കയനി യു പി എസ്‍/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
മട്ടന്നൂർ നഗരസഭ ഹരിത മിത്ര അവാർഡ്
മട്ടന്നൂർ നഗരസഭ ഹരിത മിത്ര അവാർഡ് യു.പി.വിഭാഗം 2017 -18 വര്ഷം വിദ്യാലയത്തിന് ലഭിച്ചു
കണ്ണൂർ ഡയറ്റ് - ശുചിത്വ വീഥി പുരസ്ക്കാരം ഞങ്ങളുടെ വിദ്യാലയം കരസ്ഥമാക്കി
മാതൃഭൂമി സീഡ് പുരസ്ക്കാരം
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള സീഡ് പുരസ്ക്കാരം ഞങ്ങൾക്ക് ലഭിച്ചു
എൽ.എസ് .എസ് ,യു.എസ് .എസ് പരീക്ഷ
വർഷങ്ങളായി എൽ.എസ് .എസ് ,യു.എസ് എസ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധിക്കുന്നുണ്ട്
സംസ്‌കൃതം സ്കോളർഷിപ്പ്
സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം ഈ വർഷവും ഞങ്ങളുടെ വിദ്യാര്ഥികള് ലഭിച്ചു
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ സ്ഥാനം കരസ്ഥമാക്കാൻ ഞങ്ങളുടെ വിദ്യാർത്ഥിനി ശ്രീലക്ഷ്‌മി .ഇ ക്ക് സാധിച്ചു
കർഷക അവാർഡ്
മികച്ച കുട്ടി കർഷകന് ഉള്ള കൃഷി വകുപ്പിന്റെ അവാർഡ് ഞങ്ങളുടെ വിദ്യാർത്ഥി അനന്തുവിന് ലഭിച്ചു
മികച്ച കുട്ടി കർഷകയ്ക്കുള്ള അവാർഡും,ഞങ്ങളുടെ വിദ്യാർത്ഥിനി ഫാത്തിമത്തുൽ മിൻഹ സ്വന്തമാക്കി
ഫിറ്റ് ഇന്ത്യ സർട്ടിഫിക്കറ്റ്
മികച്ച കായിക പരിശീലനം കുട്ടികൾക്ക് നൽകുവാൻ വേണ്ട സൗകര്യം ഉള്ള വിദ്യാലയങ്ങൾക്ക് ലഭിക്കുന്ന ഫിറ്റ് ഇന്ത്യ സർട്ടിഫിക്കറ്റ് ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്