കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ഒരുമയുടെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയുടെ കാലം

നാമിപ്പോൾ കടന്നുപോകുന്നത് വലിയൊരു മഹാമാരിക്ക് നടുവിലൂടെയാണ്. കൊറോണ അഥവാ കോവിഡ് 19 എന്ന് വൈറസ്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് എല്ലാമായി എന്ന് അഹങ്കരിച്ചു നടന്ന വികസിത രാഷ്ട്രങ്ങളെ പോലും മുട്ടുകുത്തിച്ചു. വിദേശത്തുള്ളവർ തൻറെ നാട്ടിൽ വിളിച്ച് ഒരു മാസ്ക് തരുമോ എന്ന് കരഞ്ഞു ചോദിക്കേണ്ട അവസ്ഥ വന്നു. പ്രളയവും കാട്ടുതീയും ജലക്ഷാമവും സുനാമിയും വന്നിട്ടും മനുഷ്യൻ പഠിച്ചില്ല. അവർ പ്രകൃതിയുടെ വരദാനങ്ങൾ നശിപ്പിച്ചു കൊണ്ടേയിരുന്നു. അതിനാൽ പല സൂക്ഷ്മാണുക്കളേയും നമ്മൾ നേരിടേണ്ടി വന്നു.എന്നാൽ മനുഷ്യൻ അവന്റെ ബുദ്ധിയും ശാസ്ത്രത്തിന്റെ സഹായവും ഉപയോഗിച്ച് അവയെ എല്ലാം ഒരു പരിധിപരിധിവരെ നിയന്ത്രിച്ചു.എന്നാൽ കൊറോണ എന്ന വൈറസിനെ നമുക്ക് നേരിടേണ്ടി വന്നെങ്കിലും കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഈ സൂക്ഷ്മജീവി നമുക്ക് ഒത്തൊരുമയുടെ പാഠങ്ങൾ പലയിടങ്ങളിലും കാണിച്ചു തന്നു.പൊതുവിതരണകേന്ദ്രങ്ങളിലേക്ക് തിരിഞ്ഞുപോലും നോക്കാത്ത ആളുകൾ വരെ സർക്കാരിൻറെ സൗജന്യ റേഷൻ വാങ്ങാൻ കോവിഡ് എന്ന മഹാമാരിയുടെ അകലം പാലിക്കൽ പോലും മറന്നു പോകുന്നു.ദരിദ്രനെന്നോ പണക്കാരനെന്നോ ഭേദമില്ലാതെ കൈകൊട്ടിയും ദീപം തെളിയിച്ചും സർക്കാരിനെയും ആരോഗ്യ പ്രവർത്തകരെയും അനുമോദിക്കുന്നു. "മാവേലി നാടു വാണീടും കാലം മനുഷ്യരെല്ലാരും ഒന്നു പോലെ" എന്ന ചൊല്ല് അന്വർഥമായിരിക്കുന്നു.ചെറിയൊരു ജലദോഷം വന്നാൽ പോലും ആശുപത്രികളിൽ പോയി സ്പെഷ്യലിസ്റ്റുകളുടെ മുന്നിൽ ഊഴം കാത്തു നിന്നവർ എവിടെ?അന്യ ജീവന് പുല്ലുവില പോലും കൽപിക്കാഥതെ റോഡുകളിൽ കൂടി വായുവേഗത്തിൽ പാഞ്ഞിരുന്ന ഫ്രീക്കന്മാർ എവിടെ? അവരുടെയൊക്കെ ധൃതി എന്തിനുവേണ്ടി ആയിരുന്നു? പാവപ്പെട്ട കാൽനടക്കാരന് ഒന്നു റോഡ് മുറിച്ചുകടക്കാൻ പോലും ഇടം നൽകാതെ പാറിപ്പോയ മറ്റു വാഹനങ്ങൾ എവിടെ? ഇവയൊക്കെ കുറച്ചുകാലം മാറ്റിനിർത്തിയതിനാൽ അന്തരീക്ഷ മലിനീകരണം പകുതിയിലേറെ കുറഞ്ഞിരിക്കുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം.ശരിയാണ് നമുക്ക് തന്നെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു നോക്കാം.പാറിപ്പറക്കുന്ന പൂമ്പാറ്റ കളെയും കളകളാരവം മുഴക്കിക്കൊണ്ട് നമ്മുടെ തൊടികളിൽ തിരിച്ചെത്തിയ കിളികളെയും സ്വൈര്യവിഹാരം നടത്തുന്ന മറ്റു ജീവജാലങ്ങളെയും മുമ്പത്തേക്കാൾ അധികം ഈ കോവിഡ് കാലത്ത് കാണാൻ കഴിയുന്നില്ലേ...? പ്രശസ്ത സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ ഈ ഭൂമിയുടെ അവകാശികൾ നമ്മൾ മാത്രമല്ല! അവരും വിഹരിക്കട്ടെ.കൂടാതെ ഇറ്റലിക്കാരനെന്നൊചൈനക്കാരനെന്നൊ ചൈനക്കാരനെ ന്നോ കേരളീയനായ ഗ്രാമവാസി എന്നോ ഭേദമില്ലാതെ എല്ലാവരും ഒരു കുടക്കീഴിൽ ക്വാറന്റൈനിലും ഐസൊലേഷനിലും ഒക്കെ നമ്മുടെ പ്രിയപ്പെട്ടസർക്കാർഒരുക്കുന്നതണലിൽകഴിയാനുള്ള ഒരുമ നമ്മിൽ വളർത്തി. ഇങ്ങനെയൊക്കെ നോക്കുമ്പോൾ സ്നേഹിച്ചുപോകുന്നു ഈ കോവിഡിനെ....!ഒരുനാണയത്തിന്റെ ഒരു വശത്തു നിന്നു നോക്കുമ്പോൾ കൊറോണയ്ക്ക് നന്ദി ....... മനുഷ്യനെ വീണ്ടും ഒരുമിപ്പിച്ചതിന്.

നവനീത്.ആർ
5A കെ .കെ .എം .ജി .വി .എച്ച്. എസ്.എസ്.ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - ലേഖനം