Schoolwiki സംരംഭത്തിൽ നിന്ന്
ശബ്‌ദിക്കണം
ഉണരാത്ത തെരുവിലുണർന്ന ബാലൻ
ഉതിരാത്ത കൺകൾ ഉറപ്പിച്ചവൻ
ഉലയാത്തകൊമ്പിൽ ഉറച്ച ബാല്യം .
ഉദിച്ചു സൂര്യൻ ഉലകിലല്ലാത്ത പ്രാണനിൽ... നോവിന്റെ രാഗങ്ങളിൽ അരുളി :
തെരുവിലലറണം ..... ഉയരണം....
നിശബ്ദത മറക്കണം....
ഈ ലോകം ശബ്ദിക്കണം...
പാടണം ,പറയണം,എഴുതണം,എല്ലാരും
പാണന്റെ പാട്ടിന്റെ കഥ ചൊല്ലണം
ഉണ്ടോ നിശബ്ദം....?എങ്കിൽ
അവരെ വായിക്കണം വരയ്ക്കണം.
വരച്ചുമിനുക്കണം
ചൊല്ലണം നാം നമ്മളോട്
നാം നമ്മളാരെന്ന്
ഇവിടെയെനിക്ക് നിഴലുണ്ട് കാണ്മാൻ
നമ്മുടെ നിഴലും കറുത്തതാണ് .
നമ്മിലെ സ്വരങ്ങൾ കൈ മാറാം
നമ്മിലെ ചോര ഒന്നിച്ചുചേർക്കാം
ഒന്നായ് തിളക്കട്ടെ
വായ്പ്പാട്ട് ചൊല്ലി ചെണ്ടയനക്കി ,
ഉണ്ണിവളർന്നു, തെല്ലു ശബ്ദിച്ചു പിന്നെയാ ചോദ്യം നിറച്ചുവാ
നിശബ്ദത :
ഇരുളിൽ സ്വപ്നങ്ങൾ നിറയുന്നു
ആ സ്വപ്നങ്ങളെല്ലാം അനാഥമല്ലേ ....?
എന്താണ് ഞാൻ ?
ഇനി വെറും സ്വപ്നമാണോ...?
ഞാൻ വിടർന്നു,ലോകം വിടർന്നു,
ഞാൻ അറിഞ്ഞു ലോകമറിഞ്ഞു
ഞാൻ ചിരിച്ചാൽ ലോകം ചിരിച്ചുവോ?
ഞാൻ ഉണർന്നാൽ ലോകം ഉണർന്നുവോ?
എന്താണ് ഞാൻ?
ഇനി വെറും ചിത്രമോ?
നിറമുള്ള നിഴലാണോ?
മനമുള്ള മേഘമാണോ..?
ഞാൻ വരച്ചുള്ളൊരീ ലോകം
എന്തേ.... എന്നെ വരച്ചു തന്നില്ല....?
എന്നിലിറ്റുന്ന വിയർപ്പിൽ പ്രതീക്ഷയുണ്ട്,
അതിലോടും കണികയിൽ പ്രകാശമുണ്ട്,
ദൂരെ നിഴലില്ല പലർക്കുമവിടെ
കണ്ടു പ്രകാശമണക്കുന്നോരെ
വേരുകൾ മുറിഞ്ഞതാണോ....?
മുറിപ്പാട് മാത്രമാണോ....?
ഇത്തെരുവിലെനിക്ക് നിഴലുണ്ട് കാണ്മാൻ
സ്വരമുണ്ട് കേൾക്കാൻ സമയമായ് ...ചിന്തക്കിനിയും സഞ്ചരിക്കാൻ.
ഞാൻ വരച്ചുള്ളൊരീ ലോകം എന്തെ എന്നെ വരച്ചുതന്നില്ല...?
ഇത് തെരുവ്....
ഇവിടെ ഇരുട്ടിനും ജീവനുണ്ട്....
തെരുവുറങ്ങി...
ഇനി പാണന്റെ പാട്ടിന് ഏറെ വരികൾ കുറിക്കാം ..
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത
|