ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതിക്കുവേണ്ടിയുള്ള ഉണർത്തുപാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിക്കുവേണ്ടിയുള്ള ഉണർത്തുപാട്ട്

പ്രകൃതി നമ്മുടെ മാതാവാണല്ലോ. നമുക്ക് വേണ്ടതെല്ലാം പ്രകൃതി തരുന്നു . മഴ പെയ്യുന്നു കായ്കനികൾ തരുന്നു എന്നിട്ടും നാം എന്താണ് ഇ പരിസ്ഥിതിയിൽ ചെയ്യുന്നത്. നാം അനുഭവിയ്ക്കുന്ന ഒരു വലിയ പ്രശ്നം ആണ് പരിസ്ഥിതി മലിനീകരണം. വായു മലിനീകരണം , ശബ്ദമലിനീകരണം, ജലമലിനീകരണം, ഇ മലിനീകരണത്തിനൊക്കെ കാരണക്കാർ നമ്മൾ തന്നെ ആവുന്നു. നാം കുടിക്കുന്ന വെള്ളം പോലും വിഷാംശം നിറഞ്ഞതാവുന്നു, ശ്വസിക്കുന്ന വായുവും വിഷമായി മറികഴിഞ്ഞു, ഇതൊക്കെ മറികടകേണ്ട വലിയൊരു ചുമതല നമുക്കുണ്ട് .വരും തലമുറയെ ഇതൊക്കെ പറഞ്ഞു മനസിലാക്കി പുതിയൊരു ജീവിതം കെട്ടിപ്പൊക്കാൻ നാം മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. ശുചിത്വം എന്ന് പറയുമ്പോൾ വ്യക്തി ശുചിത്വം പരിസ്ഥിതി ശുചിത്വം എന്നിങ്ങനെ നമുക്ക് കാണാം. ആദ്യം വ്യക്തി ശുചിത്വമാണ് വേണ്ടത് .എന്റെ അപിപ്രായത്തിൽ വ്യക്തിശുചിത്വം ഉണ്ടെങ്കിൽ മാത്രമേ അവൻ പ്രകൃതിയിൽ ഇറങ്ങി പരിസ്ഥിതിയെ ശുചിയാക്കുകയുള്ളു. ശുചിത്വത്തിന്റെ ആദ്യ പടി നമ്മുടെ വീട്ടിൽ നിന്നും അമ്മയിൽനിന്നും കണ്ടുപഠിക്കണം. അടുക്കും ചിട്ടയും വൃത്തിയോടും കൂടി നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുമ്പോൾ അതുകണ്ടു മക്കളും ആ നന്മകൾ കണ്ടുപടിക്കും. അതിൽ നിന്നുമാവട്ടെ അവരുടെ പരിസ്ഥിതി ശുചിത്വവും വ്യക്തിശുചിത്വത്തിന്റ ബാലപാഠം. പരിസ്ഥിതി ശുചിത്വം ഉണ്ടെങ്കിൽ നമുക്ക് രോഗങ്ങളെ ഓടിച്ചുകളയാം. നമ്മുടെ ആഹാരരീതി, വൃത്തിയില്ലായ്മ, വ്യായാമകുറവ് ഇതൊക്കെ കൊണ്ടാണ് നമ്മളിൽ രോഗങ്ങൾ കുന്നു കൂടുന്നത്.രോഗത്തെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. വരും തലമുറയെ രക്ഷിക്കാൻ പതിയ തീരുമാനങ്ങളും ഉണ്ടാകണം.അത് പരിസ്ഥിതിക്കുവേണ്ടിയുള്ള ഉണർത്തുപാട്ടാകണം.

ശ്രീധർഷ് കെ
8 D ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം