കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/പ്രകൃതി എന്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്റെ വീട്


     മുതിർന്നവർ പറയുന്നത് കേട്ടിട്ടുണ്ട് പ്രകൃതി വളരേ ഭംഗിയുള്ളതാണ് വയലുകളും പുഴകളുO ,കുന്നും മലയും, പച്ചപ്പും അങ്ങനെ ഒരു മനോഹര ദൃശ്യഭംഗിയുള്ളതായിരുന്നു പ്രകൃതി പക്ഷെ പ്രകൃതിയുടെ ഞാൻ കണ്ട അവസ്ഥ അങ്ങനെയല്ല പുഴകളുO ,വയലുകളും, കുന്നും മലയും ഇപ്പോൾ കാണാനില്ല വയലു കൾ നികത്തിയും കുന്നുകൾ ഇടിച്ചും മരങ്ങൾ മുറിച്ചും വലിയ വലിയ കെട്ടിടങ്ങളും ഷോപിംഗ് മാളുകളും പണിത് പ്രകൃതിയെ നാം ഇല്ലാതാക്കി അതിൻ്റെ ഫലമായിട്ടാണ് ഉരുൾപൊട്ടലായും, പ്രളയമായും മഴ ലഭിക്കാതെയും കിണറുകൾ വറ്റി കുടിവെള്ള ക്ഷാമം നേരിട്ടു o പ്രകൃതി നമ്മോട് പ്രതികാരം ചെയ്യുന്നത് - പ്രകൃതി നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് വായു മലിനീകരണം വാഹനങ്ങളുടെ ആധിക്യവും മരങ്ങളുടെ കുറവും കാരണം മനുഷ്യന് ശുദ്ധവായു ശ്വസിക്കാൻ പറ്റാതായി അത് പോലെ മറ്റൊരു ഭീഷണിയാണ് ജലമലിനീകരണം അത് വളരേ രൂക്ഷമായ കാര്യമാണ് എനറിഞ്ഞിട്ടും പുഴകളേയും, കടലിനെയും അറവ് മാലിന്യങ്ങൾ കൊണ്ടും പ്ലാസ്റ്റിക് ഭക്ഷ്യ അവശിഷ്ടങൾ കൊണ്ടും നാം മലിനമാക്കുകയാണ് - ഈ ലോക് ഡൗൺ കാലത്തെ പ്രകൃതിയുടെ തിരിച്ച് വരവ് നാം കണ്ടു വായു മലിനീകരണം ഇല്ലാതായി പക്ഷികളുടെ കലപില ശബ്ദം വീണ്ടും എൻ്റെ കാതിൽ മുഴങ്ങാൻ തുടങ്ങി ഞാനക്കമുള്ള വീട്ടുകാരും അയൽവാസികളും കൃഷി വിത്തുകളുമായി മണ്ണിലേക്കിറങ്ങിയ മനോഹരമായ കാഴ്ച എൻ്റെ കണ്ണിന് കുളിർമ്മയേകി ലോക്ഡൗണിന് ശേഷവും പ്രകൃതി ഇത് പോലെ സുന്ദരമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു നാം മനുഷ്യർ ഭൂമിക്ക് ഒരു ഭാരം തന്നെ എന്ന് ഈ ലേഖനം എന്നെയും നിങ്ങളെയും ഓർമ്മിപ്പിക്കുന്നു ഭൂമിയെ പിച്ചി ചീന്തിയ മനുഷ്യരായ ഞങ്ങൾ തന്നെയാണ് പ്രകൃതിയെ വീണ്ടെടുക്കേണ്ടത്
     

മുഹമ്മദ്‌ യാസീൻ പി വി
5 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം