കെ.വി.എൽ.പി.എസ് പടയണിപ്പാറ/ചരിത്രം
1982 പടയണിപാറ കൊടുമുടി പ്രദേശത്ത് അനുവദിച്ച എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ ആണ് കെ വി എൽ പി സ്കൂൾ. ഈ പ്രദേശത്ത് അന്നത്തെ താമസക്കാരായിരുന്ന പ്ലാന്റെഷൻകാർ പട്ടികജാതിവർഗ്ഗക്കാർ എന്നിവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 15 കിലോമീറ്റർ അധികം യാത്ര ചെയ്യേണ്ട സാഹചര്യത്തിൽ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ആഗ്രഹത്തോടെ ഈ നാട്ടിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി പരിശ്രമിച്ചത് ഫലമായാണ് ഈ സ്കൂൾ ആരംഭിക്ക പെട്ടത്.ഈ സ്കൂളിൻറെ സ്ഥാപക മാനേജർ യശശരീരനായ ശ്രീ കുഞ്ഞു പിള്ളയും ഇപ്പോഴത്തെ മാനേജർ ശ്രീ കെ ശശിധരനു മാണ്ഒന്നാം ക്ലാസിൽ 54 കുട്ടികളുമായി ഈ സ്കൂളിൻറെ പ്രവർത്തനമാരംഭിച്ചു തുടർന്നുള്ള വർഷങ്ങളിൽ രണ്ട് മൂന്ന് നാല് ക്ലാസ്സുകളും കൂടി അനുവദിച്ചു കിട്ടി.1 അധ്യാപികയുമായി ആണ് സ്കൂൾ മുൻപോട്ട് പോയത്. ശ്രീമതി ലത മോഹനാണ് അധ്യാപികയായി ദീർഘകാലം സേവനം അനുഷ്ഠിച്ചത്.സ്കൂളിനെ മികച്ച നിലയിൽ എത്തിച്ചതിൽ ലത ടീച്ചർ ഏറെ പരിശ്രമിച്ചു