കേരള സ്കൂൾ കായികോൽസവം/ദേശീയമത്സരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ആമുഖംസംഘാടനംമത്സര
വിഭാഗങ്ങൾ
മത്സര
ഇനങ്ങൾ
മത്സര
പങ്കാളിത്തം
ദേശീയ
മത്സരങ്ങൾ
മൽസര
ഫലങ്ങൾ
ചിത്രശാലഅറിയിപ്പുകൾ

അ‍ത്‍‍ലറ്റിക്സ്

സംസ്ഥാനമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികൾക്ക് മാത്രമാണ് നാഷണൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

നൂറുമീറ്റർ മത്സരത്തിലെ ആദ്യ ആറ് സ്ഥാനക്കാർ 4 x100റിലേയിലും നാന്നൂറ് മീറ്റർ മത്സരത്തലെ ആദ്യ ആറ് സ്ഥാനക്കാർ 4 x 400റിലേയിലും യോഗ്യത നേടും.

അക്വാറ്റിക്സ്

സംസ്ഥാനമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുകയും , മുൻവർഷത്തെ ദേശീയ മത്സരത്തിലെ ആറാം സ്ഥാനത്തിന്റെ സമയത്തിനുളളിൽ വരുകയും ചെയ്യുന്നതാണ് സംസ്ഥാന ടീം സെലക്ഷൻ മാനദണ്ഡം.

നൂറുമീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിലെ ആദ്യ നാല് സ്ഥാനക്കാർ 4x100 റിലേയിൽ മത്സരിക്കും.

ഫ്രീസ്റ്റൈൽ,ബട്ടർഫ്ലൈ,ബ്രസ്‍സ്റ്റ് സ്‍ട്രോക്ക്, ബാക്ക് സ്‍ട്രോക്ക് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ ഉൾപ്പെടുന്നതാണ് 4x100മീറ്റർ മെഡ്‍ലെ റിലേ ടീം.

ഗെയിംസ്

ഗെയിംസ് മത്സരങ്ങളിൽ അതാത് ഗെയിമിൽ പ്രാവീണ്യം നേടിയ വിദഗ്ധർ തെരഞ്ഞെടുത്ത കുട്ടികളാണ് നാഷണൽ മത്സരത്തിൽ പങ്കെടുക്കുന്നത്.

വെയിറ്റ് കാറ്റഗറി മത്സരങ്ങൾ

വെയിറ്റ് കാറ്റഗറി മത്സരങ്ങളിൽ അതാത് കാറ്റഗറിയിൽ ഒന്നാംസ്ഥാനം കിട്ടുന്ന കുട്ടിക്കാണ് നാഷണൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

നേട്ടങ്ങൾ

ദേശീയമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന കുട്ടികൾക്ക് SGFI നൽകുന്ന മെഡലിനും സർട്ടിഫിക്കറ്റിനും പുറമെ സംസ്ഥാനവിദ്യാഭ്യാസവകുപ്പ് ക്യാഷ് അവാർഡും നൽകുന്നു.

ദേശീയമത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സംസ്ഥാനവിദ്യാഭ്യാസ വകുപ്പ് ഗ്രേസ് മാർക്ക് നൽകിവരുന്നു.