കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി മാറേണ്ട മനുഷ്യരും
മാറുന്ന പരിസ്ഥിതി മാറേണ്ട മനുഷ്യരും
ഇന്ന് നാം കാണുന്ന പരിസ്ഥിതി വളരെ വ്യത്യസ്തമാണ്. പണ്ടു കാലങ്ങളിൽ തൻ്റെ പറമ്പിൽ നിന്നും പറിക്കുന്ന പച്ചക്കറികളും പഴങ്ങളും ഒക്കെ കഴിക്കുന്ന മനുഷ്യരാണ് ഉണ്ടായിരുന്നത്. അന്നത്തെ മനുഷ്യന് രോഗങ്ങൾ ഉണ്ടായിരുന്നില്ല. മഴ, വെയിൽ ഒക്കെ ശുദ്ധമായിരുന്നു. ഇന്ന് മഴ നനഞ്ഞാൽ അമ്മമാർ വഴക്കു പറയും കാരണം രോഗം പിടിപെടും എന്ന പേടി.അതു പോലെ വെയിൽ മാരകമായ സ്കിൻ കാൻസറിനു പോലും കാരണമാകുന്നു. പ്രകൃതിയെ പോലും പേടിക്കേണ്ട അവസ്ഥ. ഇതിനു കാരണം നാം തന്നെയാണ്. ഈ മാറ്റത്തിനു കാരണം നമ്മുടെ മാറുന്ന ശീലങ്ങളാണ്. ആ കാരണങ്ങൾ കൊണ്ടാണ് മഹാ വ്യാധികൾ ഉണ്ടാകുന്നത്. ഒന്നാമത് നമ്മുടെ ഭക്ഷണ രീതി. നാം ഭക്ഷണത്തിനായി മറ്റു വ്യക്തികളെ ആശ്രയിക്കുന്നു. ഇന്ന് ഉപയോഗിക്കുന്ന ഉപ്പ് തൊട്ട് കർപ്പൂരം വരെ വിവിധ കമ്പിനികൾ നിർമ്മിക്കുന്നു. നാം അത് വിശ്വസിച്ച് കഴിക്കുന്നു. ഇവയൊക്കെ മാരക വിഷമാണ്. നാം ഇത് കഴിക്കുമ്പോൾ നമ്മുടെ അവയവങ്ങൾ നശിക്കും. പച്ചക്കറിയിൽ മാരക എൻ്റോസൾഫാൻ പോലുള്ളവ തളിക്കുന്നു. നാം കഴിക്കുമ്പോൾ അവയിൽ നിന്ന് മാരക അസുഖങ്ങൾ ഉണ്ടാകുന്നു. അവയൊക്കെ നാം പണം നൽകി വാങ്ങുന്നവയാണ് എന്നതാണ് വാസ്തവം. ഇവ നമ്മെ കൊന്നു തള്ളിയിട്ടും നാം പഠിക്കുന്നില്ല. വീണ്ടും വാങ്ങി കഴിക്കുന്നു. നാം എന്ത് കഴിക്കണം എന്നു തീരുമാനിക്കേണ്ടത് നാമാണ്. ഈ കാര്യങ്ങൾ മനസിലാക്കി നാം അവയെക്കതിരെ പോരാടണം. നല്ല സമൂഹം എന്നത് നല്ല ആരോഗ്യമുള്ള മനുഷ്യർ ചേർന്നതാണ്. നല്ല സമൂഹം ചേർന്നാലേ നല്ല നാട് ഉണ്ടാകൂ. നല്ല ആരോഗ്യമുള്ള നാടുണ്ടെങ്കിലേ നല്ല ഒരു രാജ്യം ഉണ്ടാകൂ. ഇങ്ങനെയാണെങ്കിലേ നല്ല ഒരു നാളെ ഉണ്ടാകൂ. നന്മയുള്ള ഒരു നാളെയ്ക്കായി ആരോഗ്യമുള്ള ഭാവിക്കായി നമുക്ക് ഒരുമിക്കാം . ആരോഗ്യമുള്ള ജീവിതം ആരോഗ്യമുള്ള സമൂഹം.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം