ഉള്ളടക്കത്തിലേക്ക് പോവുക

കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഗണിത ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ് ഏകദിന ശിൽപ്പശാല

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏകദിന ശിൽപ്പശാല 23 -09 2023 ന് ശനിയാഴ്ച്ച നടത്തി. അദ്ധ്യാപകരുടെ ടീച്ചിങ് എയ്ഡ് മത്സരത്തിൽ മൂന്നു തവണ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും  സൗത്ത് ഇന്ത്യൻ മത്സരങ്ങളിൽ നാല് തവണ കേരളത്തെ പ്രതിനിധീകരിച്ച പ്രശസ്തനായ ഗവ. യു പി സ്കൂൾ വാളൂരിലെ (പേരാമ്പ്ര, കോഴിക്കോട്) അധ്യാപകൻ സഹദേവൻ ആയിരുന്നു ക്ലാസ്സിന് നേതൃത്വം നൽകിയത്.  കുട്ടികൾക്കു ആവേശ പൂർവ്വം വിവിധ തരത്തിലുള്ള ജിയോമെട്രിക്കൽ പാറ്റേൺ തയ്യാറാക്കി.  തളിപ്പറമ്പ് സൗത്ത് ബി പി സി ഗോവിന്ദൻ എടാടത്തിൽ ക്ലാസ്സ് ഉദ്‌ഘാടനം ചെയ്തു.  പി ടി എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, ഗണിതം അദ്ധ്യാപിക സീമ സി വി എന്നിവർ ആശംസകൾ നേർന്നു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് അധ്യക്ഷത വഹിച്ചു. ഗണിതം അദ്ധ്യാപിക സിന്ധു പി എസ് സ്വാഗതവും ഹിന്ദി അധ്യാപകൻ പ്രമോദ് പി ബി നന്ദിയും പറഞ്ഞു.

തളിപ്പറമ്പ് ഉപജില്ലാ ഗണിത ശാസ്ത്രമേള ഗണിതശാസ്ത്ര പ്രതിഭാ നിർണ്ണയ പരീക്ഷയിൽ പത്താം തരം വിദ്യാർത്ഥിനി ബുഷ്‌റ പി എം ഒന്നാം സ്ഥാനം കരസ്ഥമാക്കി

സബ്ജില്ലാ തല ഗണിതശാസ്ത്ര മേള ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ (ഹൈസ്കൂൾ)

നമ്പർ ചാർട്ട് ......ഫൈഹ നൗഷാദ്

ജിയോമെട്രിക്കൽ ചാർട്ട് ......അഫീഫ

പസിൽ ...........................നിവേദ്യ സി

സിംഗിൾ പ്രൊജെക്ട് ..........ബുഷ്‌റ പി എം