കുന്ദമംഗലം എച്ച്.എസ്സ്.എസ്സ്/അക്ഷരവൃക്ഷം/നാം അതിജീവിക്കും, പ്രതിരോധിക്കും ഈ മഹാമാരിയെ
നാം അതിജീവിക്കും, പ്രതിരോധിക്കും ഈ മഹാമാരിയെ
പ്രകൃതി എന്ന മഹാ ശക്തി മനുഷ്യനെ സൃഷ്ടിച്ചു അവന്റെ ആവശ്യത്തിന് പുഴകളും നദികളും സൃഷ്ടിച്ചു. എന്നാൽ അവൻ തനിക്ക് ആവശ്യമില്ലാത്ത തു നിക്ഷേപിക്കുന്നതിനുള്ള ഒരിടം മാത്രമായി ചുരുക്കി,കാട് സൃഷ്ടിച്ചു എന്നാൽ പണത്തിനുള്ള ആർത്തി അവനെ അത് നശിപ്പിക്കാൻ പ്രേരണ നൽകി. എന്തിന് ഒരു ജീവജാലത്തിനും കൊടുക്കാത്ത വലിയൊരു സിദ്ധി പ്രകൃതി മനുഷ്യന് കൊടുത്തു,ബുദ്ധി. എന്നാൽ അവൻ അത് ബോംബുകളും ആയുധങ്ങളും ഉണ്ടാക്കുവാനാണ് ഉപയോഗിച്ചത്.ഇപ്പോൾ ഇതാ ഒരു സൂക്ഷിമാണു മനുഷ്യൻ മനുഷ്യത്വത്തിന്റെ വിലയറിഞ്ഞു.മനുഷ്യൻ ചെയ്ത തെറ്റുകൾ മാറ്റി നിർത്തുമ്പോൾ അവന്റെ ഏറ്റവും വലിയ ഗുണം ഒരു ആപത്ത് വരുമ്പോൾ ഒറ്റകെട്ടായി പ്രവർത്തിക്കുക എന്നതാണ്.ഇന്ന് കോവിഡ് രോഗത്തിനെതിരെയുള്ള നമ്മുടെ പ്രതിരോധം എല്ലാ ലോക രാഷ്ട്രങ്ങൾക്കു മുന്നിൽ ഒരു വലിയ മാതൃകയാണ്.രാപകൽ നമ്മുടെ രക്ഷക്കു വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരും പോലീസുക്കാരും ഈ രോഗത്തിന് മുന്നിൽ പകച്ചു നിന്ന നമ്മളെ കൈപിടിച്ചുയർത്തിയ ഗവണ്മെന്റും എല്ലാം ആദരിക്കപെടേണ്ടവർ തന്നെയാണ്.ലോക ആരോഗ്യ സംഘടന പോലും നമ്മുടെ രോഗ പ്രതിരോധ മാർഗങ്ങൾ കണ്ടു അതിശയിച്ചു.ഈ കാലത്തു നമ്മൾ മനസിലാക്കിയ മറ്റൊരു കാര്യം കൂടിയുണ്ട് വൃത്തി. മനുഷ്യരായി മടങ്ങി വരാൻ മനുഷ്യത്വത്തോടെ അകന്ന് നിന്നു. ഈ അവസ്ഥയെല്ലാം മാറും, നമ്മൾ പഴയസ്ഥിതിയിലേക്ക് തിരിച്ചെത്തും. നമ്മൾ പരിസ്ഥിതിയോട് ചെയ്തതിന്റെ പ്രതിക്കുല ഫലമായി കാലം നമ്മുക്ക് നേരെ പിടിച്ച കണ്ണാടി ആണ് ഈ അവസ്ഥ.എന്നാലും നമ്മൾ ഈ അവസ്ഥയെ തരണം ചെയ്യും. രോഗ പ്രതിരോധത്തിൽ ഇന്ത്യയിൽ കേരളമാണ് ഒന്നാമത്.നാളെത്തെ വലിയ ഒന്നു ചേരലിനായി ഇന്ന് നമുക്ക് അകന്ന് നിൽക്കാം. വീട്ടിൽ ഇരുന്ന് സ്വന്തം ദേശത്തിനോടും നാടിനോ നമുക്കുള്ള ഉത്തരവാദിത്വം പാലിക്കും. കോവിഡ് പകരുന്ന കണ്ണി ഇല്ലാതാക്കാം. സർക്കാരിനടൊപ്പം ചേർന്ന് രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേരാം. ഒരു ഫീനിക്സ് പക്ഷിയെ പോലെ തീർച്ചയായും നമ്മൾ ഈ അപകട അവസ്ഥയിൽ നിന്നും ഉയർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷയാണ് നമ്മുടെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നമ്മുക്ക് നൽകുന്നത്.
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം