കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/ആർഭാടങ്ങൾ ഇല്ലാത്ത ആഘോഷം.

Schoolwiki സംരംഭത്തിൽ നിന്ന്
ആർഭാടങ്ങൾ ഇല്ലാത്ത ആഘോഷം.

<
വല്ലാത്ത ആൾക്കൂട്ടമായിരുന്നു ഓഡിറ്റോറിയത്തിന് മുമ്പിൽ. റോഡിൽ വാഹങ്ങൾ പാർക്ക് ചെയ്തത് കാരണം മറ്റു വാഹനങ്ങൾക്ക് പോലും പോകാൻ വയ്യാത്ത അത്ര തിരക്ക്. കല്യാണ ചെക്കൻ അതാ കുതിര പുറത്ത് വരുന്നു. അതിനെ താളം പിടിച്ചു കൊണ്ട് കുറെ ചെറുപ്പക്കാർ അവരാണെങ്കിലോ ഒരേ പോലെ ഷർട്ടും ലുങ്കിയും കൂളിംഗ് ഗ്ലാസും. എല്ലാവരും ഡാൻസ് ചെയ്ത് ആകെ സന്തോഷത്തിൽ. ഓഡിറ്റോറിയത്തിന് പുറകിൽ കല്യാണം കഴിഞ്ഞ ശേഷം ബാക്കി വന്ന ആഹാരം കുഴി കുത്തി മൂടുന്ന തിരക്കിലായിരുന്നു കുറെ കാറ്ററിങ് ചെറുപ്പക്കാർ. എല്ലാം ഇപ്പോൾ ഒരു ഓർമ പോലെ. എത്ര വേഗം ആണ് എല്ലാം മാറി മറിഞ്ഞത്. ഒരു വൈറസ് മൂലം ആർക്കും കല്യാണം കൂടേണ്ട ഉത്സവം കൂടേണ്ട പണിക്ക് പോകേണ്ട. പണത്തിന്റെ ഹുങ്ക് കാണിക്കാതെ എല്ലാം ചെറിയ രീതിയിൽ നടത്താം എന്ന് മനസിലായി. നമുക്ക് ഒന്നിച്ചു പ്രാർഥിക്കാം. ഒന്നിച്ചു നേരിടാം. ഒട്ടകെട്ടായി.......

മുനീർ.എസ്
IV A കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം