ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/പ്രകാശം
പ്രകാശം
കൊറോണ വൈറസിന മുന്നിൽ അമേരിക്കയും ബ്രിട്ടനും ജർമിനിയും ഇറ്റലിയും പോലും ഏറെക്കുറെ മുഴുവനും സ്തംഭിച്ചുനിൽക്കുമ്പോഴാണ് കേരളത്തിന്റെ ജാഗ്രതയും പ്രതിരോധവും ലോകത്തിനുമാതൃകയായി തിളങ്ങുന്നത്. കേരളത്തിലെ ആരോഗ്യ പ്രവർത്തകർ താങ്ങും തണലുമായാണ് ഏവരെയും പരിചരിക്കുന്നത് .അതിന് എത്ര വില കൊടുത്താലും മതിയാവില്ല. സർക്കാരിന്റെ നിർദേശപ്രകാരം ഏവരും വീടുകളിലാണ്. വീടുകളിൽ ഇരുന്ന് ഏവരും മടുത്ത് കഴിയുകയാണ് . പുറത്ത് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥ . കൊറോണ മൂലം എന്തൊക്കെ മാറ്റങ്ങളാണ് നമ്മുടെ ജീവിതത്തെ മാറ്റി മറിച്ചിരിക്കുന്നത്.മുമ്പ് കൂട്ടികളെ ഫോൺ ടീവി എന്നിവയിൽ നിന്ന്പുറത്തിറക്കാനാണ് രക്ഷപിതാക്കൾ വെളിയിൽ പോയി കളിക്കാൻ പറയുക . എന്നാൽ ഇന്ന് അതിനും കഴിയുന്നില്ല.'. കുട്ടിക്കളെപ്പോലും പുറത്ത് ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്.. മുൻപ് മനുഷ്യർ ആയിരുന്നു പുറത്ത് പോയിരുന്നത് എന്നാൽ ഇന്ന് അത് മൃഗങ്ങൾ കൈവശമാക്കി . ഇപ്പോൾ പ്രകൃതി പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് മുക്തി നേടുകയാണ്...... കുറെ മാറ്റങ്ങൾ പ്രകൃതിയിൽ സംഭവിച്ചു.കൊറോണ പൂർണ്ണമായും മാറിയാലെ ഏവർക്കും പുറത്തിറങ്ങാൻ കഴിയൂ വീട്ടിൽ ഇരിക്കുമ്പോൾ ഏവരെയും ഓർമ്മവരുന്നു.നമ്മുടെ അധ്യാപകരെ, സുഹൃത്തുക്കള, ബന്ധുക്കളെ, ഏവരെയും ഒന്നും കൂടി ഏവരെയും കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് കൊതിക്കുന്നു..... നമ്മളെ സംരക്ഷിക്കുന്ന ' ആരോഗ്യ പ്രവർത്തർക്കു വേണ്ടിയാണ് നമ്മൾ വീടുകളിൽ കഴിയുന്നത് ഭയമല്ല ജാഗ്രതയാണ് ഈ മാരിയെ അകറ്റാൻ വേണ്ടത് നന്മയുടെ ' പ്രകാശം തെളിയട്ടെ
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം