ജീവിത ചക്രത്തിലെത്തി നോക്കുമ്പോൾ
ഏഴുവർണ്ണത്തിൻ മനോഹാരിത
ചിലതുണ്ട് ബന്ധങ്ങൾ സ്നേഹങ്ങൾ സൗഹൃദം ചിതലെടുക്കാൻ പോലും ആകാത്തവ
ചിലതുണ്ട് മോഹങ്ങൾ ഉയരങ്ങൾ താണ്ടുവാൻ ചിറകടിച്ചങ്ങു പറക്കുവാനും
ചിലതുണ്ട് പ്രതീക്ഷകൾ ഹൃദയത്തിലിപ്പൊഴും മോഹങ്ങളായ് മാത്രം വിങ്ങിടുമ്പോൾ
ചിലതുണ്ട്ദുഃഖങ്ങൾ
മായാത്ത കാഴ്ചകൾ ഉണങ്ങാത്ത മുറിവും ഓർമ്മകളും
ഇനിയുംചിലത് എനിക്കായിമാത്രം
ചിതലെടുക്കാതെയീ നൊമ്പരവും.......