ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/ഗോൾ 2026

Schoolwiki സംരംഭത്തിൽ നിന്ന്

ഫിഫ ഫുട്ബോൾ ലോകകപ്പ് ആരവം


ഫിഫ ഫുട്ബോൾ ലോകകപ്പിന് ആവേശം പകരാനായി കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന വിളംബര ജാഥയുടെ ഫ്ലാഗ് ഓഫ് കർമ്മം സ്കൂൾ മാനേജർ കെ.പി. ഹുസൈൻ ഹാജി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എസ്. ഗീത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വിളംബര ജാഥയ്ക്ക് പിന്നാലെ സ്കൂൾ ടർഫിൽ വിദ്യാർത്ഥികൾക്കായി വിവിധ കായിക-വിജ്ഞാന മത്സരങ്ങളും ഒരുക്കിയിരുന്നു. ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. തുടർന്ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേകം സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരങ്ങൾ ടർഫിൽ അരങ്ങേറി.