട‍ുത്തി മനോഹരമായൊരു ലിറ്റിൽ കെെറ്റ്സ് ഫോട്ടോ ഗാലറിയ‍ും സജ്ജമാ ക്കിയിട്ട‍ുണ്ട്.

സബ് ജില്ലാതലം മ‍ുതൽ സം സ്ഥാന തലംവരെയുള്ള ലിറ്റിൽ കെെറ്റ്സ് ക്യാമ്പ‍ുകളിൽ അംഗങ്ങളെ പങ്കെട‍ുപ്പി ക്കാൻ കഴിഞ്ഞതും വലിയ നേട്ടമാണ്.വി ദ്യാലയത്തിലെ മറ്റ് ക്ലബ്ബ‍ുകള‍ുമായി ചേർ ന്ന് പ്രധാന പ്രവർത്തനങ്ങളിലും, പരിപാടി കളില‍ും സജീവമായി പ്രവർത്തിക്കുന്ന എൽ കെ യൂണിറ്റ് മ‍ുഴ‍ുവൻ പ്രവർത്തന ങ്ങള‍ും ഡോക്യ‍ുമെൻറ് ചെയ്യ‍ുകയ‍ും ചെ യ്യ‍ുന്നു.അംഗങ്ങളുടെ വ്യക്തിഗത-ഗ്രൂപ്പ് അ സെെൻമെൻറുകളിൽ ഉ‍യർന്ന ഗ്രേഡുകൾ നേടി ഗ്രേസ് മാർക്കിന് അർഹത നേടി കൊടുക്കാനും യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്.    സ്കൂൾ തലത്തിൽ ആനിമേഷൻ, ഗ്രാഫിക് ഡിസെെനിംഗ്,മലയാളം കമ്പ്യ‍ൂട്ടിംഗ്,മൊ ബെെൽ ആപ്പ്, ഇലക്ട്രോണിക്സ്, റോബോ ർട്ടിക്സ്, നിർമ്മിത ബുദ്ധി, ഡെസ്‍ൿ ടോപ്പ് കമ്പ്യ‍ൂട്ടിംഗ്,മൾട്ടിമീഡിയ തുടങ്ങിയ വിഷ യങ്ങളിൽ പരിശീലനം നൽകിവരുന്ന‍ു.യ‍ൂഫോം എന്നിവക്കെല്ലാം രക്ഷിതാക്കൾ നൽകുന്ന പിന്തുണയും സഹായവും വളരെ വിലപ്പെട്ടതാണ്. കുറുമ്പാല ഹെെസ്കൂളിനെ ജില്ലയിലെ മികച്ച ഹെെടെക് വിദ്യാലയമാക്കി മാറ്റ‍ുന്നതിൽ കെെറ്റിൻെറ ഹെെടെക് പദ്ധതിയും അതി ൻെറ ഭാഗമായ ലിറ്റിൽ കെെറ്റ്സ് സംവിധാ നവും വലിയ പങ്ക് വഹിച്ചിട്ട‍ുണ്ട്.    ലിറ്റിൽ കെെറ്റ്സ് ക്യാമ്പ‍ുകളില‍ും, എെ ടി മേളയില‍ും പ്രോഗ്രാമിംഗ്,ആനിമേഷൻ ഇന ങ്ങളിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കാ ൻ കഴിയുന്ന തരത്തിൽ വിദ്യാർത്ഥികളെ ഒരുക്കാൻ കഴിഞ്ഞത് തീർച്ചയായും യ‍ൂണിറ്റിലെ ലിറ്റിൽ കെെറ്റ്സ് പ്രവർത്തന ങ്ങളുടെ അനുഭവം തന്നെയാണെന്ന് നിസം ശയംപറയാം.സാങ്കേതിക പരിജ്ഞാനമ‍ുള്ള പുതുതലമുറയെ വളർത്തിയെടുക്കുന്നതിനോ ടൊപ്പം സാമ‍ൂഹിക ഉത്തരവാദിത്തമുള്ള നല്ല മനുഷ്യനെ സ്യഷ്ടിക്കാനും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു എന്നത് വളരെസന്തോഷകരമാണ്.

വായന വാരാചരണം-സ്‍കൂൾ തല മത്സര വിജയികൾ 

വായന വാരാചരണത്തിൻെറ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച‍ു.ഹെെസ്കൂൾ വിഭാഗം വിജയികൾ-നജീബ (9A പോസ്‍റ്റർ രചന-ഒന്നാം സ്ഥാനം),കീർത്തന (8A സാഹിത്യ ക്വിസ്-ഒന്നാം സ്ഥാനം),റിൻഷാ ഫാത്തിമ(8A കഥാ-കവിതാ രചന ഒന്നാം സ്ഥാനം),ഫെമിന (8A പോസ്‍റ്റർ രചന-രണ്ടാം സ്ഥാനം),നിദാ ഫാത്തിമ,ഷംസിയ ഫാത്തിമ (8B സാഹിത്യ ക്വിസ്-രണ്ടാം സ്ഥാനം)

യ‍ു പി വിഭാഗം വിജയികൾ- വായന മത്സരം: നഫ്‍ല ഫാത്തിമ (6A -ഒന്നാം സ്ഥാനം),മിൻഹ ഫാത്തിമ (7B -രണ്ടാം സ്ഥാനം), ഹന്നത്ത് നസ്രി(7A-രണ്ടാം സ്ഥാനം),മ‍ുഹമ്മദ് ഫായിസ് (7B-മ‍ൂന്നാം സ്ഥാനം). പ്രസംഗ മത്സരം: നഫ്‍ല ഫാത്തിമ (6A-ഒന്നാം സ്ഥാനം),നമീറ നസ്‍റിൻ (5B -രണ്ടാം സ്ഥാനം),ഹന്നത്ത് നസ്രി(7A-മ‍ൂന്നാം സ്ഥാനം).   ക്വിസ് മത്സരം: നിവേദ് കെ സ്  (6A -ഒന്നാം സ്ഥാനം),ഹന്ന ഫാത്തിമ എം(7A-രണ്ടാം സ്ഥാനം),ഹന്നത്ത് നസ്രി(7A-രണ്ടാം സ്ഥാനം). (7A -രണ്ടാം സ്ഥാനം), ഹന്നത്ത് നസ്രി(7A-രണ്ടാം സ്ഥാനം)

എൽ പി വിഭാഗം വിജയികൾ- വായന മത്സരം: അമൽ ഹബീബീ (2A -ഒന്നാം സ്ഥാനം),ആയിഷ അഷറഫ് (2A-രണ്ടാം സ്ഥാനം), വായന മത്സരം: മ‍ുഹമ്മദ് റിഷാൽ (3A -ഒന്നാം സ്ഥാനം),മ‍ുഹമ്മദ് ഷയാൻ (4A -രണ്ടാം സ്ഥാനം). ക്വിസ് മത്സരം: ‍‍മ‍ുഹമ്മദ് ഷയാൻ (4A -ഒന്നാം സ്ഥാനം), ഫാത്തിമത്ത‍ു സ‍ുഹറബതൂൽ (3A -രണ്ടാം സ്ഥാനം).

ലിറ്റിൽ കെെറ്റ്സ് അഭിരുചി പരീക്ഷ നടത്തി

2025-28 ബാച്ച് ലി റ്റിൽ കെെറ്റ്സ് ക്ലബ്ബ്  അംഗങ്ങ ളെ തെരഞ്ഞെട‍ുക്കുന്നതിന‍ുള്ള അഭിര‍ുചി പരീക്ഷ 25-6-2025 ന് നടത്തി. കെെറ്റിൻെറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രത്യേ ക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയത്.ക്ലബ്ബ‍ംഗത്തിനായി അപേക്ഷിച്ച് രജിസ്റ്റർ ചെയ്‍ത എട്ടാം ക്ലാസിലെ 34 കുട്ടികളാണ് പരീക്ഷ എഴ‍ുതിയത്.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച്  കുട്ടികൾക്ക് മോഡൽ പരീക്ഷ ചെയ്ത് പരിശീലിക്കാന‍ും അവസരമൊര‍ുക്കിയിരുന്ന‍ു.

പ്രതിഭകളെ ആദരിച്ച‍ു     

ക‍ുറ‍ുമ്പാല ഗവ. ഹെെ സ്കൂളിൽ നിന്ന‍ും 2024-25 അധ്യയന വർഷം എസ് എസ് എൽ സി പരീ ക്ഷയിൽ   ഉന്നത വിജയം നേടിയവരെയ‍ും ( ഫാത്തിമ ഫർഹ ഇ,ശിവന്യ കെ എസ്,സക്കിയ ഫാത്തിമ കെ എ,ഫാത്തിമത്ത‍ു ഫർഹാന,അയിഷ ഹനി, അസ്‍ന ഫാത്തിമ,അംന ഫാത്തിമ,  റെന ഷെറിൻ,മ‍ുബഷിറ പി പി,  ഫാത്തിമ സഹല പി, മ‍ുഹമ്മദ് നാഫിൽ) ,യ‍ു എസ് എസ് സകോളർ ഷിപ്പ് ജേതാക്കളെയ‍ും ( കീർത്തന എൻ പി,നിദ ഫാത്തിമ, ഷംസിയ ഫാത്തിമ  ) അവരുടെ രക്ഷിതാക്കളെയ‍ും വിജയോത്സവ വേദിയിൽ അന‍ുമോദിച്ച‍ു. സ്‍കൂൾ ഓഡിറ്റോറിയത്തിൽ  സംഘടിപ്പിച്ച ചടങ്ങ് പടിഞ്ഞാറത്തറ ഗ്രാമ പ‍ഞ്ചാ യത്ത്  വെെ.പ്രസിഡൻറ് ഗിരിജ കൃഷ്‍ണ  ഉദ്ഘാടനം ചെയ്തു.

വിജയോത്സവം-2025

ചടങ്ങിൽ ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ് സ്വാഗതം പറഞ്ഞ‍ു.പി ടി എ പ്ര സിഡൻറ ഇ കെ ഷറഫ‍ുദ്ദീൻ അധ്യ ക്ഷത വഹിച്ച‍ു.ജേതാക്കളൾക്ക‍ുള്ള ഉപഹാരങ്ങൾ,ക്യാഷ് പ്രെെസ് എ ന്നിവ  ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ വിതരണം ചെയ്തു. സ്കൂൾ മാനേജ്‍മെൻറ് കമ്മിറ്റി ചെയ ർമാൻ കാഞ്ഞായി ഉസ്‍മാൻ, എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്ര ശേഖരൻ,പി ടി എ വെെ.പ്രസിഡൻറ് ഫെെസൽ, വിദ്യാഭ്യാസ വാർഡ്തല കൺവീനർ ഇ സി അബ്‍ദുള്ള,സിബി ടി വി എന്നിവർ പ്രസംഗിച്ച‍ു.പിടി എ,എം പി ടി എ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെട‍ുത്ത‍ു. എസ് എസ് എൽ സി പരീക്ഷയിലെ ഹാട്രിക് വിജയം നേട്ടത്തിന് വിദ്യാ ലയത്തിനുള്ള പി ടി എ കമ്മിറ്റിയ‍ു ടെ ഉപഹാരം ചട ങ്ങിൽ നൽകുകയ‍ുണ്ടായി. 

അക്കാദമിക് മികവ് -   വിദ്യാലയത്തിന് പി ടി എ യ‍ുടെ ആദരം  

ക‍ുപ്പാടിത്തറ: 2024-25 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ന‍ൂറ് ശതമാനം വിജയം നേട‍ുകയ‍ും, ഏഴ് കുട്ടികളെ ഫ‍ുൾ എ പ്ലസ് നേട്ട ത്തിന‍ും,നാല് ക‍ുട്ടികളെ ഒമ്പത് എ പ്ലസ് നേട്ടത്തിനും മറ്റ് ക‍ുട്ടികളെ എ ഴ‍ുപത് ശതമാനത്തിലേറെ മാർക്കി നും അർഹരാക്കി ഉന്നത പഠന ത്തിന്  യോഗ്യരാക്കുകയ‍ും, അക്കാദ മിക രംഗത്ത്  മികച്ച പ്രവ‌ർത്തനം കാഴ്ച്ച വെക്കുകയും ചെയ്‌തതിന് വിദ്യാലയത്തിന്  പിടിഎ കമ്മിറ്റിയ‍ു ടെ ഉപഹാരം സമർപ്പിച്ച‍ു. വിജയോ ത്സവ വേദിയിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡൻറ് ഷറഫ‍ുദ്ദീൻ ഇ കെ യിൽ നിന്ന് ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ്  ഉപഹാരം ഏ റ്റ‌‍ു‍വാങ്ങി.തുടർച്ചായായി മ‍ൂന്നാം വർ ഷമാണ് വിദ്യാലയം ന‍ൂറ് ശതമാനം നേട‍ുന്നത്.  

പി ടി എ ജനറൽബോഡി യോഗം ചേ‌ർന്ന‍ു - പ‍ുതിയ സാരഥികൾ ച‍ുമതലയേറ്റ‍ു    

2025-26 അധ്യയന വർഷത്തെ പി ടി എ ജനറൽ ബോ ഡി യോഗം ജൂലെെ 18 ന് വെള്ളി യാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു.ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് സ്വാഗത പ്രസംഗം നടത്തി.പി ടി എ പ്രസിഡൻറ് ശറഫ‍ുദ്ദീൻ ഇ കെ അധ്യക്ഷത വഹിച്ച‍ു2024-25 വർഷത്തെ വാർഷിക പ്രവർത്തന റിപ്പോർട്ട‍ും വരവ് ചെലവ് കണക്കും യോഗം അംഗീകരിച്ച‍ു.2024-25 അ ധ്യയന വർഷത്തെക്ക‍ുള്ള പി ടി എ, എം പി ടി എ, അംഗങ്ങളെയും ഭാര വാഹികളെയുംതെരഞ്ഞെടുത്തു.  


പി ടി എ കമ്മിറ്റി

ശറഫ‍ുദ്ദീൻ ഇ കെ (പ്രസിഡൻറ്) അബ്‍ദുൾ റഷീദ് കെ (സെക്രട്ടറി) ശ്രീനിവാസൻ കെ എസ് (വെെ.പ്ര സിഡൻറ്) അംഗങ്ങൾ അശ്‍റഫ് എസ്, ഷംസ‍ുദ്ദീൻ കെ, പ്രിയ സി, നദീറ എൻ, റഫീന എ, നാദിറ,അന്നമ്മ പി യു, ഗോപീ ദാസ് എം എസ്,ഹാരിസ് കെ, സിബി ടി വി,ജിൻസി ജോർജ്,ലിഞ്ജു തോമസ് .

 എം പി ടി എ കമ്മിറ്റി

റജിന മ‍ുനീർ (പ്രസിഡൻറ്) ശ്രീപത്മ സി ടി (സെക്രട്ടറി) അംഗങ്ങൾ നസീറ, ഗീത ചന്ദ്രശേഖരൻ, അയിഷ ഫസീല, ജ‍ുബെെരിയ, നഫീസ, സിന്ധ‍ു

മോട്ടിവേഷൻ ക്ലാസ‍‍ുകൾ നൽകി  

കുറുമ്പാല ഗവ. ഹൈസ്ക്കു ളിലെ പത്താം ക്ലാസിലെ ക‍ുട്ടികൾ ക്ക‍ും, രക്ഷിതാക്കൾക്ക‍ുമായി മോട്ടി വേഷൻ ക്ലാസ‍ുകൾ സംഘടിപ്പിച്ച‍ു. 15-07-2025 ന് നൽകിയ ക്ലാസ‍ുക ള‍ുടെ ഉദ്ഘാടനം ഹെഡ്‍മാസ്റ്റർ കെ അബ്‍ദ‍ുൾ റഷീദ് നിർവ്വഹിച്ച‍ു. വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ORC ( Our Responsibility to Children)യ‍ുടെ നേതൃത്വത്തിൽ ഹെൽത്തി പാ‌രൻറിംഗ്  എന്ന വിഷ യത്തിലാണ് രക്ഷിതാക്കൾക്കായി ക്ലാസ്സ്‌ നൽകിയത്. ക്ലാസ‍ുകൾക്ക് പ്രമ‍ുഖ ട്രെെനർ സുജിത്ത് ലാൽ  നേത്യത്വം നൽകി.പിടിഎ പ്രസി ഡൻറ് ഷറഫ‍ുദ്ദീൻ ഇ കെ, സിബി  ടി വി,ധന്യ ജോസഫ് എന്നിവർ പ്രസംഗിച്ച‍ു.  

തുടർച്ചായായി മ‍ൂന്നാമതും -  എം എൽ എ - എക‍്സലെൻസ് അവാർഡ് -ജി എച്ച് എസ് ക‍ുറ‍ുമ്പാലയ്ക്ക് 

2024-25 വർഷ ത്തെ എസ് എ സ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ക‍ുറ‍ുമ്പാല ഹെെസ്കൂൾ എൿസ്‍ലെൻ സ് അവാർഡിന് അർഹത നേടി. കൽപ്പറ്റ നിയോജക മണ്ഢലം എം എൽ എ അഡ്വ. ടി സിദ്ധിഖ് ഏർപ്പെടുത്തുന്ന പുരസ്കാരത്തിനാണ് സ്കൂൾ അർഹത നേടിയത്.  19-07-2025 ന് കൽപ്പറ്റ സെൻറ് ജോസഫ് സ്‍കൂൾ  ഓഡിറ്റോറിയ ത്തിൽ സംഘടിപ്പിച്ച പ‍ുരസ്‍കാര വിതരണ ചടങ്ങിൽ സ്കൂൾ അധികൃ തർ ഋഷ്‍രാജ് സിം ഗ് ഐ എ എസി ൽ നിന്ന് പ്രശസ്തി പത്രം സ്വീകരിച്ച‍ു. തുടർച്ചയായിമൂന്നാം വർഷമാണ് വിദ്യാ ലയം  എൿസ്‍ലെ ൻസ് അവാർഡിന് അർഹരാകുന്നത്. ചടങ്ങിൽ എസ് എ സ് എൽ സി പരീ ക്ഷയിൽ എല്ലാ വി ഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും ഉപഹാ രം നൽകി ആദരിക്കുകയുണ്ടായി.

വിവിധ ദിനാചരണം- ജൂലെെ-സ്‍കൂൾ തല മത്സര വിജയികൾ

ബഷീർ ദിനം

HS വിഭാഗത്തിൽ സാഹിത്യ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം-കീർത്തന (8A). രണ്ടാം സ്ഥാനം -സന ഫാത്തിമ (8B). മൂന്നാം സ്ഥാനം-നിദ ഫാത്തിമ (8B).ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം- അഫ്‍സില (9A). രണ്ടാം സ്ഥാനം- മുനവിറ ടി. എം. (10A).മൂന്നാം സ്ഥാനം- സയന ലക്ഷ്മി (9A). മുഹമ്മദ്‌ റിജാസ് (9A). മിസ്ന ജബിൻ (8A).

 LP വിഭാഗം ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം-മുഹമ്മദ്‌ ഷെയാൻ (4A). രണ്ടാം സ്ഥാനം-ഫാത്തിമ ഷെറിൻ (3A). മൂന്നാം സ്ഥാനം-ഫാത്തിമ ഹുസ്ന (3A).

ചാന്ദ്ര ദിനം  

HS വിഭാഗം  ക്വിസ് ഒന്നാം സ്ഥാനം-കീർത്തന എൻ പി (8A). രണ്ടാം സ്ഥാനം-പാർവ്വതി കെ എസ് (8A). മൂന്നാം സ്ഥാനം-മിൻഹ ഫാത്തിമ,റന ഫാത്തിമ (8A).

UP വിഭാഗം പോസ്‍റ്റർ രചന- ഒന്നാം സ്ഥാനം-നമീറ നസ്‍റിൻ ഇ ജെ (5B).രണ്ടാം സ്ഥാനം-നിവേദ് കെ എസ് (6A). മൂന്നാം സ്ഥാനം-നജ ഫാത്തമ സി കെ (6A).

UP വിഭാഗം ക്വിസ്- ഒന്നാം സ്ഥാനം-ഹന്ന ഫാത്തിമ  (7A).രണ്ടാം സ്ഥാനം-നിവേദ് കെ എസ് (6A). മൂന്നാം സ്ഥാനം-ഹന്നത്ത് നസ്‍റി(7A).

LP വിഭാഗം-റോക്കറ്റ് നിർമ്മാണം: ഒന്നാം സ്ഥാനം-കാർത്തിക് കെ എസ് (4A). രണ്ടാം സ്ഥാനം-അംജ ഫാത്തിമ (4A). മൂന്നാം സ്ഥാനം-മ‍ുഹമ്മദ് നബീൽ (3A)  ക്വിസ്: ഒന്നാം സ്ഥാനം-സന മരിയ സനിൽ (4A). രണ്ടാം സ്ഥാനം-മ‍ുഹമ്മദ് ഷയാൻ (4A). മൂന്നാം സ്ഥാനം-കാർത്തിക് കെ എസ് (4A)

LP വിഭാഗം-കളറിംഗ് മത്സരം: ഒന്നാം സ്ഥാനം-അഹമ്മദ് റസ (2A). രണ്ടാം സ്ഥാനം-നിയ ഫാത്തിമ (1A). മൂന്നാം സ്ഥാനം-ആയിഷ നിംറ (1B),ഫാത്തിമ ഇൻഷ(1B)  റോക്കറ്റ് നിർമ്മാണം- ഒന്നാം സ്ഥാനം-മ‍ുഹമ്മദ് സിനാൻ (2A). രണ്ടാം സ്ഥാനം-ഋതിക രാകേഷ് (1A),മ‍ുഹമ്മദ് റിഷാൻ ഇ എ(1A), മൂന്നാം സ്ഥാനം-അമൽ ഹബീബ് (2A),സെബ മെഹവിഷ് സി എ(1)

അലിഫ്-അറബിക് ടാലൻറ് ടെസ്റ്റ്  

ഒന്നാം സ്ഥാനം-ഫാത്തിമ ഹ‍ുസ്‍ന (3A). രണ്ടാം സ്ഥാനം-ഫാത്തിമ ഷെറിൻ (3A),മ‍ുഹമ്മദ് നബീൽ(3A),ഷഹന ഷെറിൻ(4A).

അഖില കേരള വായനോത്സവം- വായന മത്സരം

ഒന്നാം സ്ഥാനം-കീർത്തന (8A). രണ്ടാം സ്ഥാനം-മ‍ുഹമ്മദ് നിഹാൽ (10A). മൂന്നാം സ്ഥാനം-മ‍ുഹമ്മദ് അനസ് (10A).

വാങ്മയം പരീക്ഷ -സ്‍കൂൾ തല വിജയികൾ

ഹെെസ്‍കൂൾ വിഭാഗം ഒന്നാം സ്ഥാനം -കീർത്തന എൻ പി (8A),രണ്ടാം സ്ഥാനം- അൻസില ഫാത്തമ(9A). യ‍ു പി വിഭാഗം :ഒന്നാം സ്ഥാനം -മിൻഹ ഫാത്തിമ പി (7B),രണ്ടാം സ്ഥാനം- ഹന്ന ഫാത്തമ(7A). എൽ പി വിഭാഗം :ഒന്നാം സ്ഥാനം -മ‍ുഹമ്മദ് ഇർഫാൻ പി (3A),രണ്ടാം സ്ഥാനം- അനന്ദ‍ു സനീഷ് (4A).  

സ്റ്റാർ ഗ്ര‍ൂപ്പ് അംഗങ്ങളെ ആദരിച്ച‍ു

സ്കൂളിൻെറ തനത് പ്രവ ർത്തനമായ സ്റ്റാർ പദ്ധതിയ‍ുടെ ഭാ ഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ Excellent, Good, Star എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനു മേദിച്ച‍ു.ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെ യ്തു.കുട്ടികളുടെ അക്കാദമിക മികവിനാ ണ് പ‍ുരസ്‍കാരം നൽകുന്നത്.

YIP പരിശീലനം നൽകി

കുട്ടികളിലെ നവീന ആശയ ങ്ങൾ കണ്ടെത്ത‍ുക, പ്രോത്സാഹിപ്പിക്ക‍ുകഎ ന്നീ ഉദ്ദേശ്യങ്ങളോടെ ക‍ുറ‍ുമ്പാല ഗവ. ഹെെ സ്‍കൂളിലെ കുട്ടികൾക്ക്  YIP സ്‍കൂൾതല ഓ റിയൻേറഷൻ ക്ലാസ് നൽകി.ഹെഡ്‍മാസ്റ്റർ കെ അബ്‍ദ‍ുൾ റഷീദ് ക്ലാസ് ഉദ്ഘാടനംചെ യ്ത‍ു.‍‍YIP ജില്ലാ തല ട്രെെനർ അര‍ുൺ ക്ലാസിന് നേതൃത്വംനൽകി.

ക്ലാസ് പിടിഎ യോഗം   

കുറുമ്പാല ഗവ.ഹൈസ്കൂ ളിലെ രണ്ട് മ‍ുതൽ ഏഴ് വരെ ക്ലാസ‍ു കള‍ുടെ ക്ലാസ് പിടിഎ യോഗം ആഗ സ്റ്റ് എട്ടിന് ചേർന്ന‍ു.   ഹെഡ്‍മാസ്റ്റർ കെ അബ്‍ദ‍ൂൾ റഷീദ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ഇ കെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ച‍ു.

പിറന്നാളിനൊര‍ു പ‍ൂച്ചെടി, ഹരിത വിദ്യാലയം - വാർത്തകളിൽ നിറഞ്ഞ് ജി എച്ച് എ‌സ് ക‍ുറ‍ുമ്പാല

വിദ്യാലയത്തിൻെറ സൗന്ദര്യവത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടാക്കുക, വിദ്യാലയം ഒരു ഹരിത ഉദ്യയനമാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് 'പിറന്നാളിനൊര‍ു പ‍ൂച്ചെടി'. കുട്ടികളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേക്കായി ഒരു പൂച്ചട്ടി സമ്മാനിക്കുന്നു.പ‍ൂർണ്ണമായ‍ും പ്ലാസ്റ്റിക് രഹിതമായ ക്യാമ്പസിൽ കുട്ടികൾ പിറന്നാൾ ദിനത്തിൽ മിഠായിക്ക് പകരം പ‍ൂച്ചെടി സമ്മാനിക്ക‍ുന്ന‍ു.

ഒപ്പം ഹരിത വിദ്യാലയ പ്രവർത്തനത്തിൻെറ ഭാഗമായി ചെണ്ട‍ുമല്ലി കൃഷിയ‍ും, പച്ചക്കറി തോട്ടവ‍ും ഒരുക്കിയിട്ട‍ുണ്ട്. ഇത്തരത്തിൽ ധാരാളം പൂച്ചട്ടികൾ സ്കൂളിൽ ലഭിച്ചിട്ടുണ്ട്.സ്കൂൾ ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് സാറിൻെറ ഈ ആശയം കഴിഞ്ഞ രണ്ട് വർഷങ്ങളിലായി വളരെ മികച്ച രീതിയിൽ നടക്കുന്നു. ഈ പ്രവ‌ർത്തനങ്ങള‍ുമായി ബന്ധപ്പെട്ട് വാർത്തകൾ മലയാള മനേോരമ, മംഗളം, ചന്ദ്രിക തുടങ്ങിയ പത്രങ്ങള‍ും,മലനാട് ചാനല‍ും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയ‍ുണ്ടായി.

സ്വാതന്ത്ര്യദിനാഘോഷം

രാജ്യത്തിൻെറ 79-ാം സ്വാതന്ത്ര്യദിനം വിപുലമായ പരി പാടികളോടെ ക‍ുറ‍ുമ്പാല ഗവ. ഹെെ സ്‍കൂളിൽ ആഘോഷിച്ച‍ു. ഹെ‍‍ഡ്‍മാ സ്‍റ്റ‍ർ അബ്ദ‍ുൾ റഷീദ് കെ പതാക ഉയർത്തി, സ്വാതന്ത്ര്യദിന സന്ദേശം നൽകി.പി ടി എ പ്രസിഡൻറ് ശറ ഫ‍ുദ്ദീൻ ഇ കെ, വെെ.പ്രസിഡൻറ് ശ്രീനിവാസൻ കെ എസ്,എസ് എം സി ചെയർമാൻ  ഉസ്‍മാൻ കാഞ്ഞാ യി,എം പി ടി എ പ്രസിഡ ൻറ് റജിന മ‍ുനീർ,    വിദ്യാ ഭ്യാസ വാർഡ്തല കൺവീ നർ ഇ സി അബ്‍ദു ള്ള   എന്നിവർ ആശംസാ പ്രസംഗം നടത്തി.സീനിയർ അസിസ്റ്റ ൻറ് സിബി ടി വി സ്വാത ന്ത്യദിന പ്രതി‍ജഞ ചൊല്ലിക്കൊട‍ു ത്ത‍ു.ചടങ്ങിൽ പി ടി എ, എം പി ടി എ, എസ് എം സി ഭാരവാഹികൾ, അംഗങ്ങൾ,രക്ഷിതാക്കൾ,അധ്യാപകർ പങ്കെട‍ുത്തു. പ്രീപ്രെെമറി മുതൽ ഹെെസ്കൂൾ തലം വരെയ‍ുള്ള വിദ്യാർ ത്ഥികളുടെ ദേശഭക്തിഗാനാലാപനം, സ്കിറ്റ് അവതരണം, മറ്റ് കലാപരിപാ ടികളും സംഘടിപ്പിച്ച‍ു.എല്ലാവർക്കും രുചികരമായ സേമിയ പായസം  നൽകി.പായസം ഒരുക്കുന്നതിൽ ര ക്ഷിതാക്കള‍ുടെ സജീവമായ പങ്കാളി ത്തമ‍ുണ്ടായി.

സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ  

സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ 2025

2025-26 വർഷത്തെ സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് വളരെ ശ്രദ്ധേയമായി. കുട്ടികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുക, പാർലമെൻററി സംവിധാനത്തെ കു റിച്ച് അവബോധം സ്യഷ്ടിക്കുക ത‍ു ടങ്ങിയ ഉദ്ദേശ്യങ്ങളോടെ സാധാരണ തെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയി ൽ  തിരഞ്ഞെടുപ്പിൻെറ എല്ലാ നടപ ടി ക്രമങ്ങളും പാലിച്ച് കൊണ്ടാണ് ഇലക്ഷൻ സംഘടിപ്പിച്ചത്. ഇലക്ഷൻ മൊബെെൽ ആപ്പ് ഉപയോഗിച്ചാണ് തിരഞ്ഞെട‍ുപ്പ്നടത്തിയത്.തെഞ്ഞെ ടുപ്പിന് മുന്നോടിയായി പോളിംഗ് ഓഫീസർമാ‍ർക്കുള്ള പരിശീലനം നൽകിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട          അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചട ങ്ങ‍ും പ്രഥമ പാർലമെൻററി യോഗ വും ചേർന്നു. എട്ടാം ക്ലാസിലെ കീർ ത്തന എൻ പി സ്‍കൂൾ ലീഡറായ‍ും, ഏഴാം ക്ലാസിലെ ഹന്നത്ത് നസ്‍റി ഡെപ്യ‍ൂട്ടി ലീഡറായും തിരഞ്ഞെട‍ു ക്കപ്പെട്ട‍ു.നാമനിർദ്ദേശ പത്രിക സമർ പ്പണം മുതൽ പാർലമെൻറ് അംഗങ്ങ ളുടെ സത്യപ്രതിജ്‍‍ഞ വരെയുള്ള പ്ര കൃയകൾ പ്രായോഗിക അനുഭവങ്ങളി ലൂടെ  പഠിക്കാൻ കുട്ടികൾക്ക്  സഹാ യകമായി.സോഷ്യൽ സയൻസ് അ ധ്യാപകരായ ജീന ഇ എസ്,പ്രതീ ഷ് കെ എന്നിവർ നേതൃത്വം നൽകി.

വിഭവങ്ങളൊര‍ുക്കി- അ‍ഞ്ചാം ക്ലാസ‍ുകാര‍ുടെ ഭക്ഷ്യ മേള  

ക‍ുപ്പാടിത്തറ: അഞ്ചാം ക്ലാസിലെ സാമ‍ൂഹ്യ ശാസ്‍ത്രം പാഠ പ‍ുസ്തകത്തിലെ ഭക്ഷണവ‍ും മന‍ുഷ്യന‍ും എന്ന പാഠഭാഗവ‍ുമായി ബന്ധപ്പെട്ട് ക്ലാസിൽ ഭക്ഷ്യമേള സംഘടിപ്പിച്ച‍ു.കുട്ടികൾ തങ്ങൾ കൊണ്ട്‍വന്ന ഭക്ഷ്യവിഭവങ്ങൾ പരസ്‍പരം പങ്ക് വെച്ച‍ു.ഹെഡ്‍ മാസ്റ്റർ കെ അബ്‍ദ‍ുൾ റഷീദ് മേള ഉദ്ഘാടനം ചെയ്ത‍ു.‍‍  

ലിറ്റിൽ കെെറ്റ്സ് -   നിർവ്വഹണ സമിതി യോഗം ചേർന്ന‍ു

ലിറ്റിൽ കെെറ്റ്സ് -   നിർവ്വഹണ സമിതി യോഗം

കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റി ൽ കെെറ്റ്സ് യ‍ൂണിറ്റ് നി ർവ്വഹണ സമിതി യോഗം ചേർന്നു.ചെയർമാൻ ഇ കെ ശറഫുദ്ദീൻ അധ്യക്ഷ ത വഹിച്ച‍ു.ക്ലബ്ബിൻെറ പ്ര വർത്തനങ്ങൾ അവലോ കനം ചെയ്‍തു.2024-25 വ ർഷത്തെ പ്രവർത്തന മിക വിന് 100 ൽ 93 മാർക്കോടെ എ ഗ്രേഡ് ലഭിച്ചത് മികച്ച നേട്ടമായി യോഗം വിലയിരുത്തി.നിലവിൽ  നടത്തികൊണ്ടിരിക്കുന്ന പ്രവർത്തന ങ്ങൾ ത‍ുടരാന‍ും, നവീന പ്രവർത്തന ങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാ ന‍ും യോഗം തീരുമാനിച്ച‍ു. ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,എംപിടിഎ പ്രസിഡ ൻറ് റജീന മ‍ുനീർ, പിടിഎ വെെ. പ്രസിഡൻറ് ശ്രീനി വാസൻ,ലിറ്റിൽ കെെറ്റ്സ് മെൻറർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡർ നാജിയ ഫാത്തിമ, സ്‍കൂൾ ഡെ.ലീഡർ  എ ന്നിവർപങ്കെട‍ുത്ത‍ു.  

ഹിരോഷിമ-നാഗസാക്കി ദിനം 

ഹിരോഷിമ-നാഗസാക്കി ദിനം 

കുറുമ്പാല ഗവ.ഹൈസ്കൂളിൽ ഹിരോ ഷിമ-നാഗസാക്കി ദിനവ‍ുമായി ബന്ധപ്പെട്ട് യ‍ു ദ്ധവുര‍ുദ്ധ പ്രതി‍ജ്ഞ,വീഡിയോ പ്രദർശനം, സഡാക്കോ കൊക്ക് നിർമ്മാണം,പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ച‍ു.ഹെഡ്‍മാസ്റ്റർ കെ അ ബ്‍ദ‍ുൾറഷീദ്ഉദ്ഘാടനംചെയ്തു.

പിടിഎ-എംപിടിഎ-എസ് എം സി സംയ‍ുക്ത യോഗം

പിടിഎ-എംപിടിഎ-എസ് എം സി സംയ‍ുക്ത യോഗം

കുറുമ്പാല ഗവ. ഹൈസ്കൂളിലെ പി ടി എ,എംപിടിഎ,എസ് എം സി കമ്മിറ്റികള‍ുടെ സംയ‍ു ക്ത  യോഗങ്ങൾ ജൂലെെ 31,ആഗസ്റ്റ് 22 തിയ്യതികളി ലായി ചേർന്നു.പിടിഎ പ്ര സിഡൻറ് ഇ കെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ച‍ു. വിദ്യാലയ പ്ര വർത്തനങ്ങൾ,മികവ‍ുകൾ അവലോകനം ചെയ്‍തു.സ്വാതന്ത്യദിനാ ഘോഷം,ഓണാഘോഷം എന്നിവ വർണ്ണാഭമായി ആഘോഷിക്കാൻ തീരുമാനിച്ച‍ു.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,എംപിടിഎ പ്രസി ഡൻറ് റജീന മ‍ുനീർ, പിടിഎ വെെ. പ്രസിഡൻറ് ശ്രീനിവാസൻ, കമ്മിറ്റിഅംഗങ്ങൾപങ്കെട‍ുത്ത‍ു.

കളറിംഗ് മത്സരം

ദീപിക മലയാള ദിന പത്രത്തിൻെറ സഹകരണത്തോടെ പ്രീപ്രെെമറി, എൽ പി, യു പി, ഹെെസ്കൂൾ കുട്ടികൾക്കായി  കളറിം ഗ്   മത്സരം നടത്തി.ഹെഡ്‍മാസ്റ്റർ കെ അബ്‍ദ‍‍ുൾ റഷീദ് ഉദ്ഘാടനം ചെയ്തു.

സഞ്ചയിക പദ്ധതി

സഞ്ചയിക പദ്ധതി

കുട്ടികള‍ുടെ നിക്ഷേപ പദ്ധതിയായ സഞ്ചയിക പദ്ധതിയ‍ുടെ ഉദ്ഘാടനം ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് കുട്ടികൾക്ക് പാസ്‍ബുക്ക് നൽകി നിർവ്വഹിച്ച‍ു.വിദ്യാലയത്തിൽ ആദ്യമായിട്ടാണ് ഈ പദ്ധതി ആരംഭിക്ക‍ുന്നത്.

നിയമ പഠന ക്ലാസ്     

കേരള ലീഗൽ സർവ്വീ സ് അതോറിറ്റിയ‍ുടെ ആഭിമ‍ുഖ്യത്തി ൽ വിദ്യാലയത്തിലെ ക‍ുട്ടികൾക്കാ യി നിയമ പഠന ക്ലാസ് സംഘടി പ്പിച്ച‍ു.അഡ്വ.പ്രസന്ന ക്ലാസിന് നേതൃ ത്വം നൽകി.ഹെഡ്‍മാസ്റ്റർ കെ അ ബ്‍ദ‍ൂൾ റഷീദ് ഉദ്ഘാടനം ചെയ്തു.

ഓണാഘോഷം-2025 

വെെവിധ്യമാർന്ന പരിപാടികളോടെയായിരുന്നു ക‍ുറ‌ുമ്പാല ഹെെസ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം. ചെറ‍ു മഴ ഉണ്ടായിരുന്നെങ്കില‍ും ആഘോഷച്ച‍ൂടിന് ഒരു കോട്ടവ‍ും തട്ടിയില്ല.ക്ലാസ് തല പ‍ൂക്കള മത്സരം,കസേര കളി,ബിസ്ക്കറ്റ് കടി മത്സരം, മിഠായി പെറ‍ുക്കൽ,ഫ‍ുട്‍ബാൾ ക്വിക്ക്, വടംവലി,ബല‍ൂൺ പൊട്ടികൽ തുടങ്ങിയ മത്സര പരിപാടികൾ തികച്ച‍ും ആവേശ്വകരമായി.ഒപ്പം വിഭവ സമൃദമായ ഓണസദ്യയ‍ും.

ഓണാഘോഷം -2025

രക്ഷിതാക്കള‍ുടെയും പിടിഎ,എംപിടിഎ,എസ് എം സി അംഗങ്ങള‍ുടെയ‍ും സജീവ പങ്കാളിത്തമ‍ുണ്ടായിരുന്നു. തലേ ദിവസം തന്നെ അവർ വിദ്യാലയത്തിലെത്ത‍ുകയും ആഘോഷ ഒരുക്കങ്ങളിൽ പങ്കാളികളാക‍ുകയ‍ും ചെയ്ത‍ു.വലിയൊര‍ു ഇടവേളയ്ക്ക് ശേഷമാണ് ഇത്രയ‍ും ഗംഭീര ഓണസദ്യ ഒരുക്കി ഓണാഘോഷം നമ്മ‍ുടെ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നത്.

SSSS ക്ലബ്ബിൻെറ ബോധവത്ക്കരണ-പരിശീലന ക്ലാസ‍ുകൾ

സ്കൂൾ സോഷ്യൽ സർ വ്വീസ് സ്കീം ക്ലബ്ബിൻെറ നേതൃത്വ ത്തിൽ കുട്ടികൾക്കായി  ഫസ്റ്റ് എയ്‍ ഡ്,ജീവിത ശെെലി രോഗങ്ങൾ എ ന്നീ വിഷയങ്ങളെ കുറിച്ച് ബോധവത്‍ ക്കരണ ക്ലാസ‍ുകള‍‍ും,യോഗ പരിശീ ലനവ‍ും  നൽകി.പരിപാടികള‍ുടെഉദ് ഘാടനം സ്‍കൂൾ ഹെഡ്‍മാസ്റ്റർ കെ അബ്‍ദ‍ുൾ റഷീദ് നിർവ്വഹിച്ച‍ു. ബോ ധവത്‍ക്കരണ ക്ലാസിന് കുപ്പാടിത്തറ പി എച്ച് സി യിലെ ഡോ.ദിൽഷാന, ഹെൽത്ത് ഇൻസ്പെക്ടർ ജിതിൻ, സ്റ്റാഫ് നഴ്‍സ‍ുമാ രായ ധന്യ,ലിപ്‍സി എന്നിവരും, യോഗ പരിശീലനത്തി ന് ഡോ.ഫിദയ‍ും നേതൃത്വം നൽകി. 4S കൺവീനർ‌മാരായ സ‍ുധീഷ് വി സി,ജീന ഇ എസ് എന്നിവർ കോർ ഡിനേറ്റ് ചെയ്ത‍ു.             

മേളകള‍ുടെ ആരവത്തിൽ ജി എച്ച് എസ് ക‍ുറ‍ുമ്പാല

2025-26 അധ്യയന വ ർഷത്തെ സ്‍കൂൾ കായികമേളയ‍ും, ശാസ്ത്രോത്സവ‍ും മികവാ‌ർന്ന രീതിയി ൽസംഘടിപ്പിച്ച‍ു.ശാസ്ത്രോത്സവം സെ പ്‍തംബ‌‍‌‌ർ  17 ന‍ും കായികമേള  18,19 തിയ്യതികളിലായിട്ട‍ുമായിരുന്ന‍ു  നട ത്തിയത്.  ജില്ലാ,സബ് ജില്ലാ താരങ്ങൾ ദീപ ശിഖ പ്രയാണത്തിൽ പങ്കെടുത്തു. നിലവിൽ സബ് ജില്ലാ വ്യക്തിഗത  മെഡൽ ജേതാവ് നമീറ നസ്‍റിൻ ദീപശിഖ   തെളിയിച്ച് സ്‍കൂൾ കായി കമേളയ്ക്ക് തുടക്കംകുറിച്ച‍ു.കുട്ടികൾ ബ്ല‍ൂ, ഗ്രീൻ,റെഡ് എന്നീ ഹൗസുകളിലായി മാർച്ച്പാസിൽഅണിനിരന്ന‍ു.മേളയ‍ുടെ  ഉദ്ഘാടനം പടിഞ്ഞാ റത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബ‍ു ഷറ വെെശ്യൻ  നിർവ്വഹിച്ച‍ു.പി ടി എ പ്രസിഡൻറ് ശറഫ‍ുദ്ദീൻ ഇ കെ അധ്യക്ഷത വഹി ച്ച‍ു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്,എം പി ടി എ പ്രസിഡൻറ് റജീന മ‍ുനീർ, എന്നിവർ പ്രസം ഗിച്ച‍ു.പിടിഎ,എംപിടിഎ,എസ് എം സി അംഗങ്ങൾ,അധ്യാപകർ പ ങ്കെട‍ുത്ത‍ു. എൽ പി കിഡീസ്, യു പി കിഡീസ്, സബ് ജൂനിയർ,ജൂനിയർ എന്നീ വിഭാ ഗങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി.മ‍ുഴ‍ുവൻ കുട്ടികൾക്കും ചിക്കൻ കറി ഉൾപ്പെടെയുള്ള വിഭവ സമൃദമായ ഉച്ച ഭക്ഷണം നൽകി.വിജയികൾക്ക് സ‍ർട്ടിഫിക്കറ്റ‍ുകള‍ും, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ ഹൗസുകാർക്ക് സമാ പന ചടങ്ങിൽ ട്രോഫികള‍ും സമ്മാ നിച്ച‍ു.സ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമ‍ൂഹിക ശാസ്ത്ര,പ്രവൃത്തി പരിചയ, ഐ ടി മേളയ‍ുമായി ബന്ധപ്പെട്ട് വി വിധ മത്സരങ്ങൾ നടത്തി. മത്സരങ്ങ ൾക്ക് സബ് ജക്ട് കൺവീനർമാർ നേതൃത്വം നൽകി.

‍രക്ഷിതാക്കൾക്ക് സമഗ്ര പ്ലസ് പരിശീലനം

സഞ്ചയിക പദ്ധതി

കുറ‍ുമ്പാല ഗവ. ഹൈ സ്കൂളിലെ ഹെെസ്‍കൂൾ വിഭാഗം  കുട്ടി കള‍ുടെ രക്ഷിതാക്കൾക്കായി സമഗ്രാ പ്ലസ് പരിശീലനം നൽകി. വിദ്യാല യത്തിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബി ൻെറ നേതൃത്വത്തിലായിര‍ുന്നു പരി ശീലനം. പരിഷ്‍ക്കരിച്ച സമഗ്ര പ്ലസ് പോർട്ടലിലെ വിവിധ ടാബ‍ുകൾ രക്ഷിതാക്കളെ പരിചയപ്പെട‍ുത്തുക യും പ്രായോഗിക പരിശീലനം നൽകു കയും ചെയ്‍തു. ലേണിംഗ് റ‍ൂം, പോ ഡ് കാസ്റ്റ്, ഇ റിസോഴ്‍സ‍ുകൾ, ഡി ജിറ്റൽ ടെക്സ്റ്റ് ബ‍ുക്ക്,മോഡൽ ക്വ സ്റ്റ്യൻ പേപ്പറ‍ുകൾ ഡൗൺലോഡിം ഗ് ത‍ുടങ്ങിയ കാര്യങ്ങളെ ഫോക്കസ് ചെയ്തായിരുന്നു പരിശീലനം നൽകി യത്. ഒപ്പം സെെബർ സ‍ുരക്ഷാ ബോ ധവത്ക്കരണം നൽക‍ുകയ‍ും,സ്‍കൂൾ വിക്കി  പരിചയപ്പെട‍ുത്ത‍ുകയ‍ുംചെ യ്തു.പരിശീലന ക്ലാസിൻെറ ഉദ്ഘാട നം ഹെ‍ഡ്‍മാസ്‍റ്റർ കെ അബ്ദ‍ുൾ റഷീദ് നിർവഹിച്ച‍ു. പരിശീനത്തിന് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ  നേതൃത്വം നൽകി.

പൊത‍ു വിജ്ഞാനം വർദ്ധിപ്പിക്കാൻ ഒര‍ു ദിനം ഒരറിവ്

കുട്ടികള‍ുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക,പഠന കാര്യങ്ങളിൽ കൂട‍ുതൽ താത്‍പ ര്യം ജനിപ്പിക്കുക എന്നീ ഉദ്ദേശ്യ ങ്ങളോടെ കുറ‍ുമ്പാല ഗവ.ഹെെസ്കൂ ളിൻെറ തനത് പ്രവർത്തനമായ  "ഒര‍ു ദിനം ഒരറിവ്" എന്ന പ്രവർത്തനം ശ്രദ്ധേയമാക‍ുന്ന‍ു. ഒന്ന് മ‍ുതൽ പത്ത് വരെ യ‍ുള്ള ക്ലാസ‍ുകളിൽ നടപ്പിലാക്കു  ന്ന ഈ പരിപാടിയ‍ിൽ  എല്ലാ ദിവസവ‍ും ഒരു ചോദ്യവ‍ും ഉത്ത രവ‍ും ക്ലാസിൽ പ്രദർശിപ്പിക്ക‍ു ന്ന‍ു. ഓരോ മാസവ‍ും ഈ ചോദ്യ ങ്ങൾ ഉപയോഗപ്പെട‍ുത്തി ക്ലാസ് തലത്തില‍ും,സ്കൂൾതലത്തില‍ും ക്വി സ് മത്സരങ്ങൾ സംഘടിപ്പിക്ക‍ാ ന‍ും, തുടർന്ന് മെഗാ ക്വിസ് മ ത്സരം നടത്താന‍ും വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾനൽ കാന‍ുള്ള തീര‍ുമാനത്തോടെയാ ണ് ഈ പ്രവർത്തനം ആസ‍ൂ ത്രണം ചെയ്‌തിട്ട‍ുള്ളത്. ഹെെ സ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ‍ും എൽ പി,യ‍ു പി വിഭാഗങ്ങളിൽ എസ് ആർ ജി യ‍ുടെയ‍ും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ചെയ്യ‍ുന്നത്.     ഇതേ ആശയത്തോടെ യ‍ു പി വിഭാഗത്തിൽ "ഒര‍ു നുള്ളറി വിന് ഒര‍ു പൊതി സമ്മാനം"  എന്ന  മത്സരവ‍ും  സോഷ്യൽസ യൻസ് ക്ലബ്ബിൻെറ നേതൃത്വത്തി ൽ നടത്തിവരുന്നു.

ര‍ുചിക്ക‍ൂട്ടൊരുക്കി മ‍ൂന്നാം ക്ലാസ‍ുകാര‍ുടെ പലഹാര മേള 

വിവിധ പലഹാരങ്ങൾ പരിചയപ്പെട‍ുക,പലഹാ രങ്ങള‍ുടെ രുചികളറയ‍ുക എന്ന ഉദ്ദേശ്യത്തോടെ മ‍ൂന്നാം ക്ലാസിലെ മലയാളം പാഠഭാഗത്തെ പഠനപ്രവർത്തനവ‍ുമായി ബന്ധപ്പെട്ട് ക്ലാസിൽ പലഹാരമേള സംഘടിപ്പിച്ച‍ു.ഹെഡ് മാസ്റ്റർ അബ്‍ദ‍ുൾ റഷീദ്  ഉദ്ഘാടനം ചെയ്തു.ക്ലാസ് ടീച്ചർ അന്നമ്മ പി യ‍ു മേള കോർഡിനേറ്റ് ചെയ്ത‍ു.

സ്റ്റാറ‍‌ുകാരെ അനുമോദിച്ച് ഉർദ‍ു ക്ലബ്ബ്

സഞ്ചയിക പദ്ധതി

ഉർദ‍ു ഭാഷാ ക്ലാസിൽ പഠന പ്രവർത്തന ങ്ങള‍ിൽ മികവ് പ‍ുലർത്തി ഏറ്റവ‍ും കൂട‍ുതൽ "സ്റ്റാർ" നേ ട‍ിയ നമീറ നസ്‍റിൻ (5B),ഷബീല ഷെറിൽ(6B),മ‍ുഹമ്മദ് സഹല‍ുദ്ദീൻ(7B), നിദ ഫാത്തിമ(8B) എന്നിവർക്ക് ഉർദ‍ു ക്ലബ്ബ് ഒര‍ുക്കിയ ഉപഹാരം സ്ക‍ൂൾ അസംബ്ലിയിൽ ഹെ ഡ്‍മാസ്റ്റർ അബ്‍ദ‍ുൾ റഷീദ് വിതരണം ചെയ്ത‍ു  മാസ്റ്റർ െക അബ്ദുൾ റഷീദ് േമള ഉദ്ഘാടനം െചയ്തു. നൽകി.

ബോധവത്ക്ക രണ ക്ലാസ്

ടീൻസ് ക്ലബ്ബ് ക‍ുട്ടികൾക്കായി സംഘടിപ്പിച്ച ബോധവത്ക്ക രണ ക്ലാസിന് തരിയോട് ഫാമിലി ഹെൽത്ത് സെൻറർ കൗൺസിലർ മ‍ുഹമ്മദലി സർ  നേതൃത്വം  നൽകി.               

ലിറ്റിൽ കെെറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ച‍ു

2025-28 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമി നറി ക്യാമ്പ് 24-09-2025 ന് ബ‍ു ധനാഴ്ച്ച സ്കൂളിൽ സംഘടിപ്പിച്ച‍ു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും ബോധ്യപ്പെടുത്തുക, ലിറ്റിൽകൈറ്റ്സ് പ്രവർത്തനപദ്ധതികളെക്കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈ ടെക് ക്ലാസ്മുറികളിലെ പിന്തുണാ പ്രവർത്തനങ്ങൾ ഏറ്റെട‍ുക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സജ്ജമാക്കുക, ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങളെ പിന്തുണ യ്ക്കുന്നതിന് രക്ഷിതാവിന്റെ പങ്കാ ളിത്തം ഉറപ്പു വരുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് ക്യാമ്പ് സം ഘടിപ്പിച്ചത്. രാവിലെ പത്ത് മണി മുതൽ മ‍ൂന്ന് മണിവരെ കുട്ടികൾക്കും മൂന്ന് മുതൽ 4.30  വരെ രക്ഷിതാ ക്കൾക്കുമായിരുന്നു പരിശീലനം.ബാ ച്ചിലെ 30 കുട്ടികളും അവരു‍ടെ രക്ഷി താക്കള‍ും പങ്കെടുത്തു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്,ലിറ്റിൽ കെെറ്റ്സ് മെൻറർമാരായ ഹാരിസ് കെ, അ നില എസ് എന്നിവർ പരിശീലന ത്തിന് നേതൃത്വം നൽകി.ഈ വർഷ വ‍ും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് യ‍ൂണിഫോം,ഐ ഡി കാർഡ് എന്നി വ ജില്ലയിൽ ഏറ്റവ‍ും ആദ്യം ഒര‍ു ക്കിയ യ‍ൂണിറ്റാണ് ക‍ുറ‍ുബാല.               

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നതിതിന്റെ ഭാഗമായി ക‍ുറ‍ുമ്പാല ഗവ.ഹെെസ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻെറ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു.രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസ‍ുകൾ, റോബോട്ടിക് എൿസിബിഷൻ,ഡിജിറ്റൽ ചിത്ര രചന,പ്രദർശനം, ക‍ുട്ടികൾക്ക് ക്ലാസ‍ുകൾ,പ്രതിജ്ഞ, ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ പത്രം ലിറ്റിൽ ന്യ‍ൂസ് പ്രദർശനം ത‍ുടങ്ങിയ വിവിധ പ്രവ‍ർത്തനങ്ങൾ നടത്ത‍ുകയ‍ുണ്ടായി.പരിപാടികള‍ുടെ ഉദ്ഘാടനം സ്‍കൂൾ ഹെഡ്‍മാസ്റ്റർ കെ അബ്‍ദ‍ുൾ റഷീദ് ഉദ്ഘാടനം ചെയ്ത‍ു.സീനിയർ അസിസ്റ്റൻറ് സിബി ടി വി, ലിറ്റിൽ കെെറ്റ്സ് മെൻറർമാരായ ഹാരിസ് കെ,അനില എസ് എന്നിവർ പ്രസംഗിച്ച‍ു.

സയൻസ് ലാബ് ഉദ്ഘാടനം ചെയ്‍ത‍ു

വയനാട് ജില്ല പഞ്ചാ യത്തിൻെറ പദ്ധതി വിഹിതം ഉപ യോഗിച്ച് ആധ‍ുനിക രീതിയിൽ ന വീകരിച്ച കുറ‍ുമ്പാല ഗവൺമെൻറ് ഹൈസ്കൂളിലെ സയൻസ് ലാബിൻെറ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചാ യത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് ക മ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബ ഷീർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ അധ്യക്ഷത വഹിച്ച‍ു. എസ് എം സി ചെയർമാൻ ഉസ്മാൻ കാഞ്ഞായി, എം പി ടി എ പ്രസിഡണ്ട് റജീന മ‍ുനീർ,പി ടി എ വൈസ് പ്രസിഡണ്ട് ശ്രീനിവാ സൻ,വാർഡ് വികസന സമിതി ക ൺവീനർ ഇ സി അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.സ്കൂൾ ഹെഡ്‍മാസ്റ്റർ അബ്ദു ൽ റഷീദ് സ്വാഗതവ‍ും സീനിയർ അസിസ്റ്റൻറ് സിബി ടി വി നന്ദിയും പറഞ്ഞു.ചടങ്ങിൽ പി ടി എ, എം പി ടി എ, എസ് എം സി ഭാരവാ ഹികൾ, അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ,കുട്ടികൾ പങ്കെട‍ുത്തു. 

അന‍ുമോദിച്ച‍ു

സ്‍കൂൾ സ്റ്റാർ ഗ്ര‍ൂപ്പ് അംഗങ്ങളെയ‍ും (സെപ്‍റ്റംബ‍ർ-2025),ദീപിക കളറിംഗ് മത്സരത്തിൽ സ്‍കൂൾ തല ജേതാക്കളെയ‍ും സ്കൂൾ അസംബ്ലിയിൽ ഹെഡ്‍മാസ്റ്റർ കെ അബ്‍ദ‍ുൾ റഷീദ് ഉപഹാരങ്ങൾ നൽകി അന‍ുമോദിച്ച‍ു.

സ്‍കൂൾ കലോത്സവം

ക‍ുറ‍ുമ്പാല ഗവ. ഹെെ സ്‍കൂളിലെ സ്‍കൂൾ കലോത്സവം 'വെെഭവം 2025' ഒൿടോബർ 16,17 തിയ്യതികളിലായിസംഘടിപ്പിച്ച‍ു,മ‍ൂ  ന്ന് വേദികളിലായി നടത്തിയ വിവിധ പരിപാ ടികളിൽ വിദ്യാർത്ഥികൾ മ‍ൂന്ന് ഗ്ര‍ൂ പ്പ‍ുകളിലായിമത്സരിച്ച‍ു.കലാമേളയ‍ുടെ ഉദ്ഘാടനം ശിശുക്ഷേമ സമിതി ജീവനക്കാര ന‍ും,നാടൻപാട്ട്  കലാകാരന‍ുമായ മജേഷ് രാമൻ  നിർവ്വഹിച്ച‍ു.വാർഡ് മെമ്പർ ബ‍ുഷറ വെെശ്യൻ അധ്യ ക്ഷത വഹിച്ച‍ു.ഹെഡ്‍മാസ്‍റ്റർ അ ബ്‍ദ‍ുൾ റഷീദ്,എം പി ടി എ പ്രസിഡൻറ് റജീന മ‍ുനീർ,പിടിഎ വെെ. പ്രസിഡണ്ട് ശ്രീനിവാസൻ,സീനിയർ അസി സ്റ്റൻറ് സി ബി ടി വി, കൺവീനർ സ‍ുധീഷ് വി സി, എന്നിവർ പ്രസംഗിച്ച‍ു.        

ഒപ്പം ചേർത്ത‍ുനിർത്തി -ലിറ്റിൽ കെെറ്റ്സ് 

ഭിന്നശേഷി വിദ്യാർത്ഥി കളെ ചേർത്ത്നിർത്തി ജി എച്ച് എസ് ക‍ുറ‍ുമ്പാലയിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ.ക്ലബ്ബിൻെറ തനത് പ്രവർ ത്തനത്തിൻെറ ഭാഗമായി വെള്ളമ‍ുണ്ട അൽ-കരാമ സ്‍പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ്   ഐ ടി പരിശീലനംനൽകിയത്.  ക‍ുട്ടികൾക്ക് പഠനാർഹമായ ഗെെമ‍ുകൾ,മലയാളം കമ്പ്യ‍ൂട്ടിംഗ്, ഗ്രാഫിക് സോ ഫ്റ്റ്‍വെയ‍റ‍ുകൾ എന്നിവയി ലാണ് പരിശീലനം നൽകി യത്.      ക്ലബ്ബ് ര‍ൂപികരിച്ച 2018 വർ ഷം മ‍ുതൽ നടപ്പിലാക്കി വര‍ുന്ന പ്രവ ർത്തനമാണ് ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക‍ുള്ള ഐ ടി പരിശീല നം.ക്ലബ്ബ് അംഗങ്ങൾ എന്ന നിലയിൽ തങ്ങൾക്ക് ലഭിക്ക‍ുന്ന അറിവ‍ുകൾ മറ്റ‍ുള്ളവർക്കും ഷെയർ  ചെയ്യ‍ുക, ഭി ന്നശേഷി വിദ്യാർത്ഥികൾക്ക്  ഐ ടി സങ്കേതങ്ങൾ പരിചയപ്പെട‍ുത്തി ആത്മവിശ്വാസം നൽകി കൂടെ ചേർ ക്കുക ത‍ുടങ്ങിയ ഉദ്ദേശ്യങ്ങളോടെ യാണ് പരിശീലനം നൽക‍ുന്നത്. പരിശീലന പരിപാടിയ‍ുടെ ഉദ് ഘാടനം  വെള്ളമ‍ുണ്ട ഗ്രാമ പഞ്ചായ ത്ത് പ്രസിഡൻറ് സ‍ുധി രാധാകൃഷ്‍ ണൻ  നിർവ്വഹിച്ച‍ു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്,അൽ-കറാമ സ്‍കൂൾ പ്രിൻസിപ്പാൾ ദിവ്യ, പി ടി എ വെെ. പ്രസിഡൻറ് ശ്രീനിവാസൻ കെ എസ്,സ്‍പെഷ്യൽ എജ‍ു ക്കേറ്റർ  റീജ,ലിറ്റിൽ കെെറ്റ് സ് മെൻറർമാരായ ഹാരിസ് കെ, അനില എസ്, അൽ കറാമ സ്‍കൂളിലെഅധ്യാ പികമാർ, മറ്റ് സ്റ്റാഫ് അംഗങ്ങൾ,ലിറ്റിൽ കെെറ്റ്സ് അംഗങ്ങ ൾസംബന്ധിച്ച‍ു.സ്‍പെഷ്യൽ സ്‍കൂളിലെ മ‌ുഴ‍ുവൻ ക‍ുട്ടിക ൾക്കും സ്‍നേഹോപഹാരം നൽകിയാണ് കെെറ്റ്സ് അം ഗങ്ങൾ മടങ്ങിയത്.

‍ഉപജില്ല- ജില്ല ശാസ്ത്രോ‍ത്സവം,കായികമേള 2025 - മികവ് ത‍ുടർന്ന്,ജി എച്ച് എസ് ക‍ുറ‍ുമ്പാല

‍അനിമേഷനിൽ റിസ്‍വാന ഷെറിൻ സംസ്ഥാന തലത്തിലേയ്ക്ക്  

മ‍ുട്ടിൽ WMO ഹയർ സെക്കണ്ടറിയിൽ വെച്ച് സംഘടിപ്പിച്ച വയനാട് റവന്യ‍ു ജില്ലാ ശാസ്‍ത്രോത്സവത്തിൽ ഐ ടി മേളയിൽ ഹെെസ്‍കൂൾ വിഭാഗം അനിമേഷൻ മത്സരത്തിൽ ജി എച്ച് എസ് ക‍ുറ‍ുമ്പാലയിലെ റിസ‍വാന ഷെറിൻ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിലേയ്‍ക്ക് തെരഞ്ഞെട‍ുക്കപ്പെട്ട‍ു.നവംബ‌‍‌ർ 7,8,9,10 തിയ്യതികളിലായി പാലക്കാട് വെ ച്ച് നടക്കുന്ന മത്സരത്തിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്ക‍ും. സബ് ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും ജില്ലാ തലത്തി ൽ രണ്ടാം സ്ഥാനവ‍ും നേടി അഭിമാനർഹമായ നേട്ടം കെെവരിച്ച റിസ്‍വാന ഷെറിനെ സ്റ്റാഫ്,പിടിഎ യോഗം അന‍ുമോദിച്ച‍ു.

വെെത്തിരി ഉപജില്ലാ ശാസ്‍ത്രോത്സവത്തിൽ ഐ ടി മേളയിൽ ഹെെസ്‍കൂൾ വിഭാഗം മലയാളം ടെെപ്പിംഗ‍ും രൂപകൽപ്പനയ‍ും മത്സരത്തിൽ മ‍ുഹമ്മദ് അൽത്താഫ് (10A) രണ്ടാം സ്ഥാനവ‍ും,ജില്ലാ തലത്തിൽ ബി ഗ്രേഡ‍ും നേടി.

യ‍ു പി വിഭാഗം ഇപ്രവെെസ്‍ഡ് എൿസിപിരിമെൻറ്‍സ് മത്സരത്തിൽ നിവേദ് കെ എസ്,റഹ്‌നാസ് ഇ (6A).എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.

വെെത്തിരി ഉപജില്ലാ കായിക മേളയിൽ യ‍ു പി കിഡ്ഡീസ്-ന‍ൂറ് മീറ്റർ  മത്സരത്തിൽ നമീറ  നസ്‍റിൻ (5B) മ‍ൂന്നാം സ്ഥാനം നേടി.തൃശ്ശ‍ൂരിൽ നടന്ന സംസ്ഥാന തല ഇൻക്ല‍ൂസീവ് കായിക മേളയിൽ നിമ്ര കെ (7A) പങ്കെട‍ുത്തു.                

SSSS ക്ലബ്ബിൻെറ സഹവാസക്യാമ്പ് സംഘടിപ്പിച്ച‍ു  

വിദ്യാലയത്തിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ക്ലബ്ബിൻെറ ത്രിദിന സഹവാസ ക്യാമ്പ് "ആർജിതം" ഒക്ടോബർ 24,25,26  തീയതികളിലായി സ്കൂ ളിൽ വെച്ച് സംഘടിപ്പിച്ചു.ക്യാമ്പിൻെറ ഭാഗമായി വിവിധ വിഷയങ്ങള‍ുമായി ബന്ധപ്പെട്ട അവബോധ ക്ലാസ‍ു കൾ,വൃദ്ധ മന്ദിര സന്ദർശനം,കായിക വിനോദങ്ങൾ,ഷോർട്ട് ഫിലിംപ്രദർശനം,സ‌ർഗ സായാഹ്നം, പ്രകൃതി നടത്തം,യോഗക്ലാസ്, നാടക കളരി,പച്ചക്കറി തോട്ട നിർമ്മാണം, തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി.അംഗങ്ങൾ വിവിധ ഗ്രൂപ്പു കളായി തങ്ങള‍ുടെ ച‍ുമതലകൾ ഉത്തരവാദിതത്തോടെ നിർവ്വഹി ച്ച‍ു.പ്രഥമ ശ‍ുശ്ര‍ൂഷ,സ‍ുരക്ഷ എന്നീ വിഷയങ്ങള‍ുമായി ബന്ധ പ്പെട്ട്  നൽകിയ അവബോധം ക്ലാസിന് ഫയർഫോഴ്‌സ് ഡിപ്പാർട്ട്മെൻറിലെ ശ്രീ. അരവിദ്ധ് നേ തൃത്വം നൽകി.റോഡ് സ‍ുരക്ഷയ‍ു മായി ബന്ധപ്പെട്ട് നൽകിയ ക്സാസിന് മോട്ടോർ വാഹന വക‍ു പ്പിലെ അജിത് ക‍ുമാർ, ലഹരി വിമ‌ുക്ത ക്ലാസി്ന്  ഹെ ൽത്ത് ഡിപ്പാർട്ട്മെൻറിലെ ഡോണയ‍ും,നാടക കളരിയ്ക്ക് വർഷ ടീച്ചറ‍ും നേതൃത്വം കൊട‍ുത്ത‍ു. മെഡിറ്റേഷൻ,കൾച്ചറൽ പ്രോഗ്രാംത‍ുടങ്ങിയവ‍ും സംഘടി പ്പിച്ച‍ു.പിണങ്ങോട് പീസ് വില്ലേജ് സന്ദർശനം ക‍ുട്ടികൾക്ക് വ്യത്യ സ്തമായ അന‍ുഭവമായി. അവിട ത്തെ അന്തേവാസികള‌ുമായി ഏ റെ നേരം ഇടപഴ‍ുകി,ഒന്നച്ച് ഭ ക്ഷണം കഴിച്ച്,സ്ഥാപനത്തിന‍ുള്ള സ്‍നേഹോപഹാരവ‍ും നൽ കിയാണ് ക‍ുട്ടികള‍ും അധ്യാപക രുംമടങ്ങിയത്. മ‍ൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പിൻെറ എല്ലാ സെഷനുകളും ക‍ുട്ടികൾക്ക് വിത്യ സ്തങ്ങളായ അനുഭവങ്ങളാണ് സമ്മാനിച്ചത്. ക്യാമ്പിൻെറ ഉദ്ഘാടനം പടി ഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർ വഹിച്ച‍ു.സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് കെ.മദർ പി ടി എ പ്രസിഡൻറ് റജീന മ‍ുനീർ, പിടിഎ വെെ. പ്രസിഡണ്ട് ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ച‍ു. പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് കോർഡിനേറ്റർമാരായ സുധീഷ് വി സി,ജീന ഇ എസ് എന്നിവർ നേതൃത്വം നൽകി.

ലിറ്റിൽ കെെറ്റ്സ് -  സ്‍കൂൾ തല ക്യാമ്പ് സംഘടിപ്പിച്ച‍ു  

2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സ്‍കൂൾ തല ക്യാമ്പ് (രണ്ടാം ഘട്ടം) 29-10-2025 ന് ബ‍ുധനാഴ്ച്ച സ്കൂളിൽ സം ഘടിപ്പിച്ച‍ു.അനിമേഷൻ,പ്രോഗ്രാമിംഗ് മേഖലകളിൽ അധിക പരിശീ ലനം നൽകി പ‍ുതിയ സങ്കേതങ്ങൾ പരിചയപ്പെട‍ുത്ത‍ുക  എന്ന ഉദ്ദേശ്യ ത്തോടെയാണ് ക്യാമ്പ് സംഘടിപ്പി ച്ചത്. രാവിലെ പത്ത് മണി മുതൽ  4.30  വരെയായിരുന്നു പരിശീലനം. ബാച്ചിലെ 22 കുട്ടികളും  പങ്കെടുത്തു. ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്,ലിറ്റിൽ കെെറ്റ്സ് മെൻറർ അനില എസ് എന്നിവർ പരിശീലനത്തിന് നേതൃ ത്വം നൽകി.ക്യാമ്പ് പ്രവർത്തനങ്ങ ളിൽ ക‍ൂട‍ുതൽ മികവ് പ‍ുലർത്തുന്ന തെരഞ്ഞട‍ുക്കപ്പെട‍ുന്ന ആറ് ക‍ുട്ടികൾക്ക് സബ് ജില്ലാതല ക്യാമ്പിൽ പങ്കെട‍ുക്കാന‍ുള്ള അവസരം ലഭി ക്ക‍ും.ക‍ുട്ടികൾക്ക് ലഘ‍ുഭക്ഷണവ‍ും ചായയ‍ുംനൽകി.

അവബോധ ക്ലാസ‍ുകൾ സംഘടിപ്പിച്ച‍ു    

ക‍ുറ‍ുമ്പാല ഗവ.ഹെെസ്‍കൂളിൽ  വിവിധ പ്രവർത്തനവ‍ുമായി ബന്ധപ്പെട്ട് ബോധവത്‌ക്കരണ ക്ലാസ‍ുകൾ സംഘടിപ്പിച്ച‍ു. ലോക മാനസികാ രോഗ്യ ദിനവ‍ുമായി ബന്ധപ്പെട്ട് ഒക്‌ടോബർ 10ന്  ക‍ുട്ടികൾക്കായി നൽകിയ ക്ലാസിന് തരിയോട് സി എച്ച് സി യിലെ മ‍ുഹമ്മദലി (AH Counsellor) നേതൃത്വംനൽകി.

അന്താരാഷ്ട്ര ബഹിരാകാശ വാരത്തോടന‍ുബ ന്ധിച്ച് ഇന്ത്യൻ ബഹിരാകാശ ദൗത്യത്തെ കുറിച്ച് നൽകിയ ഓൺലെെൻ ക്ലാസിന് തിര‍ുവനന്തപ‍ുരം വിക്രം സാരാഭായി സ്‍പേസ് സെൻററിലെ ശാസ്ത്ര ജ്‌‍ഞൻ ഗിരീഷ് എൻ നമ്പ‍ൂതിരിയ‍ും നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ അബ്‍ദ‍ുൾ റഷീദ്  ഉദ്ഘാടനം ചെയ്തു.

'എൻെറ ക്ലാസിലേയ്ക്ക് ഒര‍ു പ‍ൂച്ചട്ടി'

പ‍ൂക്കൾ,പ‍ൂന്തോട്ടം എന്ന തീമ‍ുമായി ബന്ധപ്പെട‍ുത്തി 'എൻെറ ക്ലാസിലേയ്ക്ക് ഒര‍ു പ‍ൂച്ചട്ടി' എന്ന പരിപാടി സംഘടിപ്പിച്ച‍ു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ഇതിൻെറ ഭാഗമായി പ്രീപ്രെെമറി വിദ്യാർത്ഥികൾ ചെടിച്ചട്ടികൾ കൊണ്ട്‍ വന്ന‍ു.

‍സംസ്ഥാന ശാസ്ത്രോ‍ത്സവം 2025 -അനിമേഷനിൽ എ ഗ്രേഡ്  

2025 നവംബ‌‍‌ർ 7,8,9 തിയ്യതികളിലായി പാലക്കാട വെച്ച് നടന്ന സംസ്ഥാന ശാസ്‍ത്രോത്സവ ത്തിൽ ഐ ടി മേളയിൽ ഹെെസ്‍കൂൾ വിഭാഗം അനി മേഷൻ മത്സരത്തിൽ ജി എച്ച് എസ് ക‍ുറ‍ുമ്പാലയിലെ റിസ‍‍്‍വാന ഷെറിൻ എ ഗ്രേ ഡോടെ മികച്ച നേട്ടം കെെ വരിച്ച‍ു.ജില്ലാ തല മത്സരത്തി ൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയാണ് റിസ്‍വാ നയെ സംസ്ഥാന തലത്തിലേ യ്‍ക്ക് തെരഞ്ഞെട‍ുക്കപ്പെട്ട‍ ത്.     ക‍ുറ‍ുമ്പാല ഹെെസ്‍ കൂളിൽ നിന്ന് രണ്ടാം തവണയാണ് അനിമേഷൻ വിഭാഗത്തിൽ വയനാട് ജില്ലയ്ക്ക് വേണ്ടി സംസ്ഥാനതലത്തി ൽ മത്സരിക്ക‍ുന്നത്.2023-24 വർഷ ത്തെ ഐ ടി മേളയിൽ ജില്ലയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി മ‍ുഹമ്മദ് റംനാസ് എന്ന ക‍ുട്ടി തിര‌ുവനന്തപ‍ുരത്ത് വെച്ച് നടന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെ ട‍ുത്തിര‍ുന്ന‍ു.  അഭിമാനാർഹമായ നേട്ടം നേടി വിദ്യാലയത്തിൻെറ യശസ്സ‍ു യർത്തിയ റിസ്‍വാന ഷെറിനെ സ്റ്റാ ഫ് & പിടിഎ യോഗം അഭിനന്ദിച്ച‍ു.       വിവധ മേളകളിൽ സബ് ജില്ലാ,ജില്ലാ മത്സരത്തിൽ മികച്ച നേട്ടം കെെവരിച്ച ക‍ുട്ടികളെ സ്‍കൂൾ അസംബ്ലിയിൽ അന‍ുമോദിച്ച‍ു. അവ ർക്ക‍ുള്ള സർട്ടിഫിക്കറ്റ‍ുകൾ വിത രണംചെയ്തു.         വിദ്യാലയത്തിൻെറ ഭൗതിക സൗകര്യങ്ങളിലെ മാറ്റങ്ങൾക്കൊപ്പം അക്കാദമിക രംഗത്തും മികച്ച ക‍ുതി പ്പാണ് അട‍ുത്ത കാലത്തായി സ്ഥാപ നത്തിന‍ുണ്ടായിട്ട‍ുള്ളത്.2024-25വർ ഷത്തെ സംസ്ഥാന തല കലോത്സ വത്തിൽ ഉർദ‍ു കഥാരചന (ഫാത്തമ ത്തുഫർഹാന),ഉർദ‍ുഉപന്യാസ രചന (മ‍ുബഷിറ പി പി), ഉർദ‍ു പ്രസംഗം (ഫാത്തമത്തുഫർഹാന)എന്നീ ഇന ങ്ങളിൽ എ ഗ്രേഡ് നേടാൻ ക‍ുറ‍ുമ്പാ ലയിലെ ക‍ുട്ടികൾക്ക് കഴിഞ്ഞിട്ട‍ു ണ്ട്. കഴിഞ്ഞ മ‍ൂന്ന് വർഷമായിഎസ് എസ് എൽ സി പരീക്ഷയിൽ ത‍ുടർ ച്ചയായി ന‍ൂറ് ശതമാനം വിജയം കെെവരിച്ച വിദ്യാലയമാണ് ജി എ ച്ച് എസ് ക‍ുറ‍ുമ്പാല.

ഗോത്ര വിദ്യാർത്ഥികൾക്ക് ലിറ്റിൽ കെെറ്റ്സിൻെറ TEP 

ഗോത്ര വർഗ വി ദ്യാർത്ഥികൾക്ക് TEP (Tribal Enrichment Programme) പദ്ധ തിയ‍ുമായി ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ്.വിദ്യാലയത്തിലെ ഗോത്രവ ർഗ്ഗ വിദ്യാർത്ഥികള‍ുടെ കൊഴി ഞ്ഞ്പോക്ക് തടയ‍ുക, വിദ്യാല യ പ്രവർത്തനങ്ങളിൽ താത്പ ര്യം ജനിപ്പിക്ക‍ുക,കമ്പ്യ‍ൂട്ടർ ഉ പയോഗത്തിൽ പരിജ്ഞാനം ന ൽക‍ുക,വിവിര വിനിമയ സാങ്കേ തിക വിദ്യയ‍ുടെ   സാധ്യതകൾ പരിചയപ്പെട‍ുത്ത‍ുക,കളികളില‍ുടെ പഠനം എള‍ുപ്പമാക്ക‍ുക, ക‍ുട്ടി കൾക്ക് ആത്മിശ്വാസവ‍ും കെെ താങ്ങ‍ും നൽകി ഉയർത്തികൊ ണ്ട് വരിക ത‍ുടങ്ങിയ ഉദ്ദേശ്യ ങ്ങളോടെയാണ് TEP പ്രോഗ്രാം സംഘടിപ്പിക്ക‍ുന്നത്.     ഭാവിയിൽ വിവിധ ഐ ടി മത്സരങ്ങളിൽ പങ്കെട‍ുക്ക‍ു ന്നതിന‍ുള്ള പ്രാപ്‍തിയ‍ും  ആത്മ വിശ്വാസവ‍ും നൽകാൻ  ഈ പരിശീലനം ലക്ഷ്യമിട‍ുന്ന‍ു. അ ഞ്ച് മ‍ുതൽ ഒമ്പത് വരെ ക്ലാ സ‍ുകളില‍ുള്ള ക‍ുട്ടികൾക്കാണ് പരിശീലനം സംഘടിപ്പിക്കുന്നത്. വളരെ താത്പര്യപ‍ൂർവ്വമാണ് ക‍ുട്ടികൾ പ്രോഗ്രാം ഏറ്റെട‍ുത്തി ട്ട‍ുള്ളത്.

ഒന്നാം ക്ലാസിൽ ര‍ുചിയ‍ുത്സവ‍ും  രണ്ടാം ക്ലാസിൽ ഫ്ര‍ൂട്‍സ് സാലഡ‍ും  

പാഠ പ‍ുസ്തകത്തിലെ പഠന പ്രവർത്തനങ്ങള‍ുടെ ഭാഗമായി ഒന്നാം ക്ലാസിലെ ക‍ുട്ടികൾ ക്ലാസിലൊരുക്കിയ ര‍ുചിയ‍ുത്സവവ‍ും,രണ്ടാം ക്ലാസിലെ കുട്ടികളൊര‍ുക്കിയ ഫ്ര‍ൂട്സ് സാലഡ് തയ്യാറാക്കല‍ും ഏറെ ശ്രദ്ധേയമായി.ക‍ുട്ടികൾ തങ്ങള‍ുടെ വീ‍ട‌ുകളിൽ നി ന്ന് കൊണ്ട് വന്ന വിഭവങ്ങൾ പരസ്‍പരം പരിചയപ്പെടുത്ത‍ുകയ‍ും പങ്ക് വെക്ക‍ുകയും ചെയ്ത‍ു.വിവിധ ചേര‍ുവകൾ ചേർത്ത് ആഹാരം നിർമ്മിക്കുന്ന രീതി മനസ്സിലാക്കാൻ സാലഡ് തയ്യാറാക്കുന്നതില‍ൂടെ ക‍ുട്ടികൾക്ക് കഴിഞ്ഞ‍ു.ഹെഡ്‍മാസ്റ്റർ കെ അബ്‍ദ‍ുൾ റഷീദ് ഉദ്ഘാടനം ചെയ്ത‍ു.ക്ലാസ് ടീച്ച‌ർമാരായ ജിൻസി ഇ,രസിത കെ,രാധിക കുട്ടപ്പൻ എന്നിവർ നേതൃത്വം നൽകി.  

വെെവിധ്യമാർന്ന പരിപാടികള‍ുമായി ശിശ‍ുദിനാഘോഷം  

വിത്യങ്ങളായ പരിപാ ടികളൊരുക്കി ജി എച്ച് എസ് ക‍ുറ‌‍ു മ്പാലയിൽ ശിശ‍ുദിനാഘോഷം സം ഘടിപ്പിച്ച‍ു.ഹെഡ്‍മാസ്റ്റർ അബ്‍ദ‍ുൾ റഷീദ് ശിശ‍ുദിന സന്ദേശം നൽകി. ക്വിസ്,പ്രസംഗം,ഗാനം,വേഷപ്പകർ ച്ച,നെഹ്‍റ‍ു തൊപ്പി നിർമ്മാണം എ ന്നിവയ‍ും പ്രീപ്രെെമറി വിഭാഗത്തിൽ കഥപറയൽ,പ്രസംഗം,ആക്ഷൻസോ ങ്,കളറിംഗ്,ഡ്രോയിംഗ്,ക്വിസ് ത‍ുട ങ്ങിയ പരിപാടികള‍ും സംഘടിപ്പി ച്ച‍ു.ശിശ‍ുദിനത്തോടന‍ുബന്ധിച്ച് 6 എ ക്ലാസിലെ ക‍ുട്ടികൾ പ‍ൂച്ചട്ടി കൊ ണ്ട് വന്ന് "ക്ലാസിലേക്കൊര‍ു പ‍ൂച്ചട്ടി" എന്ന പരിപാടിയ‍ുടെ ഭാഗമായി.

ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ച‍ു

ലിറ്റിൽ കൈറ്റ്സ് പ്ര വർത്തനത്തിൻെറ ഭാഗമായി 2024- 27 ബാച്ച് അംഗങ്ങൾക്കായി (15-11 -2025 ന് ശനിയാഴ്ച്ച) ഇൻഡസ്ട്രി യൽ വിസിറ്റ് സംഘടിപ്പിച്ച‍ു. മാന ന്തവാടിയിലെ ലില്ലീസ് ഫാം പ്രോ ഡക്ട്സാണ്  സന്ദർശിച്ചത്.ന‍ൂറ്റിഅ മ്പതിലേറെ പശുക്കളെ വളർത്തി അവയ‍ുടെ പാല‍ുപയോഗിച്ച് പാൽ, തെെര്,മോര്,നെയ്,സംഭാരം,പേഡ തുടങ്ങിയ പതിനഞ്ചിലേറെ ഉല്പന്ന ങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. ഇവ വയനാട്,കണ്ണ‍ൂർ,കോഴിക്കോട് ജില്ലകളിൽ നേരിട്ട് വിതരണം ചെ യ്യ‍ുന്ന‍ു.പതിനഞ്ച് പശ‍ുക്കളെ വളർ ത്തി ആരംഭിച്ച ഈ സംരംഭം വലി യെരു സംവിധാനമായി വളർന്നിട്ട‍ു ണ്ട്.ഇതിൻെറ സാരഥിയായ ശ്രീമ തി ലില്ലി നിരവധി അംഗീകാരങ്ങൾ ക്ക് അർഹയായിട്ട‍ുണ്ട്.സന്ദർശന ത്തിനെത്തിയ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളെ ലില്ലിയ‍ും ക‍ുട‍ുംബവ‍ും സ്വീകരിക്കുകയ‍ും ഫാമിൻെറ പ്രവർ ത്തന രീതികൾ വിശദീകരിക്കുയ‍ും ചെയ്തു.ഇവയെല്ലാം നേരിൽ കണ്ട് മനസ്സിലാക്കാൻ ക‍ുട്ടികൾക്ക് ഈ ട്രിപ്പ്സഹായകമായി.കെെറ്റ്സ് മെ ൻറർമാരായ  ഹാരിസ് കെ, അനില എസ്,വർഷ കെ ജെ എന്നിവർ നേതൃത്വംനൽകി.

ലിറ്റിൽ കെെറ്റ്സ് നിർവ്വഹണ സമിതി യോഗം 

ലിറ്റിൽ കെെറ്റ്സ് നിർവ്വഹണ സമിതി യോഗം 17-11-2025 ന് സ്‍കൂൾ ലെെബ്രറിയിൽ ചേ ർന്ന‍ു.പ്രവർത്തനങ്ങൾ അവലോകനം ചെയ്ത‍ു. നില വില‍ുള്ള പ്രവർത്തനങ്ങൾ ത‍ുടര‍ും.ന്യ‍ൂതന പദ്ധതി കൾക്ക് ര‍ൂപം നൽകി.എൽ കെ ഇല്ല‍ുമിനേഷൻ അ വാർഡ് പ്രെെസ്‍മണി 5001 ര‍ൂപയായി ഉയർത്തും. ഡിസംബറിൽ അവാർഡ് ജേതാവിനെ കണ്ടെത്താ നുള്ള അനിമേഷൻ മത്സരം നടത്തു‍ം.അംഗങ്ങളായ സ്‍കൂൾ  ഹെഡ്മാസ്റ്റർ,പിടിഎ വെെ.പ്രസിഡൻറ്,എൽ കെ മെൻറർമാർ,ലീഡർമാർ എന്നിവർ പങ്കെട‍ുത്ത‍ു.

ജന പ്രതിനിധികൾക്ക് സ്‍നേഹാദരവ്  

ക‍ുറ‍ുമ്പാല ഗവ. ഹൈ സ്കൂളിനായി വയനാട് ജില്ലാ പഞ്ചായ ത്തിൻെറ ഫണ്ട് ഉപയോഗിച്ച് നിർ മ്മിക്കുന്ന സ്കൂൾ ഗേറ്റിൻെറ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വി ദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ നിർവ്വഹിച്ച‍ു. അട‍ുത്ത കാലത്തായി നിര വധി വികസന പ്രവർത്തന ങ്ങളാണ് വിദ്യാലയത്തിൽ നടത്തിയിട്ട‍ുള്ളത്. ലൈബ്രറി,സയൻസ് ലാബ്, ഓഫീ സ്, സ്റ്റാഫ് റ‍ൂം എന്നിവയ‍ുടെ നവീ കരണം, ആൺകുട്ടികൾക്ക‍ും പെൺ കുട്ടികൾക്ക‍ും ടോയി‍ലറ്റ് ബ്ലോക്കു കൾ, ച‍ുറ്റ‍ുമതിൽ നവീകരണം,സ്‍മാ ർട്ട് പ്രീപ്രെെമറി,സ്‍കൂൾ ബസ്, അ മ്പതിലേറെ ലാപ്‍ടോപ്പ‍ുകൾ ഒരു ക്കി രണ്ട് ഐ ടി ലാബ‍ുകൾ, ഇൻ വേർട്ടർ,യ‍ു പി എസ് സൗകര്യങ്ങൾ ത‍ുടങ്ങിയ നിരവധി വികസനപ്രവർ ത്തനങ്ങളാണ്നടത്തിയിട്ട‍ുള്ളത്.     ഗേറ്റ് ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ബ‍ുഷറ വൈശ്യൻ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ഉസ്മാൻ കാഞ്ഞായി,പി ടി എ വൈ. പ്രസി ഡൻറ് ശ്രീനിവാസൻ, എം. പി ടി എ പ്രസിഡൻറ് റജീന മുനീർ, സ്കൂൾ ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ, സീനിയർ അസിസ്റ്റൻറ് സിബി ടി. വി എന്നിവർ പ്രസംഗിച്ച‍ു.വിദ്യാലയ ത്തിൻെറ ഭൗതിക സൗകര്യങ്ങൾ മെച്ചെപ്പെടുത്തുന്നതിന്  ഫണ്ട‍ുകൾ അനുവദിക്കുന്നതിനായി ഇടപെട്ട ജനപ്രതിനിധികളായ എം മുഹമ്മ ദ് ബഷീർ, ബ‍ുഷറ വൈശ്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ച‍ു.

ഇക്ക‍ുറി ക‍ുറ‍ുമ്പാലയ‍ും -ഹരിത വിദ്യാലയം അവാർഡ് -2025

വിദ്യാലയത്തിൻെറ അക്കാദ മിക മികവ‍ുകൾക്ക‍ും ഭൗതിക  വികസന നേട്ടങ്ങൾക്ക‍ും മറ്റൊരംഗീകാരം ക‍ൂടി. പൊ ത‍ുവിദ്യാലയങ്ങളിലെ മികവ‍ുകള‍ും മെച്ചപ്പെ ട്ട പ്രവർത്തനങ്ങള‍ും പങ്ക് വെക്കുന്നതിന‍ും മികച്ച മാതൃകകൾ മറ്റ് ക‍ുട്ടികൾക്ക് പ്രയോ ജനപ്പെട‍ുത്ത‍ുന്നതിന‍ുമായി കെെറ്റ് ഒര‍ുക്ക‍ു ന്ന "ഹരിത വിദ്യാലയം" വിദ്യാഭ്യാസ റിയാ ലിറ്റി ഷോയ‍ുടെ നാലാമത് എഡിഷൻെറ ഒന്നാം ഘട്ടത്തിലേയ്ക്ക് ക‍ുറ‍ുമ്പാല  ഗവ.ഹെെ സ്‍കൂളിനെ തെരഞ്ഞെട‍ുത്ത‍ു.ഇതിനായിസം സ്ഥാന തലത്തിൽ അപേക്ഷിച്ച  825 സ്‍കൂ ള‍ുകളിൽ  നിന്ന് 85 വിദ്യാലയങ്ങളെയാണ്  തെരഞ്ഞെട‍ുത്തത്.വയനാട് ജില്ലയിൽ നി ന്ന് ആകെ നാല് വിദ്യാലയങ്ങൾക്കാണ് സെലക്ഷൻലഭിച്ചത്. സെലക്ഷൻ ലഭിച്ച വിദ്യാലയങ്ങളെ കെെ റ്റിൻെറ നേതൃത്വത്തിൽ അന‍ുമോദിച്ച‍ു.വീഡി യോ കോൺഫ്രൻസ് വഴി നടത്തിയ യോഗ ത്തിൽ  അട‍ുത്ത ഘട്ടത്തിൽ പ‍ൂർത്തീകരി ക്കേണ്ട പ്രവർത്തനങ്ങളെ ക‍ുറിച്ച് കെെറ്റ് സി ഇ ഒ അൻവർ സാദത്ത് വിശദീകരിച്ച‍.ക‍ുറ‍ുമ്പാല ഹെെസ്ക‍ൂളിനെ പ്രതിനിധീകരിച്ച്  സ്കൂൾ ഹെഡ്‍മാ‍ സ്റ്റർ അബ്‍‍ദ‍ൂൾ റഷീദ് കെ, എസ് ഐ ടി സി ഹാരിസ് കെ, എൽ കെ എം അനില എന്നിവർ പങ്കെട‍ുത്ത‍ു.