കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പ്രവേശനോത്സവം

കമ്പിൽ മാപ്പിൽ ഹൈസ്കൂൾ പ്രവേശനോത്സവം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ ഉദ്ഘാടനം ചെയ്തു.  നവീകരിച്ച ആറാം ക്ലാസ്സ് ബ്ലോക്കിന്റെ ഉദ്‌ഘാടനം മാനേജർ മുഹമ്മദ് ഷാഹിർ നിർവഹിച്ചു.  മുഴുവൻ വിഷയങ്ങൾക്കും എ+ ലഭിച്ച എസ് എസ് എൽ സി, പ്ലുസ്ടു വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ മാനേജർ നിർവ്വഹിച്ചു.  പി ടി എ വൈസ്പ്രസിഡണ്ട് അബ്ദുൽസലാം, മദർ പി ടി എ പ്രസിഡണ്ട് സ്മിത, എസ് ആർ ജി കൺവീനർ നസീർ തുടങ്ങിയവർ ആശംസകൾ നേർന്നു.  പി ടി എ വൈസ്പ്രസിഡണ്ട് വിനോട് അധ്യക്ഷത വഹിച്ചു.  പ്രിൻസിപ്പാൾ രാജേഷ് കെ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീജ പി നന്ദിയും പറഞ്ഞു.

ജൂൺ 19 വായനാ ദിനം

രാവിലെ അസ്സംബ്ലിയിൽ വെച്ച് ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എൻ പണിക്കർ അനുസ്മരണം നടത്തി.  സ്കൂൾ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായനാ മരം നിർമ്മിച്ചു.... ഫാത്തിമത്തു റജ, ശിഫ പി പി, ഫാത്തിമത്തു നജ തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ ലൈബ്രറിയിൽ നിന്നും കവിതകൾ ശേഖരിച്ചു അവ പ്ലക്കാർഡിന്റെ മാതൃകയിൽ  വർണ്ണക്കടലാസുകളിൽ എഴുതി  കുട്ടികൾ തണലിടമായി ഉപയോഗിച്ചിരുന്ന മരത്തിൻ ചില്ലകളിൽ തൂക്കി അലങ്കരിച്ചു.  സ്കൂൾ ഹെഡ്‌മിസ്ട്രെസ്  ശ്രീജ മരത്തിനു വായനാ മരം എന്ന്  നാമം നൽകി  ബോർഡ് തൂക്കി ഉദ്‌ഘാടനം   ചെയ്തു. അധ്യാപകരായ നസീർ, മുസ്തഫ, സിന്ധു, സ്കൂൾ മാനേജർ ഷഹീർ, ലൈബ്രെറിയൻ അഫ്സൽ തുടങ്ങിയവരുടെ സാമിപ്യം പരിപാടി കൂടുതൽ വർണ്ണാഭമാക്കി.

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

അന്ത്രരാഷ്ട്ര യോഗാദിനം യോഗ ടീച്ചേഴ്‌സ്‌ അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ അധ്യക്ഷത വഹിച്ചു.  ഫാത്തിമ എം, ഷൻസാ സജീർ, അനികേത്, കാർത്തിക് പി.വി തുടങ്ങിയവർ യോഗാഭ്യാസം പ്രദർശനം നടത്തി. അധ്യാപകരായ നസീർ എൻ സ്വാഗതവും ഷജില എം നന്ദിയും പറഞ്ഞു.

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 26 -06 -2024

2024 -25 വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം കലാ-സാഹിത്യ പ്രവർത്തകൻ ജനാർദ്ദനൻ നിർവ്വഹിച്ചു.  തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.  ഗണിത ക്ലബ്ബിന്റെ മാഗസിൻ പ്രകാശന കർമ്മം, പ്രവർത്തി പരിചയ ക്ലബ്ബിന്റെ ഉൽപ്പന്നങ്ങളുടെ പ്രദർശനം, അനയ്  റാമിന്റെ കരോക്കെ ഗാനം തുടങ്ങിയവ ഏറെ ശ്രദ്ധേയമായി.  എസ് ആർ ജി കൺവീനർ നസീർ. എൻ അധ്യക്ഷത വഹിച്ചു.  സീനിയർ അധ്യാപകൻ മുസ്തഫ കെ വി സ്വാഗതവും സീനിയർ അദ്ധ്യാപിക സിന്ധു പി നന്ദിയും പറഞ്ഞു.   

ക്ലാസ് പിടിഎ

2004 - 25 അധ്യയന വർഷത്തെ ആദ്യ ക്ലാസ് പിടിഎ മീറ്റിംഗ് 7-6-2024  വെള്ളിയാഴ്ച ഉച്ചക്ക് 2: 30ന് ക്ലാസ് അടിസ്ഥാനത്തിൽ നടന്നു. 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസുകളിലെയും യോഗത്തിൽ ഓരോ ക്ലാസിൽ നിന്നും ക്ലാസ് ടീച്ചർമാർ കൺവീനർമാരായും  രക്ഷിതാക്കളിൽ നിന്നും ചെയർമാൻ, വൈസ് ചെയർമാൻ തുടങ്ങിയവരെ തിരഞ്ഞെടുക്കുകയുണ്ടായി.   ഈ അധ്യാന വർഷത്തെ മികവ് വർദ്ധിപ്പിക്കാനും കുട്ടികളുടെ അച്ചടക്കം, പഠനം, ശുചിത്വം ഇവയെക്കുറിച്ചൊക്കെ രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കാനും യോഗം വഴി സാധിച്ചു.

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ്സ് മത്സരം നടത്തി

ദേശീയ സമ്പാദ്യ പദ്ധതി

കുട്ടികളിൽ ബാങ്കിങ് പരിശീലനം, സമ്പാദ്യശീലം എന്നിവ രൂപപ്പെടുത്തുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്റ്റുഡന്റസ് സേവിങ്സ് സ്കീം പദ്ധതി ആരംഭിച്ചു. അധ്യാപകരായ അഫ്‌സൽ, സായൂജ് എന്നിവർക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല

സൈക്കോമെട്രിക് അനാലിസിസ‍ും കൗൺസലിംഗ‍ും നടത്തി

(13.08.2024)ഒമ്പതാം തരത്തിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാന‍ുസരണം സമഗ്ര ശിക്ഷാ കേരളത്തിന്റെ മേൽനോട്ടത്തിൽ കൗൺസിലർമാരായ ഷീന, ജസ്ന എന്നിവർ സൈക്കോമെട്രിക് അനാലിസിസ‍ും കൗൺസലിംഗ‍ും നടത്തി. ക‍ുട്ടികളിലെ അഭിരുചികൾ കണ്ടെത്ത‍ുന്നതിന‍ും അവയെ അറിയ‍ുന്നതിന‍ുമ‍ുള്ള ഉപാധിയാണ് സൈക്കോമെട്രിക് അനാലിസിസ‍്. രണ്ട് ദിവസങ്ങളിലായി സ്ക‍ൂളിലെ തിരഞ്ഞട‍ുക്കപ്പെട്ട 100 വിദ്യാർഥികൾക്ക‍ും അവര‍ുടെ രക്ഷിതാക്കൾക്ക‍ുമാണ് കൗൺസലിംഗ് നൽകിയത്.

സ്കൂൾ കായിക മേള

ഓഗസ്റ്റ് 13,14 തീയ്യതികളിലായി സ്കൂൾ കായികമേള നടന്നു.  കായികമേള സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് ഉദ്‌ഘാടനം ചെയ്തു.  പി ടി എ പ്രസിഡണ്ടിന്റെ ചാർജ്ജ് വഹിക്കുന്ന വിനോദ് പി അധ്യക്ഷത വഹിച്ചു.  മദർ പി ടി എ പ്രസിഡണ്ട് ആശംസകൾ നേർന്നു.  അധ്യാപകരായ നസീർ എൻ സ്വാഗതവും സിന്ധു പി നന്ദിയും പറഞ്ഞു.  കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു.

നൈപുണി ദ്വിദിന ക്യാമ്പ്

തളിപ്പറമ്പ് നിയോജക മണ്ഡലം എം എൽ എം വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നു വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി തൊഴിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടെ ഓഗസ്റ്റ് 19,20 ദിവസങ്ങളിൽ നൈപുണി ക്യാമ്പ് സംഘടിപ്പിച്ചു.  ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് അദ്ബുൽ മജീദ് ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് അധ്യക്ഷത വഹിച്ചു.  പി ടി എ പ്രസിഡണ്ട് വിനോദ്, മദർ പി ടി എ പ്രസിഡണ്ട് സ്മിത തുടങ്ങിയവർ ആശംസകൾ നേർന്നു.  എസ് ആർ ജി കൺവീനർ നസീർ സ്വാഗതവും പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ ദിവ്യ നന്ദിയും പറഞ്ഞു.  അധ്യാപകരായ ദിവ്യ, ഷാജേഷ്‌ തുടങ്ങിയവർ ക്ലാസ്സിന് നേതൃത്വം നൽകി.   

സ്കൂൾതല ശാസ്ത്രോത്സവം

സ്കൂൾ തല ശാസ്ത്രോത്സവം 22 -08 2024 വ്യാഴാഴ്ച്ച നടന്നു.  പ്രവൃത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിരട്ട കൊണ്ടുള്ള വസ്തുക്കളുടെ നിർമ്മാണം, കളിമണ്ണ് കൊണ്ടുള്ള രൂപങ്ങൾ, ഊത് നിർമ്മാണം, പാഴ് വസ്തുക്കൾ കൊണ്ട് പല വസ്തുക്കളുടെയും നിർമ്മാണം, ചോക്ക് നിർമ്മാണം തുടങ്ങിയവയുടെ മത്സരങ്ങൾ നടന്നു.  ഗണിത-ഐ ടി -സാമൂഹ്യ ശാസ്ത്ര - ശാസ്ത്ര മേളകളും നടന്നു

സ്കൂൾ കലോത്സവം

ഈ വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 28, 29 തീയ്യതികളിലായി നടന്നു.  സ്കൂൾ കലോത്സവത്തിന്റെ കൂടെ അറബിക് കലോത്സവവും സ്റ്റേജ് 3 ൽ വെച്ച് നടന്നു.  കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു.  സ്കൂൾ കലോത്സവത്തിന്റെ മുഖ്യാതിഥി നമ്മുടെ പൂർവ്വ വിദ്യാർഥിയും പ്രശസ്ത മാപ്പിപ്പാട്ട് ഗായകനുമായ കണ്ണൂർ മുഹമ്മദലിയായിരുന്നു. ഉദ്‌ഘാടനത്തിനു ശേഷം അദ്ദേഹം പാടിയ പാട്ട് കുട്ടികൾ ആവേശപൂർവ്വം ഏറ്റുപാടിയും നൃത്തം ചെയ്തും ആസ്വദിച്ചു.  കലോത്സവം സ്കൂൾ പ്രിൻസിപ്പാൾ രാജേഷ് ഉദ്‌ഘാടനം ചെയ്തു.  പി ടി എ പ്രസിഡണ്ട്, മറ്റുഭാരവാഹികൾ, മദർ പി ടി എ ഭാരവാഹികൾ തുടങ്ങിയവർ ഉദ്‌ഘാടന വേദിയിൽ സന്നിഹിതരായിരുന്നു.

സബ്‌ജില്ലാ സ്കൂൾ കലോത്സവം സ്വാഗതസംഘം

2024 ഒക്ടോബർ 14-17 വരെ സബ്‌ജില്ലാ സ്കൂൾ കലോത്സവം നമ്മുടെ വിദ്യാലയത്തിൽ വെച്ചാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള സ്വാഗസംഘം രൂപീകരണ യോഗം സെപ്റ്റംബർ രണ്ടാം തീയതി നടന്നു.  വിവിധ അധ്യാപക സംഘടനാ പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൗര പ്രമുഖരും നാട്ടുകാരും സ്വാഗത സംഘം രൂപീകരണ യോഗത്തിൽ പങ്കെടുത്തു.  

ഓണാഘോഷം

ഈ വർഷത്തെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു.  സ്റ്റേജിൽ വലിയ പൂക്കളം തീർത്തു.  കസേരക്കളി, ലെമൺസ്പൂൺ മത്സരങ്ങൾ നടന്നു.  മത്സരവിജയികൾക്ക് ഹെഡ്മിസ്ട്രസ് ശ്രീജ പി എസ്, പി ടി എ പ്രസിഡണ്ട് നിസാർ തുടങ്ങിയവർ സമ്മാനങ്ങൾ നൽകി.  ഉച്ചക്ക് ഓണസദ്യയും പായസവും നൽകി.

ഒക്ടോബർ 1 ലോക വയോജനദിനം

ലോക വയോജന ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി വിളിച്ചു ചേർത്തു.  വയോജനങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും അവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും ഹെഡ്ടീച്ചർ വിശദീകരിച്ചു.  വയോജന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

മാലിന്യ മുക്ത കേരളം

മാലിന്യ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളും പരിസരവും ശുചീകരിച്ചു. ശുചീകരണപ്രവർത്തനത്തിന് അധ്യാപകർ നേതൃത്വം നൽകി.

ലീഗൽ ലിറ്ററസി ക്ലാസ്സ്

(13/11/24) കണ്ണൂർ ജില്ലാലീഗൽ സർവീസസ് അതോറിറ്റിയുടെയും തളിപ്പറമ്പ് ലീഗൽ സർവീസസ് കമ്മിറ്റിയുടേയും നേതൃത്വത്തിൽ 13/11/24 ന് 3 മണിക്ക് കമ്പിൽ മാപ്പിള ഹൈ സ്കൂളിൽ വെച്ച് ലിറ്ററെസി ക്ലബ് അംഗങ്ങൾക്ക് ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ ആന്റ് സൈബർ ക്രൈം എന്നി വിഷയങ്ങളെ കുറിച്ച് അഡ്വ  സുനിൽകുമാർ പി ക്ലാസെടുത്തു.  സ്കൂൾ  ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ്  അധ്യക്ഷത വഹിച്ചു.   50 കുട്ടികൾ പങ്കെടുത്തു കെ എം പി സറീന ചടങ്ങിൽ പങ്കെടുത്തു.

വിജയോത്സവം

25 -11 -2024 കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.  സംസ്ഥാന ശാസ്ത്രോത്സവത്തിലെ പ്രവൃത്തിപരിചയമേളയിൽ ബീഡ്‌സ് വർക്കിൽ ഒന്നാം സ്ഥാനം നേടിയ നഹ്‌ല നസീർ, മിഥ എ, ഫാത്തിമത്ത് സന എം പി, ഫാത്തിമത്തുൽ അഫീഫ, ഫാത്തിമത്തുൽ നഷ നൗറിൻ, റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് നാടകത്തിലെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട നഫീസത്ത് ഷദ ഷറഫ്, സംസ്ഥാനതല ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത അഭയ് ഗോവിന്ദ്, അബ്ദുൽറഹിമാൻ, ഷഫാഫ്, ജൂഡോ ചാമ്പിയൻഷിപ്പിൽ വെങ്കല മെഡൽ നേടിയ അഷിത എന്നിവരെ ആദരിച്ചു.  പ്രവൃത്തി പരിചയമേളയിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകിയ ദിവ്യ ടീച്ചറെയും ആദരിച്ചു. വിജയോത്സവം പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്‌ഘാടനം ചെയ്തു.  വാർഡ് മെമ്പർ നിസാർ എൽ അധ്യക്ഷത വഹിച്ചു.  പി ടി എ പ്രസിഡണ്ട് നിസാർ, വൈസ്പ്രസിഡണ്ട് വിനോദ്ൻ, സീനിയർ അസിസ്റ്റൻഡ് നസീർ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ രാജേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് വിജയികൾക്കുള്ള മൊമെന്റോ വിതരണം ചെയ്തു.

ഭരണഘടനാ ദിനം

26-11-2024 ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന സ്പോർട്സ് മത്സരത്തിൽ പങ്കെടുത്ത അഭയ് ഗോവിന്ദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.  തളിപ്പറമ്പ് മേഖല ലീഗൽ സെൽ മെമ്പർ സറീന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.  സീനിയർ അസിസ്റ്റന്റ് നസീർ അധ്യക്ഷത വഹിച്ചു.

കൗൺസിലിങ് ക്ലാസ്സ്

20-12-2024 തളിപ്പറമ്പ് സൗത്ത് ബി ആർ സി യുടെ ആഭിമുഖ്യത്തിൽ സ്ട്രീം പ്രോജക്ടിന്റെ ഭാഗമായി കുട്ടികളും മാനസികാരോഗ്യവും എന്ന വിഷയത്തെ അടിസ്ഥാമാക്കി നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികൂടിയായ അദീബയുടെ നേതൃത്വത്തിൽ കൗൺസിലിങ് ക്ലാസ്സ് നടന്നു.  എസ് ആർ ജി കൺവീനർ നസീർ സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് ക്ലാസ്സ് ഉദ്‌ഘാടനം ചെയ്തു.

ചിത്രശാല