കൂടുതൽ വായിക്കുക.......
വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന അറയ്ക്കൽ പ്രദേശത്ത് 1926-ൽ ജനാബ് അബൂബക്കർ മാട്ടിൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ചസ്ഥാപനമാണ് പിൽക്കാലത്ത് എ.എം.എൽ.പി.സ്കൂൾ കുണ്ടിൽപറമ്പയായിമാറിയത് . ഏകദേശം 95 വർഷം പൂർത്തിയാക്കിയ ഈ അവസരത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച പല വ്യക്തികളും ഈ സ്കൂളിൽനിന്നും അക്ഷരജ്ഞാനം നേടിയിട്ടുണ്ട് . സ്ഥല പരിമിതി മൂലമുള്ള അസൗകര്യം ഉണ്ടെങ്കിലും മാനേജരുടെയും ,നാട്ടുകാരുടെയും , അധ്യാപകരുടെയും സഹകരണത്തോടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.