കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്
സംയുക്ത ഡയറി പ്രകാശനം
ഒന്നാം ക്ലാസിലെ കുട്ടികൾ അവരുടെ കുഞ്ഞനുഭവങ്ങൾ ഓരോ ദിവസവും ഡയറിയിൽ കുറിച്ചിരുന്നു. ഈ വർഷക്കാലം എഴുതിയ അവരുടെ ഡയറികൾ എന്റെ ഓർമ്മയിലെ ദിനങ്ങൾ എന്ന പേരിൽ ഒരു പുസ്തകമാക്കി മാറ്റി. ജനുവരി 9 ന് സ്കൂളിൽ പ്രകാശനം ചെയ്യുകയും ചെയ്തു.
കൂട്ടെഴുത്ത് പത്രം
ഒന്നാം ക്ലാസിലെ കുട്ടികൾ അവരുടെ സ്കൂളിലും പരിസരത്തും നടന്ന കാര്യങ്ങൾ കോർത്തിണക്കി ഒരു പത്രം നിർമ്മിച്ചു. അവർ തന്നെ എഴുതി തയ്യാറാക്കിയ പത്രം പ്രധാനാധ്യാപികയായ
റെനിമോൾ ജോസഫ് പ്രകാശനം ചെയ്തു.