ലോക ലഹരി വിരുദ്ധ ദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി. കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പ്ല കാർഡുകൾ നിർമ്മിച്ചു കൊണ്ടുവന്നു. ലഹരി എന്താണെന്നും അത് ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സിസ്റ്റർ ഫ്ലെമി മരിയ സംസാരിച്ചു.ബസ്സിന ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാർത്ഥി പ്രതിനിധികൾ സംസാരിക്കുകയുണ്ടായി.