ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
40031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്40031
അവസാനം തിരുത്തിയത്
12-09-202440031

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2024-27 ബാച്ചിലെ കുട്ടികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 26.07.2024വെള്ളി രാവിലെ 9. 30 മുതൽ 4. 30 വരെ നടത്തുകയുണ്ടായി.രണ്ട് ബാച്ചുകളിലായി 80 കുട്ടികളാണ് 2024 -27 ബാച്ചിൽ ഉള്ളത്. ഒന്നാമത്തെ ബാച്ചിലെ 40 കുട്ടികൾക്കായുള്ള ക്യാമ്പാണ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം വിജയകുമാർ സാർ നിർവഹിച്ചു ക്യാമ്പ് നയിച്ചത് കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ പ്രദീപ് പി ആയിരുന്നു. ice breaking activity യി ലൂടെ ആയിരുന്നു ക്യാമ്പ് ആരംഭിച്ചത്. Open toonz,scratch Robotics തുടങ്ങിയവയുടെ അടിസ്ഥാന കാര്യങ്ങൾ കുട്ടികൾ പഠിച്ചു. ക്യാമ്പിന്റെ ഭാഗമായി നടത്തിയ വീഡിയോ പ്രദർശനങ്ങളും തുടർന്നുള്ള ക്വിസ് കോമ്പറ്റീഷനും  കുട്ടികൾ വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കുട്ടികൾ പ്രവർത്തനം ചെയ്തത്. ക്യാമ്പ് ലീഡറായി  ഗോവർദ്ധൻ ഡെപ്യൂട്ടി ലീഡർ ആ യിആബിയ നസീർ എന്നിവരെ തിരഞ്ഞെടുത്തു. കുട്ടികൾക്ക് വളരെ പ്രയോജനപരമായ ഒരു ക്യാമ്പ് ആയിരുന്നുഇത്.

ലിറ്റിൽ കൈറ്റ്സ്

PTA

2024- 27 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  PTA മീറ്റിംഗ്26. 7.2024 വെള്ളിയാഴ്ച വൈകിട്ട്  3.30 മുതൽ 4.30 വരെ സംഘടിപ്പിച്ചു.HM, Kite master trainer, kite master, kite mistress എന്നിവർ ചേർന്ന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. കൂടാതെ ക്ലബ്ബിൽ അംഗങ്ങളാകുന്ന കുട്ടികൾക്ക് IT മേഖലയിൽ ഉണ്ടാകുന്ന അവസരങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് മുന്നിൽ AABIYA NASEER, GOVARDHAN എന്നീ കുട്ടികൾഅവതരിപ്പിക്കുകയും ചെയ്യുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2024

     കടക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2024--27വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 15/06/2024 ശനിയാഴ്ച നടന്നു. 328 കുട്ടികൾ പരീക്ഷക്ക്‌ രജിസ്റ്റർ ചെയ്തു. രണ്ട് കമ്പ്യൂട്ടർ ലാബുകളിലായി 40 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചാണ് പരീക്ഷ നടത്തിയത്. രണ്ട് ബാച്ചുകളിലായി 80 കുട്ടികൾക്കാണ് ക്ലബ്ബിൽ അംഗങ്ങളാകാൻ കഴിയുന്നത്. 296 കുട്ടികൾ പരീക്ഷ എഴുതി. കൈറ്റ് മാസ്റ്റർ / മിസ്ട്രസ് , SITC, ക്ലാസ്സ്‌ ടീച്ചേർസ് എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ വിജയകരമായി പൂർത്തിയാക്കാനും സമയ ബന്ധിതമായി റിസൾട്ട്‌ അപ്‌ലോഡ് ചെയ്യാനും സാധിച്ചു.