ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |


ചരിത്രം
കേരള നവോത്ഥാനകാലഘട്ടത്തിൻറെ സാർത്ഥകമായ അടയാളമാണ് കലവൂരിലെ ഈ സർക്കാർ പ്രൈമറി വിദ്യാലയം. ശ്രീ നാരായണഗുരുവിൻറെ "വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന ആഹ്വാനം കേരളത്തിലാകെ ഉണ്ടാക്കിയ അലയൊലികൾ കലവൂരിലെ പുരോഗമനആശയക്കാരുടെ ഇടയിലും ചലനങ്ങൾ തീർത്തു. കുഞ്ഞയ്യൻ കൊച്ചുകിട്ടൻ എന്ന മാന്യവ്യക്തിയുടെ 8.5 ഏക്കർ സ്ഥലത്തിൽ നിന്നും 1.2 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി നൽകി. ഇവിടെ ഒന്നു മുതൽ നാല് വരെ ക്ലാസുകൽ പ്രവർത്തിച്ചു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ മണ്ണഞ്ചരി പഞ്ചായത്തിലെ കലവൂരിൽ നാഷണൽ ഹൈവേയുടെ കിഴക്ക് ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചേർത്തല സബ് ജില്ലയിൽ ചേർത്തല എ.ഇ.ഒ.യുടെ പരിധിൽ ആണ് സ്കൂൾ . മാരാരിക്കുളം വെർണ്ണാക്കുലർ സ്കൂൾ എന്നായിരുന്നു ആദ്യ നാമം.മണ്ണഞ്ചേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് സ്ക്കൂൾ