ക‌ുന്ന‌ുമ്മൽ എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൊറോണ എന്നത് ഒരു മഹാമാരിയാണ്. കൊറോണക്കാലം ഒരുകൂട്ടം ജനങ്ങൾക്ക് നല്ലതും മറ്റു ചിലർക്ക് മോശം അവസ്ഥയുമാണ് . ചിലർ മരുന്നുകളും ഭക്ഷണവും അവശ്യസാധനങ്ങളും വീടുകളിലെത്തിച്ചു കൊടുത്തു.മറ്റു ചിലർ കൃഷി ചെയ്യാൻ ആരംഭിച്ചു വേറെ ചിലർ വീടും പരിസരവും വൃത്തിയാക്കുകയും പാചകത്തിൽ ഏർപ്പെടുകയും ചെയ്തു.കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയാൻ ഈയൊരു ലോക് ഡൗൺ കാലത്ത് മനുഷ്യർക്ക് കഴിഞ്ഞു.

ഈ ലോക് ഡൗൺ കാലം എനിക്ക് വളരെ സന്തോഷം നിറഞ്ഞതായിരുന്നു. എനിക്ക് കളിക്കാൻ കുറേ സമയം കിട്ടി.ചെറിയ വീട്ടുജോലി ക ളൊക്കെ ചെയ്യാൻ അമ്മ എന്നെ പഠിപ്പിച്ചു. അമ്മയോടൊപ്പം പച്ചക്കറിനടുകയും അതിന് വെള്ളമൊഴിക്കുകയും ചെയ്തു.മുല്ലപ്പുച്ചൂടിയും ടി.വി കണ്ടും ഊഞ്ഞാലാടിയും ചേട്ടൻമാരോടൊപ്പം കളിച്ചും. ചക്കയും മാങ്ങയും കഴിച്ചും സന്തോഷത്തോടെ കഴിഞ്ഞു. എന്നാൽ ഒരേ ഒരു വിഷമം എന്റെ സ്കൂളിലെ കൂട്ടുകാരേയും ടീച്ചർമാരേയും കാണാൻ സാധിക്കാത്ത താണ്' ഈ രോഗം എത്രയും പെട്ടെന്ന് ഇല്ലാതാകാൻ ഞാൻ പ്രാർത്ഥിക്കുന്നു.

സായൂജ്യ
3 എ ക‌ുന്ന‌ുമ്മൽ എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം