കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/മഴയുടെ ഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
മഴയുടെ ഭംഗി

       
മഴവരുന്നിതാ കടൽ കടന്ന് മേഘങ്ങൾ കടന്ന്
ആദ്യ തുള്ളി മന്നില്ലേക്ക്
കളകളം ഒഴുകുന്ന ശബ്ദം
മണ്ണിൽ നിന്നുമുയരുന്ന സുഗന്ധം
പുഴയിലൂടൊഴുകുന്ന മഴയെ നിന്നെ കാണാൻ എന്തൊരത്ഭുതം !
നിന്റെ യാത്ര തീരാത്തതാണല്ലോ മഴയെ
നിന്റെ ജീവിതം എത്ര മനോഹരം.....
ആരുണ്ട് നിന്നെ ഇഷ്ട്ടപ്പെടാത്തതായി
നിറമില്ലെങ്കിലും നിന്നെ കാണാൻ എന്തൊരു ഭംഗി...
ഇല്ല വാക്കുകൾ എനിക്ക് നിന്നെ വർണിച്ചീടുവാൻ മഴയെ
മഴ നിശ്ചലമായി, നിശബ്ദമായി ഇലയിലൂടിതാ മഴത്തുള്ളികൾ ഭൂമിയിലേക്ക് ഇറ്റിറ്റ് വീഴുന്നു
പ്രകൃതിയെ നമിക്കുന്നു ഞാൻ നിന്നെ
അതിസുന്ദരിയാം മഴയെ ഞങ്ങൾക്കേകിയതിനു.


Shaleena Louie Paul
9 D കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത