1929 ആഗസ്റ്റ് 20 തീയതി 1,2 ക്ലാസ്സുകൾക്കും തുടർന്ന് 3,4 ക്ലാസ്സുകൾക്കും സർക്കാരിൽ നിന്നും അനുവാദം ലഭിച്ചു. 1960 ൽ പള്ളിവക ഒരു ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള പണമുണ്ടാക്കാൻ വേണ്ടി അന്നത്തെ വികാരിയച്ചൻ, ബഹു.നാല്പാടൻ ദേവസ്സി - സെൻറ്. മേരീസ് എൽ.പി. സ്ക്കൂൾ മഠത്തിന് കൊടുക്കാമെന്ന് തീരുമാനിച്ചു. 4.6.1960 ൽ പെ.ബഹു.ജനറാളമ്മയുടെ അനുവാദത്തോടെ എറണാകുളം മെത്രാപ്പോലീത്തായുടെ അടുക്കൽ സ്ക്കൂളിനുവേണ്ടി അപേക്ഷ സമർപ്പിച്ചു. 14.7.1960 ൽ സെൻറ്.മേരീസ് എൽ.പി. സ്ക്കൂളും പറമ്പും കൂടി 12105 രൂപ 11 അണ 9സ.യ്ക്ക് തീറു വാങ്ങി. പഠനതലത്തിൽ മാത്രമല്ല മറ്റെല്ലാ രംഗങ്ങളിലും നല്ല നിലവാരം പുലർത്തുന്ന ഒരു സ്ക്കൂളാണിത്. അങ്കമാലി ജില്ലയിലെ Best School Trophy, Work experience Trophy,കലാകായിക തലങ്ങളിൽ ഏറെ സമ്മാനങ്ങൾ, മോറൽ സയൻസിൽ രൂപതാതല റാങ്കുകൾ തുടങ്ങിയവ കരസ്ഥമാക്കാറുണ്ട്. ഇടയ്ക്കിടയ്ക്കുള്ള പ്രാർത്ഥന, ക്ലാസ്സുകൾ, സന്മാർഗ്ഗബോധം തുടങ്ങിയവയിലൂടെ ആദ്ധ്യാത്മികമായും കുട്ടികളെ വളർത്തുവാൻ അധ്യാപകർ സർവ്വാത്മനാ ശ്രമിക്കുന്നു. സി.ആൻറണിയ, സി.മെലാനി, സി.ബോർജിയ, സി.ഹിൽഡ, സി.റോസെല്ലോ,സി.ബെനോയി, സി.അമാബലിസ്, സി.ലൊറൈൻ, സി.സിൽവി, സി.ജെയ്സ് മേരി, സി.റാണി ഗ്രെയ്സ് തുടങ്ങിയവർ പ്രധാനാധ്യാപികമാരായിട്ടുണ്ട്.

"https://schoolwiki.in/index.php?title=കൂടുതൽ_അറിയുക.&oldid=1238710" എന്ന താളിൽനിന്ന് ശേഖരിച്ചത്