കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഇന്നത്തെ ജീവിതത്തിൽ നമ്മൾ നേരിടുന്ന മുഖ്യപ്രശ്നമാണ് ശുചിത്വമില്ലായ്മ. നാം നേരിടുന്ന പല രോഗങ്ങൾക്കും കാരണം ശുചിത്വമില്ലായ്മയാണ്. തെരുവോരങ്ങളിലും വീട്ടുപരിസരങ്ങളിലും അഴുക്കും മാലിന്യവും കെട്ടികിടക്കുന്നു. ശുചിത്വം പാലിച്ചില്ലെങ്കിൽ ഇനി നമ്മൾ നേരിടേണ്ടി വരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ്.

പരിസ്ഥിതി ദിനത്തിൽ പരിസരം വൃത്തിയാക്കണമെന്ന് പറഞ്ഞ് കെട്ടിഘോഷിച്ചു നടക്കുന്നുണ്ടെങ്കിലും അതിലെത്രതത്തോളം ആത്മാർത്ഥത പുലർത്തുന്നുണ്ടെന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. ഇന്ന് നമ്മൾ കേൾക്കുന്നതൊക്കെ പുതിയ പുതിയ രോഗങ്ങളുടെ പേരുകളാണ്. ഈ രോഗങ്ങളൊക്കെ നമ്മൾ തന്നെയല്ലേ ക്ഷണിച്ചുവരുത്തുന്നത്.

കൊതുകുകൾ വളരുന്നതിന് നാം സൗകര്യം ചെയ്തുകൊടുക്കുമ്പോൾ നമ്മുടെ ആരോഗ്യപ്രശ്നങ്ങളാണ് കൂടുന്നതെന്ന് പലപ്പോഴും നാം മറന്നു പോകുന്നു. ഇതിൽ നിന്നൊക്കെ രക്ഷപ്പെടണമെങ്കിൽ നാം ഉണർന്നു പ്രവ൪ത്തിച്ചേ മതിയാകൂ.

ശുചിത്വം പാലിക്കാം നല്ലൊരു നാളേയ്ക്കായി......

അഭിരാമി.പി
6 കൊട്ടക്കാനം എ.യു.പി. സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം