ഗവ..യു .പി .സ്കൂൾ‍‍‍‍ അരീക്കാമല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
St.Thomas Church Deepagiri,Areekamala
AREEKAMALA

അരീക്കമല

prakrithi

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ഏരുവേശ്ശി ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് അരീക്കമല. പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ ഈ പ്രദേശം ചെറിയ ചെറിയ മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. വർഷകാലത്ത് നിറഞ്ഞു കവിഞ്ഞൊഴുകുന്ന തോടുകളും കോടമഞ്ഞും പച്ചപ്പ് നിറഞ്ഞ കുന്നുകളും വർണ്ണനാതീതമായ കാഴ്ചകളാണ് .കടുത്ത വേനൽക്കാലത്ത് പോലും ചൂട് കുറഞ്ഞ അന്തരീക്ഷം ഈ പ്രദേശത്തിൻെറ പ്രത്യേകതയാണ്. ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗവും സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്നവരാണ് .കാർഷികമേഖലയിലും കാർഷികേതര മേഖലയിൽ ചെയ്ത് ഉപജീവനം നടത്തുന്നവരാണ് ഇവിടുത്തെ ജനങ്ങളിൽ അധികവും. പണ്ട് സ്വന്തം വീടുകളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന് സമൂഹത്തിലെ പല പ്രവർത്തനമേഖലകളിലും മുന്നോട്ടു വരുന്നത് നമുക്ക് കാണാൻ സാധിക്കും.അരീക്കമലയിലെ ഏക ക്രിസ്തീയ ആരാധനാലയമാണ് സെന്റ് തോമസ് ചർച്ച് ദീപഗിരി. ഗവ.യു.പി സ്കൂൾ അരീക്കമല ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

prakrithi bhangi

അരീക്കമല എന്ന പേരിന് ഒരു കഥയുണ്ട് ശ്രീ കൂനയിൽ സുകുമാരൻ പറയുന്നതനുസരിച്ച് പണ്ടുകാലത്ത് ഈ പ്രദേശത്ത് ധാരാളം കരനെൽകൃഷി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ ധാരാളം നെല്ല് ഉത്പാദിപ്പിച്ചിരുന്നു . അരി മറ്റ് പ്രദേശങ്ങളിൽ കച്ചവടം ചെയ്തിരുന്നു. ഇങ്ങനെ മലമുകളിൽ അരി ലഭ്യമായതിനാൽ ഈ പ്രദേശത്തിന് അരീക്കമല എന്ന പേരുവന്നത്.ഇവിടത്തെ ജനങ്ങൾ ആദ്യകാലങ്ങളിൽ ഇവിടെ താമസിച്ചിരുന്ന പട്ടികവർഗക്കാർ വിഭാഗമായ കരിമ്പാലർ ആയിരുന്നു. അന്ന് ഇവിടെ താമസിച്ചിരുന്ന അവരുടെ വീട് നിർമ്മാണ വിധി തികച്ചും വ്യത്യസ്തമായിരുന്നു .മുളന്തണ്ട്,മുളയുടെ ഇല എന്നിവ ഉപയോഗിച്ചാണ് അന്ന് വീട് നിർമ്മിച്ചിരുന്നത്. കാട്ടു കഴുക്കോൽ ഉപയോഗിച്ച് മുളയുടെ ഇലകൾ ചരിച്ച് കെട്ടിയാണ് മേൽ കൂരകൾ നിർമ്മിച്ചത്.ഭിത്തി മുള തല്ലി പരത്തിയാണ് മറച്ചത്.അന്നത്തെ വീടുകൾക്കു ഒറ്റമുറി ഉണ്ടായിരുന്നുള്ളൂ.

പൊതു സ്ഥാപനങ്ങൾ

  • ഗവ.യു.പി സ്കൂൾ അരീക്കമല
  • ഗവ.ഹോമിയോ ഡിസ്‌പെൻസറി അരീക്കമല
  • പോസ്റ്റ് ഓഫിസ്
  • റേഷൻ കട
  • അങ്കണവാടി

ആരാധനാലയങ്ങൾ

സെന്റ് തോമസ് ചർച്ച് ദീപഗിരി

ഭജനമഠം

ഗവ.ഹോമിയോ ഡിസ്‌പെൻസറി അരീക്കമല

ചിത്രശാല

ഭൂപ്രകൃതി അരീക്കമല