ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/കൊറോണയും ഞാനും
കൊറോണയും ഞാനും
കൊറോണ എന്ന വൈറസ് രോഗം കാരണം എനിക്ക് പുറത്തുപോകാനോ കളിക്കാനോ പറ്റില്ല. വീട്ടിൽ നിന്ന് ഇറങ്ങിയാൽ കൊറോണ പിടിക്കുമെന്നാണ് പറയുന്നത്. അതുകൊണ്ട് എനിക്ക് കളിക്കാൻ പോകാൻ പറ്റില്ല. കൊറോണ എന്ന വൈറസ് കാരണം കുറേ ആളുകൾ മരിക്കുന്നുണ്ടെന്നു വാർത്തയിലൂടെ അറിഞ്ഞു. ഇനിയും കുറേ പേർക്ക് രോഗം ഉണ്ടന്നും പറയുന്നു. എന്തായാലും കൊറോണ കാരണം ഒരു അവധിക്കാലം നഷ്ടമായി. എനിക്ക് എന്റെ കൂട്ടുകാരേയും ടീച്ചറേയും കാണാൻ പറ്റില്ല. ഈ വർഷം ആർക്കും വിഷുവും ഈസ്റ്ററും ഒന്നും ഇല്ല. പ്രാർത്ഥന മാത്രം. ഭക്ഷണം കഴിക്കാനില്ലാത്ത എത്ര വീടുകൾ ഉണ്ടാകും. എനിക്ക് ഇഷ്ടപ്പെട്ട സാധനം ഒന്നും മേടിക്കാൻ അച്ഛന് പറ്റില്ല. ഈ വിഷുവിന് എങ്ങോട്ടും പോകാൻ പറ്റില്ല. ഈ കൊറോണ എന്ന അസുഖത്തെ നമുക്ക് പ്രതിരോധിക്കാം. ഇടയ്ക്കിടെ കൈ കഴുകാം. മൂക്ക് ,കണ്ണ് , വായ തുടങ്ങിയ സ്ഥലങ്ങളിൽ തൊടരുത്. എവിടെയെങ്കിലും പോകുമ്പോൾ മാസ്ക് ധരിക്കുക. എല്ലാ ആൾക്കാരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക. കൊറോണ എന്ന അസുഖം ആർക്കും വരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. വന്ന ആളുകൾക്ക് മാറാനും നമുക്ക് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 24/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം