കാരക്കാട് എ വി എസ് എൽ പി എസ്/ആത്മവിദ്യാസംഘം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ മതാന്ധതയ്ക്കും അനാചാരങ്ങൾക്കുമെതിരെ 1917ലാണ് വാഗ് ഭടാനന്ദ ഗുരു കുമാരപുരത്ത് ആത്മവിദ്യാ സംഘം രൂപീകരിച്ചത്. ജാതിവ്യവസ്ഥക്കും വിഗ്രഹാരാധനക്കുമെതിരേയുള്ള പോരാട്ടമായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. ഇതിൽ പ്രധാനം പൂജാദികർമ്മങ്ങളും മന്ത്രവാദവുമെല്ലാം അർത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപനമാണ്. വാഗ് ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായ് എതിർത്തു 1906ൽ ദരിദ്രരുടെ വിജ്ഞാനസമ്പാദനത്തിനായി കോഴിക്കോട്ടെ കാരപ്പറമ്പിൽ തത്ത്വപ്രകാശിക എന്ന വിദ്യാലയവും വാഗ് ഭടാനന്ദ ഗുരു സ്ഥാപിച്ചു.

വാഗ്ഭടാനന്ദൻ


1934 ൽ ജോയിന്റ് സ്റ്റോക്ക് കമംബനി ആക്ട് അനുസരിച്ച് സമസ്ത തിരുവിതാംകൂർ ആത്മവിദ്യാസംഖം രജിസ്റ്റർ ചെയ്യപ്പെട്ടു.സവർണ സമുദായങ്ങളിലെ ഉൾപ്പെടെ വിദ്യാസമ്പന്നരായ നിരവധി പേർ സംഖത്തിന്റെ പ്രമുഖ പ്രവർത്തകരും ഗുരുദേവന്റെ ശിഷ്യരും ആയി .1932 ഫിബ്രവരിയിൽ പുന്നപ്രയിൽ ആത്മവിദ്യാ മഹോത്സവം നടന്നു.ആത്മയിദ്യാസ്ംഖത്തിന്റെ ആധികാരിക ഗ്രന്ധമായ 'ആത്മവിദ്യ'യുടെ ആദ്യ ഭാഗം 1925 ൽ പുറത്തിറങ്ങി.