പോരാടാം
അടിപതറാതെ ഒറ്റക്കെട്ടായ് നിൽക്കാം
മഹാവിപത്തിനെ തോൽപ്പിക്കാം
അകലങ്ങളിൽ നിന്നും പോരാടി
മഹാമാരിയെ തുടച്ചുനീക്കാം
വിപ്ലവമണ്ണിൽ നിന്നും പടപൊരുതി
പുതിയൊരു നാളയെ സ്രഷ്ടിക്കാം
ചുവടുകൾ മണ്ണിൽ ഉറപ്പിച്ച്
ഒരു മനസ്സോടെ മുന്നേറാം
ഭൂമിയെ രക്ഷിക്കാൻ നമ്മൾ
ഭീതിയില്ലാത്തവരായി പോരാടാം
സേവകർനമ്മുടെ സംരക്ഷകർ
അവർക്കുവേണ്ടി പ്രാർത്ഥിക്കാം
മഹാവിപത്തിൽ പൊലിഞ്ഞ ജീവിതങ്ങൾ
തുന്നിചേർക്കാം ഒന്നിക്കാം
ലോകത്തെ രക്ഷിക്കാൻ നാം
എന്നും ഒന്നായ് ചേർന്നീടാം