Schoolwiki സംരംഭത്തിൽ നിന്ന്
മടിയൻ പരമു
ഒരിടത്തൊരിടത്തു് ഒരു കാട്ടിലെ ഗുഹയിൽ പരമു എന്ന ഒരു കരടി ഉണ്ടായിരുന്നു .മഹാമടിയനായിരുന്നു അവൻ .എപ്പോഴും ഗുഹയിൽ ചുരുണ്ടുകൂടി ഉറക്കം തന്നെ .അങ്ങനെ വേനൽക്കാലം എത്തി .മരത്തിൽ നിന്നും ഇലകൾ പൊഴിയാൻ തുടങ്ങി .പരമുവിന്റെ ഗുഹയുടെ അടുത്ത് ധാരാളം മരങ്ങൾ ഉള്ളതിനാൽ ആ ഗുഹ ചപ്പുചവറുകൾ കൊണ്ട് നിറഞ്ഞു .ഒരു ദിവസം പുലിയമ്മ പരമുവിനെ കാണാൻ വന്നു .പരമു നിനക്ക് ഈ വീടും പരിസരവും വൃത്തിയാക്കിക്കൂടെ പുലിയമ്മ ചോദിച്ചു .ഇത് എന്റെ വീടാ ഈ വീട് എങ്ങനെ ഇരിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാ .അതിൽ നിങ്ങൾ ഇടപെടേണ്ട പരമു പറഞ്ഞു .ദിവസം തോറും പരമുവിന്റെ ഗുഹയിലെ ചപ്പുചവറുകളുടെ എണ്ണം കൂടി ക്കൂടി വന്നു.അങ്ങനെ ഇരിക്കെ അത് സംഭവിച്ചു .രണ്ട് മരച്ചില്ലകൾ ഉരസി കാടിന് തീ പിടിച്ചു .തീ പടർന്ന് പരമുവിന്റെ ഗുഹയിലും എത്തി .ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന പരാമുവുണ്ടോ ഇതറിയുന്നു .ദേഹത്തു ചൂട് തട്ടിയപ്പോഴാണ് പരമു എഴുന്നേറ്റത് .അപ്പോഴേക്കും പരമുവിന്റെ ഗുഹയിലും തീ പടർന്നിരുന്നു .പരമു വേഗം തീയുടെ മറുവശം ചാടി .എന്തു പറയാൻ !പരമുവിന്റെ രോമമെല്ലാം കരിഞ്ഞു പോയി .പിന്നീട് പരമു വീടും പരിസരവും വൃത്തിയാക്കാൻ തുടങ്ങി . (കൂട്ടുകാരെ ഈ കഥയിൽ നിന്ന് നിങ്ങൾക്കെന്താണ് മനസിലായത് ?..."നമ്മുടെ വിടും പരിസരവും നാം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കണം") ..
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ
|