ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

സസ്യങ്ങളുടെയോ ജന്തുക്കളുടെയോ മറ്റ് ഏതെങ്കിലും ജീവികളുടെയോ ശരീരത്തിൽ പെരുകാൻ കഴിയുന്നതും ലളിതവും വളരെ ചെറുതും ലളിത ഘടനയോടു കൂടിയതുമായ സൂഷ്മ രോഗാണുക്കൾ ആണ്. മറ്റു ജീവികളെ പോലെയല്ല വൈറസുകൾ.വൈറസുകളുടെ പ്രധാന ഭാഗമാണ് അവയുടെ RNA.അതുകൊണ്ടു തന്നെ ആതിഥേയ കോശത്തെ ആശ്രയിച്ച മാത്രമേ അവയ്ക്ക് നിലനിൽപ്പുള്ളൂ . 2003 ൽ ചൈന യിൽ ആണ് സാർസ് എന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചത് .SEVERE ACCUTE RESPIRATORY SYNDROME .എന്നതിന്റെ ചുരുക്കപ്പേരാണ് സാർസ് .എന്നാൽ 2004 മെയ് മാസത്തിനു ശേഷം ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല .ഇതിനു ശേഷം റിപ്പോർട്ട് ചെയ്ത ഒരു വൈറസ് രോഗമാണ് മെർസ് .ഇ ത് 2012 ൽ സൗദിഅറേബ്യ ൽ ആണ് റിപ്പോർട്ട് ചെയ്തത് .ഈ രോഗത്തിന് കാരണം ഒരു കൊറോണ വൈറസ് തന്നെയാണ് .എന്നാൽ നാം എപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ചൈനയിലെ വുഹാൻ സിറ്റിയിലാണ് ആരം ഭിച്ചത് .ലോകാരോഗ്യ സംഘടന ഈ രോഗത്തിന് ഇട്ടിരിക്കുന്ന പേരാണ് കോവിഡ് 19 .ഇതിന് 2 ഭാഗങ്ങൾ ഉണ്ട് .SOKE GLYCOU PROTEIN,RNA AND N-PROTEIN.RNA ഉണ്ടാക്കിയിരിക്കുന്നത് NUCLEOTIDES .കൊണ്ടാണ് .ഈ വൈറസ് നമ്മുടെ മൂക്കിലൂടെ കടന്ന് ശ്വാസനാളത്തിൽ എത്തുന്നു.അവിടെയുള്ള കോശങ്ങളിലെ റെസറ്റേഴ്സിനെ അറ്റാച്ച് ചെയ്യുന്നു അത് വഴി അവ കോശത്തിനെ അകത്തേക്കു കയറുന്നു.ഈ പ്രവർത്തനത്തെ എന്റോണീറ്റോസിസ് എന്ന് പറയുന്നു .അങ്ങനെ അവ അവയുടെ RNAപുറത്തു കടത്തി റിപ്ലിക്കേറ്റ് ചെയ്തുകൊണ്ടിരിക്കിന്നു .കൂടുതൽ RNA ഉണ്ടാകുകയും അത് പുതിയ വൈറസ് സൃഷ്ടിക്കുകയും ചെയ്യുന്നു .ഇവയെ പ്രതിരോധിക്കാൻ നമ്മുടെ ശരീരം ശ്രമിക്കുമ്പോഴാണ് ശരീര താപനില ഉയരുന്നത് .ഈ രോഗം പ്രേവേണ്ട ചെയ്യാനുള്ള ഏറ്റവും എളുപ്പ മാർഗം കയ്കൾ സോളാപ്പൂപയോഗിച്ചേ ഇടക്കിടെ കഴുകുന്നതാണ് .തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ഒരു തൂവാല ഉപയോഗിച്ച മൂക്കും വായും പൊത്തുക .എങ്ങനെ ചെയ്യുന്ന വഴി ഈ വൈറസ് നമ്മുടെ ശ്വാസകോശത്തിൽ കടക്കുന്നത് തടയാൻ കഴിയും .

സേതുലക്ഷ്മി..എസ് .
8 ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം