കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/വി.എച്ച്.എസ്.എസ്

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂളിൽ 1991ലാണ് വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തനമാരംഭിച്ചത്. അഗ്രികൾച്ചർ സെക്ടറിൽ ഉള്ള NMOG, PP എന്നീ രണ്ടു കോഴ്സുകളാണ് ആദ്യകാലത്ത് ഇവിടെ ഉണ്ടായിരുന്നത്.

വി.എച്ച് .എസ് .ഇ .ബ്ലോക്ക്

 2018 ൽ NSQFഅഥവാ ദേശീയ  തൊഴിൽ നൈപുണി യോഗ്യതാ ചട്ടക്കൂട് അനുസൃതമായ സിലബസ് കേരള സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ 66 സ്കൂളുകളിൽ ഒന്ന് കെ. കെ. എം.ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ആയിരുന്നു .ഫ്ലോറികൾച്ചറിസ്റ്റ് ഓപ്പൺ കൾട്ടിവേഷൻ,ഗാർഡനർ എന്നീ രണ്ടു കോഴ്സുകളാണ് ഇവിടെ പ്രവർത്തിച്ചു വന്നിരുന്നത്.  2021 ൽ ഇൻറീരിയർ ലാൻഡ്സ്കേപ്പർ എന്ന കോഴ്സ്  ഇവിടെ പുതിയതായി ഉൾപ്പെടുത്തി.

 കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിലുള്ള കൃഷിഭവനുകളിൽ അഗ്രികൾച്ചർ അസിസ്റ്റൻറ് ,വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇൻസ്ട്രക്ടർ ,ലാബ് അസിസ്റ്റൻറ്  എന്നീ തസ്തികകളിൽ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായ നിരവധി പേർ ജോലി ചെയ്തു വരുന്നു .

 ഓണാട്ടു കരയിൽ കാർഷിക മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് കൊണ്ടാണ് കൃഷി അധിഷ്ഠിത കോഴ്സുകൾ ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്.   കോഴ്സിൻ്റെ ഭാഗമായി തിയറി ക്ലാസ്സുകളോടൊപ്പം തന്നെ  പ്രായോഗിക പരിശീലനത്തിന് ധാരാളം അവസരങ്ങൾ പാഠ്യപദ്ധതിയിൽ ഉണ്ട്. എക്സ്പർട്ട് ഇൻററാക്ഷൻ ,ഫീൽഡ് വിസിറ്റ് , ഓൺ ദി ജോബ് ട്രെയിനിങ്  എന്നീ പരിപാടികളിലൂടെ തൊഴിലിടങ്ങളിലെ പ്രായോഗിക അനുഭവ പരിജ്ഞാനം സ്വായത്തമാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നു .കോഴ്സിൻ്റെ  പേരുകൾ അന്വർത്ഥമാക്കുന്ന ഉദ്യാന നിർമ്മാണം, പുൽത്തകിടി നിർമ്മാണം ,ശലഭോദ്യാനം ,Shade ഗാർഡൻ, ഹാങ്ങിങ്  ഗാർഡൻ, ബന്ദി കൃഷി തുടങ്ങിയവ  സ്കൂളിൽ നടപ്പിലാക്കിവരുന്നു . പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തന മേഖലകളായ നാഷണൽ സർവീസ് സ്കീം(എൻ.എസ്.എസ്. ),അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ എന്നിവയും ഇവിടെ പ്രവർത്തിച്ചു വരുന്നു.