ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ ഭീതി വാഴും കാലത്ത് ഞാൻ കവിതയെഴതും.

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതി വാഴും കാലത്ത് ഞാൻ കവിതയെഴതും.

എന്തോ മറഞ്ഞു കിടക്കുന്നു
ഞാനതിലേക്കടുക്കുന്തോറും
അത്
എന്നിലേക്കും പടർന്നു കഴിഞ്ഞു.
നന്മയും തിന്മയും തിരിച്ചറിയാൻ കഴിയാത്ത
നമ്മളെ ‘ഭീതി’ ഭരിക്കുന്നു.
കഷ്ടതകൾ മാത്രം സഹിക്കുന്നൊരീ ഭൂമിയുടെ
ഇഷ്ടങ്ങൾ നാമെന്നു തിരിച്ചറിയും.
ചൂഷണങ്ങൾ നേരിടേണ്ടി വരും
വരും കാലങ്ങളിൽ പട്ടിണി തുണയാകും
ഇതാ...
നമ്മുടെ ഭൂമിയുടെ നാശകരെ
നമ്മെ തുടച്ചുനീക്കാൻ കടന്നുവരുന്നു‘ഇത്തിരിക്കുഞ്ഞൻ’
ഇത് എന്ത് ചെയ്യും എന്ന് പരിഹസിച്ചേക്കാം ചിലരെങ്കിലും
എന്നാൽ ഇത് നമ്മുടെ ‘മരണദൂതൻ’
മത്സരിച്ച് മത്സരിച്ച് സത്യവും നീതിയും മറന്ന നമുക്ക്
ഇത് ഒരുമയുടെ കാലം......
കരുതലിന്റെ കാലം.....
 

ശ്രേയ എം
10 A ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത