ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ ഗ്രന്ഥശാല

ഞങ്ങളുടെ ഗ്രന്ഥശാല
  • കോഹ ഡിജിറ്റൽ സോഫ്റ്റ്‍വെയറിലൂടെയുള്ള ‍ഡിജിറ്റൽ ലൈബ്രറി
  • മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, കന്നട വിഭാഗങ്ങളിലായി 3000 -ത്തോളം പുസ്തകങ്ങളുണ്ട്.
  • മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം, ദേശാഭിമാനി, മലയാളം, വിദ്യാരംഗം,ബാലരമ,ബാലഭൂമി, കളിക്കുടുക്ക, മനോരമ ഡൈജസ്റ്റ് തുടങ്ങിയ 20-ഓളം ആനുകാലികങ്ങളുമുണ്ട്.
  • എല്ലാ ദിവസവവും 9.30 മുതൽ ലൈബ്രറി പ്രവർത്തനം ആരംഭിക്കുന്നു.
  • രാവിലെയും ഉച്ചയ്ക്കുും വൈകുന്നേരവും പുസ്തകവിതരണം
  • കുട്ടികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ഇഷ്ടാനുസരണം പുസ്തകം തെരെഞ്ഞെടുക്കാനുള്ള സൗകര്യം.
  • ഇരുന്ന് വായിക്കാനും റഫറൻസിനുമായി പ്രത്യേക സൗകര്യം.
  • അമ്മമാർക്ക് പുസ്തകം എടുക്കാനുള്ള അമ്മ ലൈബ്രറി പദ്ധതി
  • ലൈബ്രറി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ലൈബ്രറി കൗൺസിൽ
  • ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ കാറ്റലോഗ് തയ്യാറാക്കി.
  • ബാർകോഡ് അടങ്ങിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള പുസ്തക വിതരണവും തിരിച്ചെടുക്കലും.

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലൈബ്രറി കൗൺസിൽ കൺവീനർ

ഡോ.കെ.സുനിൽ കുമാർ

ഗ്രന്ഥശാല പ്രവർത്തനങ്ങൾ (2018-19)

തച്ചങ്ങാട് ഗവ.സ്കൂളിൽ വായനാ വാരാഘോ‍ഷത്തിന് തുടക്കമായി (19-06-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വായനാ വാരാഘോ‍ഷം ഉദ്ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ സാഹിറ റഹ‌്മാൻ നിർവ്വഹിക്കുന്നു.

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വായനാ വാരാഘോ‍ഷം ഉദ്ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ സാഹിറ റഹ‌്മാൻ നിർവ്വഹിക്കുന്നു. ജീവിതത്തിന്റെ ഏറ്റവും വലിയ ആനന്ദമാണ് വായനയെന്നും വായനയുടെ ആനന്ദം കണ്ടെത്താത്തവർക്ക് ജീവിതത്തെ അപൂർണ്ണതയോടെ മാത്രമേ അറിയാൻ പറ്റൂവെന്നും എഴുത്തുകാരിയും അധ്യാപികയുമായ സാഹിറ റഹ‌മാൻ പറഞ്ഞു.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഈ വർ‍‍ഷത്തെ വായനാ വാരാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. വായനയിലൂടെ അറിഞ്ഞ കാര്യങ്ങൾ നേരിട്ടു കാണുമ്പോഴുള്ള ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും വായനയിലൂടെ അറിവും ആഹ്ലാദവും മാത്രമല്ല, ആത്മധൈര്യവും നേടുന്നുണ്ടെന്നും തുർക്കിയിലേക്കുള്ള അവരുടെ ഏകാന്ത യാത്രാനുഭവങ്ങളെക്കുറിച്ച് പറയുന്നതിനിടയിൽ കൂട്ടിച്ചേർത്തു.തച്ചങ്ങാട് ഗവ.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാല എന്നിവ സംയുക്തമായാണ് ഈ വർഷത്തെ വായനാ വാരാഘോഷം വ്യത്യസ്ത പരിപാടികളോടെ ആഘോഷിക്കുന്നത്.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബാബു.കെ അദ്ധ്യക്ഷതവഹിച്ചു.പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി .പി ,പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു,,പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ വിനോദ് കുമാർ പനയാ‬ൽ എം.പി.എ.ഷാഫി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹോസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.രാജൻ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലൈബ്രറി കൺവീനർ ഡോ.കെ.സുനിൽ കുമാർ വായന പക്ഷാചരണ പരിപാടി വിശദീകരിച്ചു.യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എ.വി.ശിവപ്രസാദ്..ശ്രീ. ടി.പി.നാരായണൻ, (എസ്.എം.സി ചെയർമാൻ) ശ്രീമതി. സുജാത ബാലൻ (പ്രസിഡണ്ട്, മദർ പി.ടി.എ)ശ്രീ.വി.വി.സുകുമാരൻ (വികസന സമിതി വർക്കിംഗ് ചെയർമാൻ) ശ്രീ..വിജയകമാർ (സീനിയർ അസിസ്റ്റന്റ്)ശ്രീ.. മുരളി വി.വി ( സ്റ്റാഫ് സെക്രട്ടറി)ശ്രീ.. വി.കെ ബാലകൃഷ്ണൻ (പ്രസിഡന്റ്. പ്രമോദ് ദാസ് ഗുപ്ത സ്മാരക വായനശാല)ശ്രീ.. യു. സുധാകരൻ (എക്സിക്യുട്ടീവ് മെമ്പർ. വായനശാല) കുമാരി.നീതു.ടി (ആക്ടിംഗ് സ്കൂൾ ലീഡർ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി .ഭാരതി ഷേണായി സ്വാഗതവും  : കൺവീനർ, വിദ്യാരംഗം കലാസാഹിത്യ വേദി മനോജ് കെ നന്ദിയും പറഞ്ഞു. വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി പി.എൻ പണിക്കർ അനുസ്മരണം, എഴുത്തുപെട്ടി,വായന-എഴുത്തു-ക്വിസ് മത്സരങ്ങൾ,അമ്മ വായന,പുസ്തക പ്രദർശനം,ഉച്ചക്കൂട്ടം,പുസ്തക സമാഹരണം,എഴുത്തു കാരുടെ സംഗമം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

എഴുത്തുപെട്ടി സ്ഥാപിച്ചു(20_06_2018)

എഴുത്തുപെട്ടി ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഭാരതി ഷേണായ് നിർവ്വഹിക്കുന്നു.

എഴുത്തുപെട്ടി ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഭാരതി ഷേണായ് നിർവ്വഹിക്കുന്നു. വായനാവാരോഘോഷത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലൈബ്രറി കൗൺസിലും വിദ്യാരംഗം കലാസാഹിത്യ വേദിയും അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാലയുടെ സഹകരണത്തോടെ കുട്ടികളുടെ സർഗ്ഗ സ‍ൃഷ്ടികളും വായനക്കുറിപ്പുകളും സ്വരൂപിക്കുന്നതിനായ് സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു. തെരെഞ്ഞെടുക്കുന്ന മികച്ച സർഗ്ഗാത്മക സൃഷ്ടികൾക്കും വായനാ കുറിപ്പുകൾക്കും പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാലയുടെ വകയായി സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എഴുത്തുപെട്ടി സ്ഥാപിക്കൽ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഭാരതി ഷേണായ് നിർവ്വഹിച്ചു.മദർ പി.ടി.എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാല ഭാരവാഹി മിഥുൻ, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.കെ.സുനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുമാരി നന്ദന സ്വാഗതവും കുമാരി നിമിത നന്ദിയും പറഞ്ഞു.

വായനാ വാരാഘോഷത്തിന് മാറ്റുകൂട്ടി അമ്മ വായന(26-06-2018)

അമ്മ വായനയെക്കുറിച്ച് മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്ത.

തച്ചങ്ങാട് : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അമ്മ വായനസംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർ സ്കൂളിലെത്തി വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നിൽല ശൈലികൾക്കും സംഭാഷണത്തിനും അനുസരിച്ച് ആസ്വാദ്യതയോടെ കഥകൾ വായിച്ചു.അമ്മമാരിൽ നിന്നും മികച്ച വായനക്കാരെ കണ്ടെത്തി. തച്ചങ്ങാട് ഗവ.ഹൈസ്കൂളും അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത വായനശാലയും സംയുക്തമായാണ് അമ്മ വായന സംഘടിപ്പിച്ചത്.കഥ വായിച്ചു കൊണ്ട് മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ അമ്മ വായന ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ഭാരതിഷേണായി അധ്യക്ഷത വഹിച്ചു. ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ, വിദ്യാരംഗം കൺവീനർ മനോജ്, സീനിയർ അസിസ്റ്റന്റ് വിജയകുമാരൻ , അഭിലാഷ് രാമൻ, അജിത എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി സ്വാഗതവും എസ് ആർ.ജി കൺവീനർ പ്രണബ് കുമാർ നന്ദിയും പറഞ്ഞു.

തച്ചങ്ങാട് ഹൈസ്കൂളിൽ പുസ്തകോത്സവം ആരംഭിച്ചു.(27-06-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പുസ്തകോത്സവം

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പുസ്തകോത്സവം. തച്ചങ്ങാട്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മാതൃഭൂമി പുസ്തകോത്സവം ആരംഭിച്ചു.കേരളത്തിലെ പ്രശസ്ത എഴുത്തുകാരുടെയും വ്യത്യസ്ത പുസ്തക ങ്ങൾ പുസ്തകപ്രദർശനത്തൽ ഒരുക്കിയിട്ടുണ്ട്.അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം വായനശാല, സ്കൂൾ ലൈബ്രറി കൗൺസിൽ ,വിദ്യരംഗം കലാ - സാഹിത്യ വേദി എന്നിവരുടെ പിന്തുണയും ഈ ഉദ്യമത്തിനുണ്ട്. മൂന്ന് ദിവസങ്ങളായി നടക്കുന്ന പുസ്തകമേളയും വിൽപ്പനയും ലൈബ്രറി കൗൺസിൽ അംഗംഅംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. ആദ്യ പുസ്തക വിൽപ്പന കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരൻ പി.വി.രജിഷ ടീച്ചർക്ക് നൽകി ഉദ്ഘാടനം ചെയ്തു. സീരിയൽ ദൃശ്യങ്ങൾ വെടിഞ്ഞ് അമ്മമാരും കുട്ടികളും വായനയിലേക്ക് തിരിയേണ്ട കാലം അതിക്രമിച്ചുവെന്ന് ഡി.വൈ എസ്.പി അഭിപ്രായപ്പെട്ടു.മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് വിജയകുമാരൻ, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്, വിദ്യാരംഗം കലാ - സാഹിത്യ വേദികൺവീനർ മനോജ് കെ.പി, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി,അഭിലാഷ് രാമൻ, പ്രണാബ് കുമാർ, പ്രമോദ് ദാസ് ഗുപ്ത വായനശാലയുടെ പ്രതിനിധി മിഥുൻ എന്നിവർ സംസാരിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് സ്കൂളിൽ വ്യത്യസ്തങ്ങളായ നിരവധി പരിപാടികൾ നടന്നുവരുന്നു. പുസ്തക ചർച്ച 'കവിതയരങ്ങ്, അമ്മവായന, ഓൺ ലൈൻ പ്രശ്നോത്തരി, ഡിജിറ്റൽ ക്വിസ് എന്നിവ നടന്നു വരുന്നു. കുട്ടികളുടെ സർഗശേഷി കണ്ടെത്താനായി എഴുത്തുപെട്ടികളും സ്ഥാപിച്ചിട്ടുണ്ട്.പുസ്തകോത്സവം വെള്ളിയാഴ്ചസമാപിക്കും.

ഒ.എൻ.വിയുടെ അമ്മ കവിത ദൃശ്യാവിഷ്കാരത്തോടെ വായനാ പക്ഷാചാരണം സമാപിച്ചു.

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വായനാ പക്ഷാചരണം സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ.പി പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു.

തച്ചങ്ങാട്: സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി, സ്കൂൾ ലൈബ്രറി കൗൺസിൽ, പ്രമോദ് ദാസ് ഗുപ്ത വായനശാല എന്നിവരുടെ സഹകരണ ത്തോടെ ജൂൺ 19 മുതൽ ആരംഭിച്ചതച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വായനാ പക്ഷാചരണം ജൂലൈ 9ന് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ.പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നടത്തിയ കവിതയരങ്ങ് വേലാശ്വരം യു.പി സ്കൂൾ പ്രഥമാധ്യാപകൻ സി.പി.വി വിനോദ കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ ഹലോ ഇംഗ്ലീഷിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് കൗൺസിലർ എം.പി എൻ ഷാഫി നിർവ്വഹിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ എൽ.പി, യു.പി, ഹൈസ്കൂൾ ക്വിസ് മത്സരം, യു.പി, എച്ച് എസ് ഡിജിറ്റൽ ക്വിസ് മത്സരം അമ്മ വായന ,കുട്ടികളുടെ സർഗസൃഷ്ടികൾ എന്നിവയ്ക്കുള്ള സമ്മാനദാനം പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ലക്ഷ്മി സമ്മാനങ്ങൾ വിതരണം ചെയ്തു.അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയമാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്ത്. പി.ടി.എ പ്രസിഡണ്ട് ബാബു പനയാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം.സി ചെയർമാൻ നാരായണൻ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, വിദ്യാരംഗം കൺവീനർ മനോജ്, ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്,അഭിലാഷ് രാമൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , സുധ പ്രശാന്ത്,പ്രമോദ് ദാസ് ഗുപ്ത വായനശാലാ സമിതി അംഗം മിഥുൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി വി നന്ദിയും പറഞ്ഞു. സമാപനത്തോടനുബന്ധിച്ച് ഒ എൻ.വി കുറുപ്പിന്റെ അമ്മ എന്ന കവിത വിദ്യാർത്ഥികൾ സംഗീതശില്പമായി അവതരിപ്പിച്ചു. തിങ്ങിനിറഞ്ഞ രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് കുട്ടികൾ കവിതയ്ക്കൊത്ത് ചുവടുവെച്ചത്.തുടർന്ന് ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി ഇംഗ്ലീഷ് സ്കിറ്റും അരങ്ങേറി.

റീഡിംഗ് അംബാസിഡർ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു(06_02_2019)

തച്ചങ്ങാട് ; അറിവിനായി ഒന്നിക്കാം എന്ന മുദ്രാവാക്യം മുൻനിർത്തി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ' റീഡിങ്ങ് അംബാസിഡർ' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രസ്തുത പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തത് ട്രാൻസ്ജെന്ററും ആക്ടിവിസ്റ്റുമായ ഇഷാ കിഷോർ . ട്രാൻസ് ജെൻഡറിന് നൽകുന്ന ഈ പൊതു സ്വീകാര്യ ഏറെഅംഗീകരിക്കപ്പെടേണ്ടതാണെന്ന് ഇഷ കിഷോർ പറഞ്ഞു. കേവലമായ വായനയ്ക്കപ്പുറം. അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അറിവിന്റെ പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകൾ അനിവാര്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്, സ്കൂളിലെ മികച്ച അക്കാദമിക പ്രവർത്തനത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ പ്രസ്തുത പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. രചനയിലും വായനയിലും പ്രസംഗത്തിലും അഭിരുചിയുള്ള തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം കുട്ടികളാണ് റീഡിങ്ങ് അംബാസഡർ അംഗങ്ങൾ, സാഹിത്യസംവാദം. കഥാ-കവിതാ-നാടക ശില്പശാലകൾ. വിദഗ്ധരുമായുള്ള അറിവ് വിനിമയം. നാടൻ കലാ - സിനിമ തുടങ്ങിയ വ്യത്യസ്ത മേഖലകൾ റീഡിങ്ങ് അംബാസഡറിന്റെ പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്നു, തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ച് നടന്ന ലോഗോ പ്രകാശന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി.എം.അബ്ദുൾ ലത്തീഫ് , സ്ഗ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ, മുഹമ്മദ് കുഞ്ഞി പി.ലക്ഷ്മി. ബിന്ദു എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ലൈബ്രറി‍ കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത് പദ്ധതി വിശദീകരിച്ചു. സീനി അസിസ്റ്റന്റ് വിജയകുമാർ. അഭിലാഷ് രാമൻ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,മനോജ് പിലിക്കോട്,ശ്രീജ.എ.കെ, പ്രഭാവതി പെരുമൺതട്ട, ശ്രീജിത്ത് കക്കോട്ടമ്മ, അനിൽകുമാർ, തുങ്ങിയവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി.വി നന്ദിയും പറഞ്ഞു.ചിര്തകാരനും ശില്പിയുമായ സുരേഷ് ചിത്രപ്പുരയാണ് റീഡിംഗ് അംബാസഡറിന്റെ ലോഗോ തയ്യാറാക്കിയത്.

ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി പിറന്നാളോഘോഷിച്ചവർ2018-19

ഗ്രന്ഥശാല പ്രവർത്തനങ്ങൾ (2019-20)

വായനാപക്ഷാചരണം_വായനാ ദിന സന്ദേശം, പ്രതിജ്ഞ-19-06-2019

വായനാപക്ഷാചരണം_വായനാ ദിന സന്ദേശം, പ്രതിജ്ഞ

വായനാപക്ഷാചരണം_ഉദ്ഘാടന സമ്മേളനം-19-06-2019

സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി, സ്കൂൾ ലൈബ്രറി കൗൺസിൽ, പ്രമോദ് ദാസ് ഗുപ്ത വായനശാല എന്നിവരുടെ സഹകരണ ത്തോടെയുള്ള വായനാപക്ഷാചരണം19-06-2019 ഉച്ചയ്ക്ക് പ്രധാനാധ്യാപിക ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറി നേതൃത്വസമിതി കൺവീനർ ജി.അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ വൈസ്.പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, വിദ്യാരംഗം കൺവീനർ മനോജ്, ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്,അഭിലാഷ് രാമൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , പ്രമോദ് ദാസ് ഗുപ്ത വായനശാലാ സമിതി അംഗം മിഥുൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി വി നന്ദിയും പറഞ്ഞു.

അമ്മ വായന മത്സരം സംഘടിപ്പിച്ചു._24_06_2019

തച്ചങ്ങാട്:വായനാ പക്ഷാചരണത്തിന്റ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അമ്മ വായന മത്സരം നടന്നു. സ്കൂൾ ഹെഡ്‍മിസ്ട്രസ് ശ്രീമതി ഭാരതി ഷേണായി പരിപാടി ഉദ്ഘാടനം ചെയ്തു, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ. മുരളി സ്വാഗതവും പറഞ്ഞു. അമ്മ വായന മത്സരത്തിൽ പന്ത്രണ്ടോളം പേർ പങ്കെടുത്തു. വായനാമത്സരം മനോജ് മാസ്റ്റർ, ഉണ്ണി കൃഷ്ണൻ മാസ്റ്റർ എന്നിവർ വിലയിരുത്തി. മുതിർന്നവരുടെ വായന മത്സരത്തിൽ ഇതിൽ നാരായണി അമ്പങ്ങാട് ഒന്നാംസ്ഥാനവും ലീലാ അരവത്ത് രണ്ടാംസ്ഥാനവും നേടി . പൊതുവിഭാഗത്തിൽ അനിത രാധാകൃഷ്ണൻ ഒന്നാം സ്ഥാനവും സുജാത തച്ചങ്ങാട്, സുജിത കീക്കാനം എന്നിവർ രണ്ടാം സ്ഥാനവും പങ്കുവച്ചു.

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പുസ്തക പ്രദർശനം 02_07_2019 TO 05-07-2019

തച്ചങ്ങാട് : തച്ചങ്ങാട് ഗവ: ഹൈസ്ക്കൂൾ ലൈബ്രറി കൗൺസിൽ, പ്രമോദ് ദാസ് ഗുപ്ത വായനശാല അമ്പങ്ങാട് എന്നിവ സംയുക്തമായി വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പുസ്തക പ്രദർശനം നടന്നുവരുന്നു. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയത്. പുസ്ത പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു.വീടുകളിൽ 'ഹോം ലൈബ്രറി ഒരുക്കന്നതിനുള്ള തയ്യാറെടുപ്പിലാണ് വിദ്യാലയം പി.ടി എ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ഭാരതിഷേണായ് അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റന്റ് വിജയകുമാർ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ,ലൈബ്രറി കൗൺസിൽ കൺവീനർ സുനിൽ കമാർ എന്നിവർ ആശംസകൾപ്പിച്ച് സംസാരിച്ചു. മനോജ് പിലിക്കോട് പദ്ധതി വിശദീകരിച്ചു.സ്റ്റാഫ് സെക്രട്ടറി വി.വി.മുരളി നന്ദി രേഖപ്പെടുത്തി.വായനയുടെ മഹത്വം തിരിച്ചറിയാനും വായനയെ പ്രോത്സാഹിപ്പിക്കാനും തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വേറിട്ട പരിപാടികളാണ് സംഘടിപ്പിച്ചത്. ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി എൻ പണിക്കറുടെ ചരമദിനമായ വായനാദിനത്തിൽ ആരംഭിച്ച പരിപാടി തുടരുകയാണ്. സാഹിത്യകാരന്മാരെ തിരിച്ചറിയൽ, കഥ, കവിത, പുസ്തകനിരൂപണം, പുസ്തകവിമർശനം, ആസ്വാദനം തുടങ്ങി വ്യത്യസ്ത മേഖലകളിൽ കുട്ടികളുടെ സൃഷ്ടിപരതയും സാഹിത്യാഭിരുചിയും വളർത്തുന്നു. ബഷീർ കഥകളുടെ വായന, അമ്മ വായന, സാഹിത്യ ക്വിസ്, മെഗാ ഡിജിറ്റൽ' ക്വിസ്, എന്നിവയും ഇതോടൊപ്പം സംഘടിപ്പിക്കുന്നു. സാഹിത്യകാരന്മാരുടേയും ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളുടേയും വർണ്ണചിത്രങ്ങളാൽ സമ്പന്നമായ ചുമരുകൾ അറിവ് സമാർജനത്തിന്റെ ഇടമാണ് .ആ ചിത്രങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി അറിവന്വേഷണ മത്സരവും സംഘടിപ്പിക്കുന്നു. അറിവന്വേഷണ മത്സരര മുംവായനയ്ക്കും സംവാദത്തിനും അറിവനുഭവങ്ങളുടെ പങ്കു വയ്ക്കലിനുമായി ഓലയിൽ പണി തീർത്ത വായനാ വീടും തച്ചങ്ങാട് ഹൈസ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ലൈബ്രറി പിരിസുകളിലും ഒഴിവു സമയങ്ങളിലും കുട്ടികൾ വയനാ വീട്ടിലെത്തി ജ്ഞാനസമ്പാദനത്തിൽ പുതുതലമുറ തല്പരരാണെന്ന യാഥാർത്ഥ്യം സാക്ഷ്യപ്പെടുത്തുന്നു.വായനയ്ക്കായി ഒന്നിക്കാം എന്ന സന്ദേശത്തിലൂന്നി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ച റീഡിങ്ങ് അംബാസഡർ എന്ന പദ്ധതി സംസ്ഥാന മികവ് പദ്ധതി എന്ന അംഗീകാരം നേടിയിട്ടുണ്ട്. പുസ്തക സംവാദം, പുസ്തക പരിചയം, സാഹിത്യ പ്രതിഭകളുമൊത്തുള്ള ഇടപെടൽ, വ്യത്യസ്ത കൃതികളിൽ പരാമർശിക്കപ്പെടു പ്രദേശങ്ങൾ, വ്യക്തികൾ എന്നിവരെക്കുറിച്ചും അവരവരുടെ അഭിരുചികൾക്കനുസരിച്ച് രചിക്കപ്പെട്ടവയുടെ ഡിജിറ്റൽ പ്രസിദ്ധീകരണവും, സമകാലിക വിഷയങ്ങളേയും കൃതികളേയും സ്കൂൾ കുട്ടി റേഡിയോയിലൂടെ പരിചയപ്പെടുത്തലും എല്ലാം റീഡിങ്ങ് അംബാസഡർമാരുടെ പതിവ് പ്രവർത്തനങ്ങളാണ്.അതു പോലെ ബാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ലൈബ്രറിയുടെ ചുമതലക്കാരും റീഡിങ്ങ് അംബാസഡർമാർ തന്നെ.

വൈക്കം മുഹമ്മദ് ബഷീർ _ഓർമ്മ_അനുസ്മരണം_ക്വിസ് മത്സരം_07_07_2019

വായനാ പക്ഷാചരണം സമാപനവും വിവിധക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു._08_07_2019

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി വിഭാഗം, അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്തഗ്രന്ഥാലയം & വായനശാല എന്നിവ സംയുക്തമായി ജൂൺ 19 മുതൽ ജൂലൈ 7വരെ സംഘടിപ്പിച്ച വായനാ പക്ഷാചരണം സമാപനവും വിവിധക്ലബ്ബുകളുടെ ഉദ്ഘാടനവുംവാഗ്മിയും യുവ സാഹിത്യകാരനുമായ വിനോദ് കെ ആലന്തട്ട നിർവ്വഹിച്ചു. പ.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, മിഥുൻ, സുജാത ബാലൻ, ഉണ്ണികൃഷ്ണൻ, ശ്രീജ എ.കെ എന്നിവർ ആശംസകൾ നേർന്നു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീൻ മനോജ് പീലിക്കോട് സ്വാഗതവും ലൈബ്രറി കൺവീനർ സുനിൽ കുമാർ കോറോത്ത് നന്ദിയും പറഞ്ഞു. വായനയുടെ മഹത്വം തിരിച്ചറിയാനും വായനയെ പ്രോത്സാഹിപ്പിക്കാനും തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വേറിട്ട പരിപാടികളാണ് സംഘടിപ്പിച്ചത്. സാഹിത്യകാരന്മാരെ തിരിച്ചറിയൽ, കഥ, കവിത, പുസ്തകനിരൂപണം, ബഷീർ കഥകളുടെ വായന, അമ്മ വായന, സാഹിത്യ ക്വിസ്, മെഗാ ഡിജിറ്റൽ ക്വിസ്, എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചു.

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മധുരം മലയാളം പദ്ധതി_20_08_2019

ലയൺസ് ക്ലബ്ബ് പാലക്കുന്നിന്റെ നേതൃത്വത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ച മധുരം മലയാളം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന്.

തച്ചങ്ങാട് ഗവ. ഹൈസ്ക്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി തുടങ്ങി. പാലക്കുന്ന് ലയൺസ് ക്ലബ്ബാണ് പദ്ധതി നടപ്പാക്കുന്നത്. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് പി.എം.ഗംഗാധരൻ സ്ക്കൂൾ ലീഡർ സ്വാതി കൃഷ്ണയ്ക്ക് മാതൃഭൂമി പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എം. ഭാരതീഷേണായ് , അദ്ധ്യാപകരായ സുനിൽ കുമാർ കോറോത്ത് , പ്രണാബ് കുമാർ , ശ്രീജ , ലയൺസ് ക്ലബ്ബ് അംഗങ്ങളായ കുമാരൻ കുന്നുമ്മൽ , ജയകൃഷ്ണൻ , സതീഷ് പൂർണിമ , കുഞ്ഞികൃഷ്ണൻ , റഹ് മാൻ തുടങ്ങിയവർ സംസാരിച്ചു. ===മലയാള ദിനാഘോഷം-01-11-2019===തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മലയാള ദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലയാളം അസ്സെംബ്ളിയോടെപരിപാടികൾക്ക് തുടക്കം കുറിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു ഭാഷ പ്രതിജ്ഞ എടുത്തു .മലയാള ഭാഷ ദിനം സംബന്ധിച്ച ബാനർ പ്രദർശിപ്പിച്ചു ..കേരളത്തിന്റെ പ്രകൃതി ഭംഗി വിവരിക്കുന്ന ഗാനത്തോടൊപ്പം അവതരിപ്പിക്കപ്പെട്ട സംഗീതശില്പം പരിപാടിയുടെ മാറ്റ് കൂട്ടി. ഒപ്പുമരം തീർക്കൽ, സെമിനാർ, പാട്ടും വരയും തുടങ്ങിയ പരിപാടികൾ മലയാള ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ശ്രീജ എ.കെ, മനോജ് പീലിക്കോട്, അഭിലാഷ് രാമൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രളയത്തിന്റെ ഓർമ്മയിൽ തച്ചങ്ങാടിന്റെ ചേക്കുട്ടിപ്പാവ-22-11-2020

തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ വിദ്യാരംഗം, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി പ്രളയ ദുരന്തത്തെ വേറിട്ട രീതിയിൽ ഓർമ്മ പുതുക്കി.പ്രളയ അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവ നിർമ്മിച്ചു കൊണ്ടാണ് ഓർമ്മ പുതുക്കിയത്.ശ്രീമതി.ദിവ്യ, ഫൗസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചേക്കുട്ടിപ്പാവ പരിചയവും നിർമ്മാണവും നടന്നത്.നൂറു കണക്കിന് പാവകൾ നിർമ്മിച്ചു. പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം ഉൽഘാടനം നിർവ്വഹിച്ചു.അദ്ധ്യാപകരായ അഭിലാഷ് രാമൻ, നിർമ്മല, ശ്രീജ ,വിജയകുമാർ ,മനോജ്പീലിക്കോട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ വിദ്യാരംഗം, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി പ്രളയ ദുരന്തത്തെ വേറിട്ട രീതിയിൽ ഓർമ്മ പുതുക്കി.പ്രളയ അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവ നിർമ്മിച്ചു കൊണ്ടാണ് ഓർമ്മ പുതുക്കിയത്.ശ്രീമതി.ദിവ്യ, ഫൗസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചേക്കുട്ടിപ്പാവ പരിചയവും നിർമ്മാണവും നടന്നത്.നൂറു കണക്കിന് പാവകൾ നിർമ്മിച്ചു. പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം ഉൽഘാടനം നിർവ്വഹിച്ചു.അദ്ധ്യാപകരായ അഭിലാഷ് രാമൻ, നിർമ്മല, ശ്രീജ ,വിജയകുമാർ ,മനോജ്പീലിക്കോട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

പാളത്തൊപ്പി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു-23-11-2020

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബും തൃക്കരിപ്പൂർ ഫോക് ലാൻറുമായി ചേർന്ന് പഴമയുടെ കൈയ്യൊപ്പു ചാർത്തി പാളത്തൊപ്പി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു പാളത്തൊപ്പി നിർമ്മാണ പരിശീലനത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതിഷേണായി നിർവ്വഹിച്ചു. പഴമയിലേക്കുള്ള മടങ്ങിപ്പോക്ക് നമ്മുടെ നാടിനും ജനങ്ങൾക്കും വേണ്ടിയുള്ള വീണ്ടെടുപ്പുകൂടിയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ത അവർ പറഞ്ഞു. പി' ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണർ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. ഫോക് ലാൻ്റ് അംഗം സംഗീത് ഭാസ്കർ , പാളത്തൊപ്പി നിർമാണ വിദഗ്ദ്ധൻ മാധവൻ, എസ്.എം.സി ചെയർമാൻ നാരായണൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് സ്വാഗതവും പറഞ്ഞു. മലയോര പ്രദേശത്ത് അധിവസിക്കുന്ന നാൽക്ക ദയ സമുദായ അംഗങ്ങളുമാണ് ഇന്നും പ്രധാനമായും കവുങ്ങിൻ പാള കൊണ്ട് തൊപ്പി നിർമ്മിക്കുന്നത്. പുനം കൃഷിക്കും വയൽ കൃഷിക്കും പഴമക്കാർ ധരിച്ചിരുന്നത് കൊട്ടൻ പാള എന്ന പള്ളത്തൊപ്പിയാണ്. പ്ലാസ്റ്റിക്ക് തൊപ്പികളുടെ വരവും ചുരുങ്ങി വരുന്ന കൃഷി സമ്പ്രദായവും കൊട്ടൻ പാളയെ ഈ രംഗത്തു നിന്നും അപ്രത്യക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്.പാളത്തൊപ്പി നിർമ്മാണം പുതിയ തലമുറയ്ക്ക്. പകർന്നു കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അമ്പതോളം കുട്ടികൾക്ക് പരിശീലനം നൽകിയത്. പരിശീലനത്തിൻ്റെ സമാപനം ഫോക് ലാൻറ് ചെയർമാൻ ഡോ.വി.ജയരാജൻ നിർച്ച ഹിച്ചു. കെ. നിർമ്മല നന്ദിയും പറഞ്ഞു, മാധവൻ, കൃഷ്ണൻ, .എൻ.ബാലകൃഷണൻ തുടങ്ങിയവരാണ് വിദ്യാർത്ഥികൾക്ക് പാളത്തൊപ്പി നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകിയത്.

തച്ചങ്ങാടിന്റെ മികവിന് എസ്.സി.ഇ.ആർ.ടി യുടെ അംഗീകാരം05-03-2020

മാതൃഭൂമി ദിനപത്രം 15 03 2020

കേരള എസ്.സി.ഇ.ആർ.ടി.യുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല അക്കാദമിക മികവുകൾക്ക് നൽകിയ അംഗീകാരങ്ങളിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ റീഡിങ്ങ് അംബാസഡർ ശ്രദ്ധേയമായ പരാമർശം നേടി. വായനയേയും വായനയിലൂടെ ലഭിക്കുന്ന ജ്ഞാന നിർമിതിയും അവയുടെ പങ്കുവയ്ക്കലുമാണ് റീഡിങ്ങ് അംബാസഡറുടെ വേറിട്ട വഴി. പുസ്തക വായനയിലൂടെ ലഭിക്കുന്ന ആഴത്തിലും പരപ്പിലുമുള്ള അറിവുകളെ സാങ്കേതിക സഹായത്തോടെ വിദ്യാർത്ഥിസമൂഹത്തിനും പൊതുജനങ്ങൾക്കും വേണ്ടി പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യമാണ് ഇവിടെ അംഗീകരിക്കപ്പെട്ടത്. തിരുവനന്തപുരം എസ്.ആർ.ടി.യിൽ നടന്ന അക്കാദമിക മികവുകളുടെ പ്രദർശനത്തിനു ശേഷം ഡയരക്ടർ ഡോ. പ്രസാദ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. സംസ്ഥാന തലത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് മികവുകളിൽ ഒന്നാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ റീഡിങ്ങ് അംബാസഡർ. സ്കൂളിൽ സജ്ജമായിട്ടുള്ള കോഹ ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനത്തിലെ സാങ്കേതികവും അക്കാദമികവുമായ മികവുകൾ ഏറ്റെടുത്തു നടത്താൻ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സജ്ജമാണെന്നുള്ള പ്രഖ്യാപനം സംസ്ഥാന തല മികവു പ്രദർശനശില്പശാലയുടെ സവിശേഷപ്രശംസ ഏറ്റുവാങ്ങി. ഇക്കഴിഞ്ഞ അക്കാദമികവർഷത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ നിരവധി മികവുകൾക്ക് അർഹമാക്കി. ഐ.ടി മേഖലയിലെ പ്രവർത്തനങ്ങൾക്ക് പ്രഥമ ശബരീഷ് വിക്കി പുരസ്കാരം, ലിറ്റിൽ കൈറ്റ്സിന് ജില്ലാതല അവാർഡ്, പരിസ്ഥിതിപ്രവർത്തനങ്ങൾക്കുള്ള ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾക്കുള്ള മികവെന്ന നിലയിൽ നാനൂറിലധികം കുട്ടികളുടെ വർദ്ധനവും എട്ട് പുതിയ അധ്യാപക തസ്തികകളും സ്കൂളിൽ ലഭിച്ചിട്ടുണ്ട്. അടുത്ത അക്കാദമികവർഷം മുതൽ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും , സമ്പൂർണ്ണ സൗരോർജ്ജ ഉത്പാദന യൂണിറ്റും സ്കൂളിൽ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം മികവുകൾ കുട്ടികളുടെ അക്കാദമിക വിജയത്തിനായി പ്രയോജനപ്പെടുത്താനുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ് പി.ടി.എ , എസ്.എം.സി,, മദർ പി ടി എ, അമ്മക്കൂട്ടം തുടങ്ങിയ വിദ്യാലയാനുബന്ധസമിതികൾ. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള മികവുകൾ ഒന്നൊന്നായുള്ള പാതയിലാണ് ഈ ഗ്രാമീണ സർക്കാർ വിദ്യാലയം. മുഴുവൻ വിദ്യാർത്ഥികളെയും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്ന തച്ചങ്ങാട് ഗവ.ഹൈസ്കളിൽ അടുത്ത അധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഫോട്ടോ അടിക്കുറിപ്പ്. മികച്ച അക്കാദമിക പ്രവർത്തനമായ റീഡിംഗ് അംബാസിഡറിനുള്ള പുരസ്കാരം എസ്.സി.ഇ.ആ‍ർ.ടി ‍ഡയരക്ടർ ഡോ.ജെ.പ്രസാദിൽ നിന്നും തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകർ ഏറ്റുവാങ്ങുന്നു.

"ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ്റ് കൊറോണ"തച്ചങ്ങാട്ടെ അവധിക്കാല വിശേഷങ്ങൾ

കോറോണ കാലം സ്കൂളുൾ അടച്ചു.പരീക്ഷയും കഴിഞ്ഞതു പോലെയുമായി.. എന്നാൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളെല്ലാം തിരക്കിലാണ്.വീടിനു പുറത്തു പോകാൻ പറ്റാത്തതിന്റെയോ പരീക്ഷയും പഠനവും താൽക്കാലികമായി നിർത്തി വച്ചതിന്റെയോ ആ കുലതകളോ നിരാശയോ വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ അധ്യാപകർക്കോ ഇല്ല.. കോറോണക്കാലത്തെ ലോക്ക് ഡൗൺ സമയത്തെ സർഗ്ഗാത്മകമായി ഉപയോഗിക്കാൻ പ്രായോഗികമായ വഴിയുമായി അവിടത്തെ അക്കാദമിക് എഞ്ചിയനർമാരായ അധ്യാപകർ രംഗത്തുണ്ട്."ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ്റ് കൊറോണ" എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ക്ലാസ്സ് ടീച്ചേർസിനെയെല്ലാം അഡ്മിനമാക്കി. തുടർന്ന് എൽ.പി യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം പ്രവർത്തനങ്ങളും നിശ്ചയിച്ചു. വിദ്യാർത്ഥികൾ അവരുടെ പ്രവർത്തനങ്ങൾ അവരുടെ ക്ലാസ്സിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്കയക്കണം.അതിൽ നിന്നും തെരഞ്ഞെടുത്ത പ്രവർത്തനം ക്ലാസ്സ് ടീച്ചർമാർ ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ് കൊറോണ എന്ന ഗ്രൂപ്പിലേക്കും പോസ്റ്റ് ചെയ്യും. കഥാ-കവിതാ രചന, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന , കത്തെഴുത്ത്,പ്രോജക്ടുകൾ മറ്റു ക്രിയാത്മക നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി ക്ലാസ്സ് മുറിയിലെ പ്രവർത്തനങ്ങളാണ് അവർ വീട്ടിലിരുന്ന് ചെയ്യുന്നത്.ഓരോ ദിവസവും ഒാരോ പ്രവർത്തനമാണ്. അതെല്ലാം കോ വിഡ് 19 എന്ന രോഗത്തിനെതിരെയുള്ള വിഷയമായാണ് നൽകുന്നത്.ഒന്നു മുതൽ ഒമ്പതാം തരം വരെയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരമാണ് വേറിട്ട ഒരു അക്കാദമിക ക്യാമ്പയിൻ്റെ ഭാഗമായി മാറുന്നത്.കൊറോണ രോഗത്തെക്കുറിച്ചുള്ള ഭീതിമൂലം കുട്ടികൾ അമിത സമ്മർദത്തിന് വിധേയമാകുന്നത് കുറക്കുന്നതിനും, അവധിക്കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് ആണ് പരിപാടി നടത്തപ്പെടുന്നത്. ക്യാമ്പയനിന്റെ ഭാഗമായി ഉണ്ടാക്കുന്ന സർഗ്ഗാത്മക ഉല്പന്നങ്ങൾ കോർത്തിണക്കി പിന്നീട് ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.


ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി പിറന്നാളോഘോഷിച്ചവർ2019-20

ഗ്രന്ഥശാല പ്രവർത്തനങ്ങൾ (2020-21)

സിംഫണി ഓഡിയോ മാഗസിന്റെ ഒന്നാം പതിപ്പ് പ്രകാശനം ചെയ്തു_05_08_2020

തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഓഡിയോ സ്യഷ്ടികൾ കോർത്തിണക്കിക്കൊണ്ടുള്ള സിംഫണി ഓഡിയോ മാഗസിന്റെ ഒന്നാം പതിപ്പിന്റെ ഔപചാരികമായ പ്രകാശനം കണ്ണൂർ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ദാമോദരൻ ഓൺലൈൻ വഴി നിർവ്വഹിച്ചു.കോവിഡ് 19 രോഗ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാതിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓഡിയോ മാഗസിൻ തയ്യാറാക്കിയത്.കവിതാ പാരായണം, കഥയരങ്ങ്, ലളിത ഗാനം, നാടൻ പാട്ട്, പ്രസംഗം, തുടങ്ങിയ പരിപാടികളാണ് ഓഡിയോ മാഗസിനിൽ ഉൾപ്പെടുത്തിയത്.വിദ്യാ‍ർത്ഥികൾ ഫോണിൽ റെക്കോർഡ് ചെയ്ത പരിപാടികൾ പശ്ചാത്തല സംഗീതത്തോടെ പ്രത്യേക അവതരണത്തോടെയുമാണ് പരിപാടി കോർത്തിണക്കിയത്. അടുത്ത പതിപ്പ് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സൃഷ്ടികൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടിക്ക് ആസൂത്രണം ചെയ്യുകയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് അംഗങ്ങൾ. പരിപാടിക്ക് വിദ്യാർത്ഥികളായ ഭാവന ശ്രീധരൻ, പ്രാർത്ഥന കെ ബി, അനന്യ എന്നിവർ നേതൃത്യം നൽകി.ഓഡിയോ മാഗസിൻ സ്കൂളിന്റെ ഫേസ്‍ബുക്ക് പേജ്, ടെലഗ്രാം ചാനൽ, യൂ ട്യൂബ് ചാനലിലൂടെയും കേൾക്കാൻ അവസരമുണ്ട്.

  • തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ സിംഫണി ഓഡിയോ മാഗസിൻ കേൾക്കുവാൻ താഴെപ്പറയുന്ന ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  1. YOUTUBE: https://youtu.be/RRyyJq4t5Yg
  2. TELEGRAM : https://t.me/ghsthachangad
  3. GOOGLE DRIVE: https://drive.google.com/.../1TF.../view...

NB: ഓഡിയോ മാഗസിൻ കേൾക്കുമ്പോൾ ശബ്ദ വ്യക്തതയ്ക്ക് ഇയർഫോൺ/ഹെഡ്‍ഫോൺ വച്ച് കേൾക്കാൻ ശ്രമിക്കുക.

ജ്വാല ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു

വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ യു.പി വിഭാഗം തയ്യാറാക്കിയ ജ്വാല ഡിജിറ്റൽ മാഗസിൻ പ്രധാനാധ്യാപകൻ സുരേശൻ പി.കെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചുകൊണ്ട് നിർവ്വഹിച്ചു. മാഗസിൻ കാണാനും വായിക്കാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://online.fliphtml5.com/knlji/yqei/#p=1

സിംഫണി ഓഡിയോ_മാഗസിൻ_രണ്ടാം പതിപ്പ് പ്രകാശനം_ചെയ്തു_02_11_2020

തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും നേതൃത്വത്തിൽ സിംഫണി ഓഡിയോ മാഗസിൻ രണ്ടാം പതിപ്പിന്റെ ഔപചാരികമായ പ്രകാശനം തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.കെ സുരേശൻ മാസ്റ്റർ ഓൺലൈൻ വഴി നിർവ്വഹിച്ചു.സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷനായിരുന്നു.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരുടെ കലാസൃഷ്ടികളാണ് ഓഡിയോ മാഗസിന്റെ ഈ പതിപ്പിലെ ഉള്ളടക്കം.ഒന്നാം പതിപ്പിൽ വിദ്യാർത്ഥികളുടെ പരിപാടികളാണ് ഉൾപ്പെടുത്തിയിരുന്നത്. കവിതാ പാരായണം, കഥയരങ്ങ്, ലളിത ഗാനം, നാടൻ പാട്ട്, പ്രഭാഷണം ,പുസ്തകാസ്വാദനം തുടങ്ങിയ പരിപാടികളാണ് ഓഡിയോ മാഗസിനിൽ ഉൾപ്പെടുത്തിയത്.അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി ലഭിച്ച സാങ്കേതിക പരിശീലനത്തിന്റെ പ്രായോഗികത കൂടിയാണ് ഈ മാഗസിൻ നിർമ്മാണം. സ്വതന്ത്ര സോഫ്‍റ്റ്‍വെയറായ ഒഡാസിറ്റിയിലാണ് പശ്ചാത്തല സംഗീതത്തോടെയും പ്രത്യേക അവതരണത്തോടെയുമുള്ള ഓഡിയോ മാഗസിൻ നിർമ്മിച്ചത്. അടുത്ത പതിപ്പ് രക്ഷിതാക്കളുടെ സൃഷ്ടികൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടിക്ക് ആസൂത്രണം ചെയ്യുകയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് അംഗങ്ങൾ.ഓഡിയോ മാഗസിൻ സ്കൂളിന്റെ ഫേസ്‍ബുക്ക് പേജ്, ടെലഗ്രാം ചാനൽ, യൂ ട്യൂബ് ചാനലിലൂടെയും കേൾക്കാൻ സാധിക്കും.

  1. സിംഫണി ഓഡിയോ മാഗസിൻ പ്രകാശനം ചെയ്തു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.കെ സുരേശൻ മാസ്റ്റർ നടത്തിയ പ്രസംഗം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/CWcjaDfoPck

  1. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ സിംഫണി ഓഡിയോ മാഗസിന്റെ രണ്ടാം പതിപ്പ് കേൾക്കുവാൻ താഴെപ്പറയുന്ന ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരളപ്പിറവി ദിനാഘോഷം ചിത്രപ്രദർശനം സംഘടിപ്പിച്ചു._20_11_2020

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചിത്രരചനാമത്സരത്തിലെ എൻട്രികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ചിത്രപ്രദർശനം കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/pCYqLxcAVCE

സുഗതകുമാരിക്ക് സ്കൂൾ മുറ്റത്ത് ഓർമ്മമരം_25_12_2020

സുഗതകുമാരിക്കുള്ള ഓർമ്മമരം നടൽ കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നിർവ്വഹിക്കുന്നു.

തച്ചങ്ങാട് : പ്രകൃതിയേയും മനുഷ്യമനസ്സിനെയും ഒരുപോലെ നെഞ്ചിലേറ്റിയ സുഗതകുമാരിയുടെ ഓർമ്മയ്ക്കായി തച്ചങ്ങാട് ഹൈസ്കൂളിന്റെ മുറ്റത്ത് ഓർമ്മമരം വച്ചുപിടിപ്പിച്ചു.ഒരു തൈ നടാം എന്ന കവിത ഏറ്റുചൊല്ലി കൊണ്ട് തച്ചങ്ങാട് ഗവൺമെൻറ് സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും അധ്യാപകരും സ്കൂൾ കവാടത്തിന് മുന്നിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ ആണ് വൃക്ഷത്തൈകൾ നട്ട് നനച്ചത്.പ്രധാനാധ്യാപകൻ സുരേശൻ പികെ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പള്ളം,പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ മനോജ് പിലീക്കോട്, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, ഗീത , രജിത, പ്രണാബ് കുമാർ, ഡോ.സുനിൽ കുമാർ കോറോത്ത് എന്നിവർ സംബന്ധിച്ചു. സുഗതകുമാരിയുടെ പ്രകൃതിസ്നേഹവും മാനവികതയും വിദ്യാർത്ഥി സമൂഹം ഹൃദയത്തിലേറ്റണമെന്നുംജൈവവൈവിധ്യങ്ങളെ ഉൾക്കൊണ്ട് വളരുന്ന കുട്ടികൾ വരുംതലമുറയുടെ വാഗ്ദാനമാണെന്നും ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.


ഗ്രന്ഥശാല പ്രവർത്തനങ്ങൾ (2021-22)

ജൂൺ 19 - വായനാപക്ഷാചരണം

ജൂൺ 19മുതൽ ജുലൈ 7വരെ വായനാപക്ഷാചരണം സംഘടിപ്പിച്ചു. പ്രശസ്തനിരൂപകനൻ പ്രൊഫ.എം.എൻ.കാരശ്ശേരി ‍വായനാപക്ഷാചരണം ഉദ്ഘാടനംചെയ്തു. കഥാകൃത്ത് വി.ആർ.സുധീഷ്,നർത്തകനുംഅഭിനേതാവുമായ ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ, കവി ദിവാകരൻവിഷ്ണുമംഗലം, എന്നിവർ കുട്ടികളുമായിവായനാനുഭവങ്ങൾ പങ്കുവെച്ചു. കുടുംബവായന, അമ്മവായനമത്സരം ,കുടുംബമാഗസിൻതയ്യാറാക്കൽ, ഡോക്യുമെന്ററി നിർമ്മാണം, കഥാപാത്രാവതരണം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, സാഹിത്യക്വിസ്സ്ഒരു ഓർമ, സാംബശിവൻ - ഐ.വി.ദാസ് അനുസ്മരണം എന്നിവ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. അനുസ്മരണം, കവി സമ്മേളനത്തിൽ സീന തച്ചങ്ങാട് , സംഗീതസായാഹ്നത്തിൽ രതീഷ് കണ്ടനടുക്കം,പ്രസീത തച്ചങ്ങാട് എന്നിവർ പങ്കെടുത്തു.

  • തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വായനാ വാരാചരണത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനപരിപാടി കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.ഒപ്പം ബഹു.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ സന്ദേശം കൂടിയുണ്ട്. https://youtu.be/B-a0h1mED84

വായനാ പക്ഷാചരണം 2021: പുസ്തകയാനം_19_06_2021

സ്കൂളിലെ ലൈബ്രറി പുസ്തകങ്ങൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൈയ്യിലെത്തിക്കുന്ന "പുസ്തകയാനം" പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം പ്രശസ്ത ചെറുകഥാ-തിരക്കഥാ കൃത്തും പ്രഭാഷകനുമായ ശ്രീ.വി.ആർ സുധീഷ് നിർവ്വഹിച്ചു..കൂടെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി പാർവ്വതിയുടെ മനോഹരമായ വായനയും കൂടെയുണ്ട്.

  • ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://youtu.be/RMwsvjSeDaA

വായനാ പക്ഷാചരണം: കുടുംബ വായന:ഉദ്ഘാടനം_20-06-2021

വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മുഴുവൻ കുട്ടികളും കുടുംബത്തോടൊപ്പം വായിക്കുന്ന കുടുംബ വായന എന്ന പരിപാടി സംഘടിപ്പിച്ചു. കുടുംബ വായനയുടെ ഔപചാരികകമായ ഉദ്ഘാടനം കാസറഗോഡ് വിജിലൻസ് ഡി.വൈ.എസി.പി ശ്രീ.കെ.ദാമോദരൻ നിർവ്വഹിച്ചു.

  • ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://youtu.be/6Iu9XHp5CUM

വായനാ പക്ഷാചരണം: അമ്മവായന:ഉദ്ഘാടനം_21-06-2021

വായനാ പക്ഷാചരണം 2021 അമ്മവായന ഉദ്ഘാടനം 21-06-2021 വൈകു.7

വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കുവേണ്ടി നടത്തിയ അമ്മവായന എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥിയുടെ രക്ഷിതാവ് ശ്രീമതി.സുമീറ നിർവ്വഹിച്ചു.കൂടെ "വായനയിലൂടെ ഞാൻ അറിഞ്ഞത് "എന്ന വിഷയത്തിൽ പ്രശസ്ത നർത്തകനും അഭിനേതാവും കലാഭവൻമണിയുടെ സഹോദരനുമായ ഡോ.ആർ.എൽ.വി രാമകൃഷ്ണന്റെ പ്രഭാഷണവും സംഘടിപ്പിച്ചു.

  • ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://youtu.be/e71A9XcsytQ

വായനാ പക്ഷാചരണം കഥാപാത്രാവിഷ്ക്കാരം:ഉദ്ഘാടനം_22-06-2021

വായനാ പക്ഷാചരണം 2021 കഥാപാത്രാവിഷ്ക്കാരം:ഉദ്ഘാടനം 22-06-2021

വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ കഥാപാത്രാവിഷ്ക്കാരം എന്ന പരിപാടിയുടെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളായ നിവേദ്യ കെ.എസും, ഈശ്വർ കൃഷ്ണയും ബഷീറിന്റെ പാത്തുമ്മയുടെ ആട് കഥാപാത്രാവിഷ്ക്കാരം നടത്തി നിർവ്വഹിച്ചു..കൂടെ "എന്തിന് നാം വായിക്കണം "എന്ന വിഷയത്തിൽ ഒരു പ്രഭാഷണവുമുണ്ട്. തുടർന്ന ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയ പി.വിജയൻ ഐ.പി.എസ്.നടത്തിയ കൂടെ "എന്തിന് നാം വായിക്കണം "എന്ന വിഷയത്തിലുള്ള പ്രഭാഷണവും സംഘടിപ്പിച്ചു.

  • ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/lJCDtaWHaQI

വായനാ പക്ഷാചരണം:കുടുംബ മാഗസിൻ തയ്യാറാക്കൽ:ഉദ്ഘാടനം_25-06-2021

വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള കുടുംബമാഗസിൻ തയ്യാറാക്കൽ എന്ന പരിപാടിയുടെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയായ കീർത്തന കെ.എസ് നിർവ്വഹിച്ചു.കൂടെ എസ്.സി.ഇ .ആർ.ടിയുടെ മികച്ച വിദ്യാലയ പ്രവർത്തനങ്ങളുടെ തെരെഞ്ഞെടുപ്പിൽ സംസ്ഥാന തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ട മികവായ റീഡിംഗ് അംബാസ‍ഡറെ പരിചയപ്പെടുത്തുന്ന "എന്റെ സ്കൂളിലെ റീഡിംഗ് അംബാസഡർ" എന്ന പരിപാടിയും നടത്തി.

  • ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/_mwGpWV2brQ

വായനാ പക്ഷാചരണം:ക്വിസ് മത്സരം_28_06_2021

വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ ക്വിസ് മത്സരത്തിന്റെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ദിയ പി നിർവ്വഹിച്ചു.. "പ്രകൃതി സ്നേഹംഞാൻ വായിച്ച കൃതികളിൽ"എന്ന വിഷയത്തിൽ പ്രശസ്ത കവി ശ്രീ.ദിവാകരൻ വിഷ്ണുമംഗലം പ്രഭാഷണവുംനടത്തി.

  • ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://youtu.be/2EqdEwSoWfM

വായനാ പക്ഷാചരണം: സാംബശിവൻ അനുസ്മരണവും കാവ്യസല്ലാപവും_04_07_2021

#വായനാപക്ഷാചരണം_2021 സാംബശിവൻ അനുസ്മരണം കാവ്യസദസ്സ്

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സാംബശിവൻ അനുസ്മരണവും കാവ്യസല്ലാപവും സംഘടിപ്പിച്ചു. 04_07_2021ന് രാത്രി 7 ന് നടത്തിയ പരിപാടി പ്രശസ്ത കാഥിക കുമാരി ലിൻഷ ഉദ്ഘാടനവും സാംബശിവൻ അനുസ്മരണവും നടത്തി. പ്രധാനാധ്യാപകൻ ശ്രീ.പി.കെ സുരേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പ്രഭാവതി, പ്രണാബ് കുമാർ, സുജിന, ജയേഷ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് കാവ്യസദസ്സും സംഘടിപ്പിച്ചു. യുവ കവയത്രി കുമാരി സീന തച്ചങ്ങാട് കാവ്യസദസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന സ്വന്തം കവിതയും അവതരിപ്പിച്ചു. വിദ്യാർത്ഥികളും കവിതകളവതരിപ്പിച്ചു.പരിപാടിയുടെ അവതരണം ഗീത ചീമേനിയും മനോജ് പിലിക്കോടും ചേർന്ന് നിർവ്വഹിച്ചു. ഡോ.കെ.സുനിൽകുമാർ സ്വാഗതവും അഭിലാഷ് രാമൻ നന്ദിയും പറഞ്ഞു.

വായനാ പക്ഷാചരണം: സമാപന സമ്മേളനം_07_07_2021

വായനാ പക്ഷാചരണം സമാപനം വാർത്ത

വായനാ പക്ഷാചരണം 2021 സമാപന സമ്മേളനം 07-07-2021(ബുധൻ) രാത്രി 7.30ന് നടന്നു.ഉദ്ഘാടനം & പ്രഭാഷണം ശ്രീ.അംബുജാക്ഷൻ മാസ്റ്റർ (ലൈബ്രറി കൗൺസിൽ ട്രെയിനർ) നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ ശ്രീ.പി.കെ സുരേശൻ സ്വാഗതവും ഡോ.കെ.സുനിൽ കുമാർ നന്ദിയും പറഞ്ഞു.തുടർന്ന് രതീഷ് കണ്ടുക്കം & പ്രസീത പനയാൽ ചേർന്നവതരിപ്പിച്ച "പാട്ടും പറച്ചിലും സംഗീത വിരുന്നും നടന്നു.

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 14_07_2021

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടന പോസ്റ്റർ

ജൂലൈ 14ന് വിദ്യാരംഗം കലസാഹിത്യവേദി ശ്രീ സന്തോഷ്‌ പനയാൽ ഉത്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും വിവിധ പരിപാടികൾനടത്തി.ഓഗസ്റ്റ് 20നു മുൻപായി ക്ലാസ്സ്‌ അധ്യാപകർ കൺവീനർ മാരായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ.പി- കഥ,കവിത,ചിത്രരചന എന്നിവയും യു.പി, ഹൈസ്കൂൾ തലങ്ങളിൽ കഥ,കവിത,ചിത്രരചന,പുസ്തകാസ്വാദനം,നാടൻപാട്ടു്,കാവ്യാലാപനം,അഭിനയം എന്നീ വിഭാഗങ്ങളിൽ മത്സരം സംഘടിപ്പിച്ചു.ഓഗസ്റ്റ് 25നു സ്കൂൾ തലം നടത്തി. സൃഷ്ടികൾ തെരെഞ്ഞെടുത്ത് സബ്‍ജില്ലാതല ത്തിലേക് അയച്ചു,ഓഗസ്റ്റ് 15നു സോഷ്യൽ ക്ലബ്ബുമായി ചേർന്ന് കലാപരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു.

ആഗസ്ത് 23 ഓണാഘോഷം

ആഗസ്ത് 23 ന് ശ്രാവണം 2 എന്ന പേരിൽ കുട്ടികൾക്ക് ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു.നാടോടിനൃത്തം,ഗാനാലാപനം തുടങ്ങിയ മത്സരയിനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഭാമ.എസ്.നായർ, അരുണിമ ചന്ദ്രൻ എന്നിവർ ജില്ലാതലമത്സരങ്ങളിൽ പങ്കെടുത്തു. ആഗത്ത് 29 ന് കായികദിനത്തോടനുബന്ധിച്ച് ധ്യാൻചന്ദ് അനുസ്മരണവും കായിക ക്വിസ്സ് മത്സരവും നടത്തി.

നാട്ടറിവ് ശില്പശാല_10_11_2021

നാട്ടറിവ് ശില്പശാല

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും നേതൃത്വത്തിൽ ഔഷധസസ്യങ്ങളെ നേരിട്ടറിഞ്ഞ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യംവെച്ച് നാട്ടറിവ് ശില്പശാല സംഘടിപ്പിച്ചു. പ്രമുഖ നാട്ടുവൈദ്യൻ കൃഷ്ണപ്രസാദ് തൃക്കരിപ്പൂർ ക്ലാസ് കൈകാര്യം ചെയ്തു. നമ്മുടെ ചുറ്റിലുമുള്ള 30 ഓളം സസ്യങ്ങളുടെ ഗുണ ഗണം വിവരിച്ച് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ സുരേശൻ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ മനോജ് പിലിക്കോട് സ്വാഗതം പറഞ്ഞു. അധ്യാപകരായ ബീന. അഭിലാഷ് രാമൻ, പ്രണബ് കുമാർ, ചിത്ര ,സജിത, റിൻഷ, ധന്യ എന്നിവർ പങ്കെടുത്തു.വൈഗ മോൾ നന്ദി രേഖപ്പെടുത്തി.

തളിര് സ്‌കോളർഷിപ്പ് (2021-22) നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾ=

കേരള സർക്കാർ സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്‌കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ൽയ്ക്കിരുത്തി സംസ്ഥാനത്ത് ഒന്നാം സ്ഥാനം തച്ചങ്ങാട് ഗവ.ഹൈസ്കൂൾ നേടി. ജൂനിയർ വിഭാഗത്തിൽ കുട്ടികളും സീനിയർ വിഭാഗത്തിൽ 15 കുട്ടികളും ഈ വർഷം തളിര് സ്കോളർഷിപ്പിന് അർഹമായിട്ടുണ്ട്.

                                                                                                          ജൂനിയർ വിഭാഗം
                                                                          സീനിയർ വിഭാഗം

അക്ഷരമുറ്റം ക്വിസ് മത്സരം ബേക്കൽ ഉപജില്ലാ മത്സരത്തിൽ തച്ചങ്ങാട് സ്കൂളിന് രണ്ടാം സ്ഥാനം

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സിൽ ബേക്കൽ ഉപജില്ലാ ക്വിസ് മത്സരത്തിൽ എൽ.പി വിഭാഗത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ദേവദത്ത് ആർ രണ്ടാം സ്ഥാനം നേടി ജില്ലാ മത്സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.

മാതൃഭാഷാദിനാഘോഷം_21_02_2022

മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഒപ്പുമരം തീർക്കൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

മാതൃഭാഷാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഒപ്പുമരച്ചോട്ടിൽ അധ്യാപകരും വിദ്യാർത്ഥികളും മാതൃഭാഷയ്ക്ക് ഒരു കൈയൊപ്പ് ചാർത്തി.മാതൃഭാഷാ പ്രതിഞ്ജ എടുക്കുകുയം ചെയ്തു.