കൊട്ടക്കാനം എ യു പി സ്കൂൾ/എന്റെ ഗ്രാമം
പുതിയ കുപ്പായം അണിഞ്ഞ് ജൂണിൽ മഴയും നനഞ്ഞ് ശാഠ്യം പിടിച്ചു തല്ലും വാങ്ങി ഈ സരസ്വതി ക്ഷേത്രത്തിലെത്തി അക്ഷരം നേടി ജീവിതത്തിന്റെ നാനാതുറകളിൽ ലോകത്തിന്റെ വിവിധ കോണുകളിൽ എത്തിപ്പെട്ടവർ നിരവധിയാണ്. പുല്ലുമഞ്ഞ ഷെഡും പരിമിത സൗകര്യങ്ങളും ഈസ് വിദ്യാലയത്തിന്റെ ഇന്നലെകളാണ്. ഇന്ന് ഇതൊരു ഹൈടെക് വിദ്യാലയമായി മാറിയിരിക്കുകയാണ് വിശാലമായ ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും , സ്മാർട്ട് ക്ലാസ് സൗകര്യങ്ങളും, പുസ്തകങ്ങളാൽ സമ്പന്നമായ ലൈബ്രറിയും നമ്മുടെ വിദ്യാലയത്തിന്റെ ഇന്നത്തെ പ്രത്യേകതകളാണ്.അധ്യായത്തിന്റെ മികവും ചിട്ടയായ പ്രവർത്തനവും വൈഷമിങ്ങൾക്കിടയിലും കൂടുതൽ കരുത്തോടെ മുന്നോട്ട് നീങ്ങാൻ നമുക്ക് ആത്മവീര്യം പകർന്നു. നമ്മുടെ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവർ ഇന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ ഉയർന്ന പദവികൾ അലങ്കരിക്കുന്നു എന്നത് നമുക്ക് അഭിമാനകരമായ ഒന്നാണ്. 1954 ൽ സ്കൂളിന്റെ രൂപീകരണത്തിലും തുടർന്ന് വളർച്ചയിലും നിസ്തുലമായ പങ്കു വഹിച്ച സ്ഥാപക മാനേജർ, അക്ഷരം നൽകി മൺമറഞ്ഞുപോയ ഗുരുഭൂതന്മാർ, അകാലത്തിൽ പൊലിഞ്ഞുപോയ പൂർവ്വ വിദ്യാർത്ഥികൾ, ഏവരെയും സ്നേഹാദരപൂർവ്വം സ്മരിക്കുന്നു.