ഗവ. എച്ച് എസ് എസ് മീനങ്ങാടി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല

മീനങ്ങാടി: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെയും മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ മീനങ്ങാടി ടൗണിൽ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു. മീനങ്ങാടി 54 മുതൽ ബസ് സ്റ്റാൻഡ് പരിസരം വരെ തീർത്ത ചങ്ങലയിൽ, വിദ്യാർഥികളും, വ്യാപാരികളും, പൊതു ജനങ്ങളുമുൾപ്പെടെ മൂവായിരത്തിലേറെ പേർ കണ്ണികളായി. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്രൈം ബ്രാഞ്ച് ജില്ലാ ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ , ജനമൈത്രി പോലീസ് ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം ശശിധരൻ , മീനങ്ങാടി എസ്.ഐ സി. രാം കുമാർ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , എസ്.എം.സി ചെയർമാൻ അഡ്വ. സി.വി ജോർജ് , സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. ബാവ കെ. പാലുകുന്ന് , വൈസ് പ്രിൻസിപ്പാൾ ജോയ് വി. സ്കറിയ, എസ്.പി . ജി ചെയർമാൻ പി.കെ ഫൈസൽ എന്നിവർ നേതൃത്വം നൽകി.










ലഹരിവിരുദ്ധ ചിത്രരചന

ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ മീനങ്ങാടി ടൗണിൽ ലഹരിവിരുദ്ധ ചിത്രരചന സങ്കടിപ്പിച്ചൂ .ബസ്റ്റാന്റ് പരിസരത്ത് വലിച്ച് കെട്ടിയ വലിയ ക്യാൻവാസിൽ പൗരപ്രമുഖരും കുട്ടികളും ലഹരിവിരുദ്ധ ചിത്രങ്ങൾ വരച്ചു.

antidrug
antidrug
















ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം

സ്‌കൂൾ ലഹരി വിരുദ്ധ ക്ലബ് ലഹരിവിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു .പതിനഞ്ചോളം കുട്ടികൾ ചാർട്ട് പേപ്പറിൽ പോസ്റ്ററുകൾ തയ്യാറാക്കി .തുടർന്ന് പ്രദർശനവും നടത്തി

laharikal
laharikal